Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണക്കം മാറി കുടചൂടി ശോഭനയും സുരേഷ് ഗോപിയും; ഏറെ വർഷങ്ങൾക്ക് ശേഷം ഇഷ്ടജോഡികളെ വീണ്ടും സ്‌ക്രീനിൽ കണ്ടതിന്റെ സന്തോഷത്തിൽ ആരാധകർ

17 JANUARY 2020 01:44 PM IST
മലയാളി വാര്‍ത്ത

പിണക്കം മാറി സുരേഷ് ഗോപിയും ശോഭനയുംകുടയും ചൂടി എത്തുന്നു. വരനെ ആവശ്യമുണ്ട് സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും നായിക നായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഈ സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് . ഒപ്പം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാനും താരപുത്രി കല്യാണി പ്രിയദര്‍ശനുമാണ് സിനിമയിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുകയാണ്.

ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ആദ്യ ഗാനം പുറത്ത് വന്നിരുന്നു. നവരാത്രിയ്ക്ക് ബൊമ്മക്കാലു ഒരുക്കിയിരിക്കുന്ന ഒരു തമിഴ് ബ്രാഹ്മണ വീടായിരുന്നു പാട്ടിന്റെ പശ്ചാതലം. ഗാനരംഗത്ത് സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍, കെപിഎസി ലളിത എന്നിവരെല്ലാം കാണാൻ സാധിക്കും . ഇപ്പോഴിതാ ചിത്രത്തില്‍ നിന്നുള്ള താരങ്ങളുടെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. രണ്ട് പേരും കുട ചൂടി നടന്ന് പോവുന്നതാണ് പോസ്റ്ററിലുള്ളത്. പുതിയ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.

എല്ലാ കാലത്തും മലയാളികളെ ആകര്‍ഷിച്ചിട്ടുള്ള നിത്യഹരിത ദമ്പതികളെ വീണ്ടും തിരികെ കൊണ്ട് വന്നിരിക്കുകയാണ്. സുരേഷ് ഗോപി സാറും ശോഭന മേഡവും വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഒരു അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. എന്ന് പറഞ്ഞ് ദുല്‍ഖറായിരുന്നു ഫേസ്ബുക്ക് പേജിലൂടെ ഇരുവരുടെയും ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചത്

കോമഡിയ്ക്ക് പ്രധാന്യം നല്‍കി ഒരുക്കുന്ന കുടുംബ ചിത്രമാണെന്ന പ്രത്യേകതയോടെ എത്തുന്ന സിനിമയില്‍ സംഗീതത്തിനും പ്രധാന്യം കൊടുക്കുന്നുണ്ടെന്നാണ് ഗാനങ്ങൾ സൂചന നൽകുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മാണത്തിലെത്തുന്ന മൂന്നാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends