Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജിത്ത് ഇനി ഏവരുടെയും 'മുത്ത്'; വെളിപ്പെടുത്തി മോഹൻ ലാൽ; ബിഗ് ബോസിനെ ചലഞ്ച് ചെയ്ത രജിത്ത് വിജയം കുറിച്ചു; ബിഗ് ബോസ്സിൽ സംഭവിച്ചതെന്ത്; അമ്പരന്ന് പ്രേക്ഷകർ

19 JANUARY 2020 01:10 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സിലെ ഏറ്റവും ചൊറിയൻ എന്ന് മത്സരാർത്ഥികൾ തന്നെ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ഡോ. രജിത്ത് കുമാർ. ഏവരെയും ഉപദേശിച്ച് നേർവഴിക്ക് നടത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ വ്യക്തി കൂടുതലായും മറ്റ് മത്സരാര്ഥികളിൽ നിന്നും പഴി കേൾക്കുന്ന കാഴ്ചയാണ് ബിഗ് ബസ്സിൽ പലപ്പോഴും കാണുന്നത്.ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ കയറി ഇടപെടുന്നു എന്ന പരാതി മിക്കവാറും മത്സാർത്ഥികൾ രജിത്തിനെതിരെ ഉന്നയിക്കാറുമുണ്ട്. ബിഗ് ബോസ്സിൽ രജിത്തിന്റെ ഉപദേശങ്ങളും അഭിപ്രായപ്രകടനങ്ങളും ഒക്കെ പലപ്പോഴും വാക്കുതർക്കത്തിൽ ആണ് കലാശിക്കുന്നത് . എന്നാൽ ഇനി രജിത്ത് കുമാർ പ്രേക്ഷകരുടെ മുത്താകും എന്ന അഭിപ്രായമാണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്. അഭിപ്രായപ്രകടനം നടത്തിയത് സാക്ഷാൽ മോഹൻ ലാലും.

ബിഗ് ബോസ്സിലെ മിക്കവാറും വഴക്കുകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും തിരികൊളുത്തുന്നത് രജിത്ത് കുമാറാണ്. കഴിഞ്ഞ എപ്പിസോഡിലും മഞ്ജു പത്രോസും സുജോ മാത്യുവും രജിത്ത് കുമാറുമായി ഉടക്കിയിരുന്നു . കുടിക്കാനുപയോഗിക്കുന്ന ഗ്ലാസ് ബാത്‌റൂമിലേക്ക് കൊണ്ടുപോയി എന്നതിനെ ചൊല്ലിയായിരുന്നു മഞ്ജു രജിത്ത് കുമാറുമായി വാക്കുതർക്കത്തിലായത്. എന്നാലത് ഗ്യാസും കറണ്ടും ലഭിക്കാനായിരുന്നു താനങ്ങനെ ചെയ്തതെന്ന് രജിത്ത് കുമാർ പ്രതികരിച്ചു. പിന്നീട് സുജോ മാത്യുവുമായി നടന്നത് മുട്ടനടിയായിരുന്നു. രജിത്ത് കുമാർ പരസ്യമായി വസ്ത്രം മാറുന്നു എന്ന് പറഞ്ഞാണ് സുജോ രജിത്തുമായി വഴക്കിടുന്നത്. സ്ത്രീകളും ഒരുമിച്ച് കഴിയുന്ന ബിഗ് ബോസ് ഹൗസിൽ പരസ്യമായി വസ്ത്രം മാറരുതെന്നാണ് സുജോ രജിത്ത് കുമാറിനോട് ആവശ്യപ്പെടുന്നത്. എന്നാൽ പതിവ് പോലെ രജിത്ത് ആരോപണങ്ങൾ നിരസിച്ചു. താൻ മനപ്പൂർവം ചെയ്തതല്ലായെന്നും വസ്ത്രം മാറുന്ന മുറി സ്ത്രീകളുടേത് മാത്രമാണെന്ന് തെറ്റിദ്ധരിച്ചു എന്നുമാണ് രജിത്ത് പറഞ്ഞത്. സുജോ പറഞ്ഞതിനോട് യോജിക്കാനും രജിത്ത് തയ്യാറായില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിൽ സുജോയുടെ ആരോപണങ്ങളെ നേരിടുകയും ചെയ്തു. മോഹൻ ലാൽ മത്സരാർത്ഥികളോട് സംസാരിക്കാൻ എത്തിയപ്പോഴാണ് അടുത്ത സംഭവം പുറത്തുവരുന്നത്. രജിത്ത് കുമാർ ബിഗ് ബോസിനെ ചലഞ്ച് ചെയ്തു. സുരേഷുമായുള്ള വാക്കുതർക്കത്തിനിടെയാണ് രജിത്ത് കുമാർ ബിഗ് ബോസിനെ ചലഞ്ച് ചെയുന്നത്.

താൻ വെളുപ്പിനെ രണ്ടര മൂന്നു മണി സമയത്ത് ഉണർന്നെഴുന്നേറ്റ് നോക്കുമ്പോൾ പാചക വാതക മീറ്ററിൽ 5 കിലോ എന്ന് കൃത്യമായി കാണിച്ചു എന്ന് സംസാരത്തിനിടെ രജിത്ത് പറഞ്ഞത് കള്ളമാണെന്ന് സുരേഷ് വാദിച്ചു. താനും രാജിനി ചാണ്ടിയുമാണ് ആദ്യം എഴുന്നേറ്റതെന്നും അപ്പോൾ സമയം അഞ്ചിനോടടുത്ത സമയം ആയിരുന്നെന്നും അപ്പോൾ മീറ്ററിൽ കാണിച്ചത് 4.98 ആയിരുന്നെന്നുമാണ് സുരേഷ് വാദിച്ചത്. കള്ളം പറയുന്നത് നിർത്തിയാൽ മാത്രമേ രജിത്ത് കുമാർ രക്ഷപെടുകയുള്ളു എന്നൊരഭിപ്രായവും സുരേഷ് നടത്തി. ഒടുവിൽ തർക്കം മൂത്തപ്പോൾ രജിത്ത് കുമാർ സത്യം തെളിയിക്കാൻ ബിഗ് ബോസിനെ ചലഞ്ച് ചെയ്യുകയായിരുന്നു. ഒടുവിൽ ചലഞ്ച് ഏറ്റെടുത്ത മോഹൻ ലാൽ ദൃശ്യങ്ങളുടെ റെക്കോർഡ് പ്രദർശിപ്പിച്ചു. രജിത്ത് കുമാർ പറഞ്ഞതാണ് സത്യം എന്ന് ആണ് ഒടുവിൽ തെളിഞ്ഞത്. തുടർന്നാണ് ഇനി ഈ സംഭവത്തിന്ന് ശേഷം രജിത്ത് ലുമാർ പ്രേക്ഷകരുടെ മുത്താകും എന്ന് മോഹൻ ലാൽ അഭിപ്രായപ്പെട്ടത്.

മോഹൻ ലാലിൻറെ പ്രവചനം സത്യമാകുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇതിനുള്ള ഉത്തരം വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കൂ. ഇനി രജിത്ത് കുമാർ മുത്താകുമോ അതോ കണ്ണിലെ കരടാകുമോ എന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends