Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം അകത്തായതും പുറത്തായതും രാജിനി ചാണ്ടി; രാജിനിക്ക് വിധിയെഴുതിയതാര്; രണ്ടാഴ്ചക്കിടെ ബിഗ് ബോസ്സിൽ സംഭവിച്ചതെന്ത്; ആകാംഷയോടെ ആരാധകർ കാത്തിരുന്ന നിമിഷങ്ങൾ വന്നെത്തി

20 JANUARY 2020 09:59 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ആ ദിനം വന്നെത്തി. മത്സരാര്ഥികളും പ്രേക്ഷകരും ഒരുപോലെ പേടിയോടെ വിരലെണ്ണി കാത്തിരുന്ന ആ ദിനം ആണ് വന്നെത്തിയത് . ബിഗ് ബോസ് സീസൺ രണ്ടിന്റെ ആദ്യ എലിമിനേഷന് ആയിരുന്നു മത്സരാർത്ഥികളും പ്രേക്ഷകരും കഴിഞ്ഞ എപ്പോസോഡിൽ സാക്ഷ്യം വഹിച്ചത്. ആരാകും പുറത്ത് പോകുകയെന്ന ആകാംഷയിലായിരുന്നു പ്രേക്ഷകരും. മത്സരാർത്ഥികൾ മുൾമുനയിലും . ശനിയാഴ്ചത്തെ എപ്പിസോഡിൽ പുറത്തുപോകേണ്ട ആറു പേരെ മത്സരാത്ഥികൾ നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്തിമ വിധി ഇന്നലെ പുറപ്പെടുവിച്ചത്.

രജിത്ത് കുമാർ, രാജിനി ചാണ്ടി, എലീന പടിക്കൽ, സുജോ മാത്യു, സോമദാസ്‌ ,അലക്‌സാൻഡ്ര എന്നിവരായിരുന്നു പുറത്തുപോകാൻ വിധിക്കപ്പെട്ട ആറുപേർ. ഇവർ എല്ലാവരും തന്നെ തങ്ങളുടെ ബാഗ് പാക്ക് ചെയ്ത് പോകാനുള്ള മുഴുവൻ തയ്യാറെടുപ്പുകളിലും ആയിരുന്നു. അവസാനം അമരക്കാരനായ മോഹൻ ലാൽ തന്നെ മറ്റ് ആറു മത്സരാർത്ഥികൾക്ക് നല്ലൊരു പണി കൊടുത്തു. ബിഗ് ബോസ്സിൽ ഇനിയും തുടരണമെന്ന് അവർ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ തിരഞ്ഞെടുക്കാനായിരുന്നു മോഹൻ ലാൽ നൽകിയ നിർദേശം. കൂടുതൽ പേരും തിരെഞ്ഞടുത്തത് സുജോ മാത്യു, രാജിനി, അലക്‌സാൻഡ്ര എന്നിവരയെയായിരുന്നു. അന്തിമ വിധി എഴുതുന്നത് പ്രേക്ഷകരായിരുന്നു. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിധിയെഴുത്ത്. പുറത്തുപോകേണ്ടവരുടെ ലിസ്റ്റിൽ നിന്നും ഓരോരുത്തരായി ഒഴിവായി കൊണ്ടിരുന്നു. അവസാനം അവശേഷിച്ചത് രാജിനിയും രജിത്ത് കുമാറും ആയിരുന്നു. ഹൃദയമിടിപ്പുകൾ വർധിച്ച നിമിഷങ്ങൾ. ഇവരിൽ ആര് പുറത്താകും എന്ന ആകാംഷ അതിന്റെ ഉച്ഛസ്ഥായിലെത്തി. രജിത്ത് കുമാറാണ് പോകേണ്ട വ്യക്തി എന്ന നിലയിലായിരുന്നു മോഹൻ ലാൽ സംസാരിച്ചു തുടങ്ങിയത്. എന്നാൽ അവസാനം രജിത്ത് കുമാർ പോകും പക്ഷെ ഇന്നല്ല എന്ന ഒറ്റ വാചകമാണ് കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിധിയുടെ നേർ രേഖ കാട്ടിത്തന്നത്. അവസാനം പുറത്തുപോകാൻ നറുക്കു വീണത് ബിഗ് ബോസ് ഹൗസിലേക്ക് ആദ്യം ചുവടുവെച്ച രാജിനി ചാണ്ടിക്കു തന്നെയായിരുന്നു. വികാര നിർഭര നിമിഷങ്ങളായിരുന്നു പിന്നീട് ബിഗ് ഹൗസിൽ നടന്നത്. ഏവരും കണ്ണീരോടെ രാജിനിയെ യാത്രയാക്കി.

തുടർന്ന് രാജിനി മോഹൻ ലാലിൻറെ അടുത്തെത്തുകയും ബിഗ് ബോസ്സിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. വെളുപ്പിനെ എഴുന്നേൽക്കുന്നതും എല്ലാവർക്കും വേണ്ടി പാചകം ചെയ്യുന്നതും സാജുവുമൊത്തുള്ള പാചകവും ഒക്കെയായിരിക്കും താൻ ഏറ്റവും കൂടുതൽ ബിഗ് ഹൗസിൽ നഷ്ടപ്പെടാൻ പോകുന്നത് എന്നും രാജിനി വെളിപ്പെടുത്തി.

ബിഗ് ബോസ്സിൽ ഇനി പുതിയൊരു അദ്ധ്യായമാണ് തുടങ്ങാൻ പോകുന്നത്. 17 ൽ നിന്നും 16 പേരായി ചുരുങ്ങിയിരിക്കുന്നു. ഇനി എന്തൊക്കെ സംഭവ വികാസങ്ങളാണ് ബിഗ് ബോസ്സിൽ സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends