രഥം ഓടിച്ചുകൊണ്ട് നീരജ് മാധവ് എത്തുന്നു; ചോദ്യങ്ങൾക്ക് മറുപടിയായി തന്റെ പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തുവിട്ട് താരം മറുപടി നൽകി
നീരജ് മാധവിന്റെ പുതിയ ചിത്രം 'ഗൗതമന്റെ രഥം' ട്രെയിലര്‍ പുറത്തിറങ്ങി . ഹിന്ദി വെബ് സീരിസില്‍ അഭിനയിക്കാന്‍ പോയതോടെ നീരജ് മാധവിന്റെ സിനിമകളൊന്നും കാര്യമായി റിലീസിനെത്തിയിരുന്നില്ല. നീരജിനെ കാണാനില്ലല്ലോ എന്ന് മലയാളി പ്രേക്ഷകരും ചോദ്യം ഉന്നയിച്ചു തുടങ്ങിയിരുന്നു. ഇതിനു മറുപടി ആയിട്ടാണ് ഗൗതമന്റെ രഥം എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇതിന് മുന്നോടിയായി സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്.
നീരജ് മാധവ് ഡ്രൈവിങ് പഠിക്കുന്നതും കാറുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'എപ്പഴാ അടുത്ത മലയാളം പടം എന്ന് ഒരുപാട് പേരായി ചോദിക്കുന്നു. ദാ പിടിച്ചോ! പുതുവര്‍ഷത്തില്‍ ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ കുഞ്ഞിരമായണത്തിന്റെ ടീം തിരിച്ചു വരികയാണ്, ഇത്തവണ ഗൗതമന്റെ രഥവുമായി, ഏറ്റെടുക്കണം. എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെ നീരജ് മാധവ് തന്നെയാണ് ട്രെയിലര്‍ പങ്കുവെച്ചത്. കിച്ചാപ്പൂസ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിച്ച് ആനന്ദ് മേനോന് സംവിധാനം ചെയുന്ന ചിത്രത്തില്‍ പുണ്യ എലിസബത്ത് ആണ് നായികാ ആകുന്നത്. ചിത്രത്തിലെ ഏറ്റവും രസകരമായ കാര്യം ചിത്രത്തിലെ നായകനായിട്ടെത്തുന്നത് ഒരു കാര്‍ ആണെന്നുള്ളതാണ്. അതും 'നാനോ കാര്‍' .
രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നു. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് . നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
https://www.facebook.com/Malayalivartha