Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ തെറ്റിദ്ധരിച്ചു; ഞാൻ ഉദേശിച്ചത് അതല്ല; ബിഗ് ബോസ്സിലെ പാട്ടുവിവാദം വ്യക്തമാക്കി മോഹൻ ലാൽ

20 JANUARY 2020 11:35 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സുമായി ബന്ധപ്പെട്ട് ഒരിടക്ക് വലിയ ചർച്ചകൾക്ക് വഴി വെച്ച സംഭവമായിരുന്നു മോഹൻ ലാലിന്റെ പാട്ടിനെ കുറിച്ചുള്ള പ്രസ്താവന. സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും ഇതിനു വലിയ ശ്രദ്ധ നൽകുകയും ചെയ്തു. എല്ലാ ചർച്ചകൾക്കും കമ്മന്റ്റുകൾക്കുമുള്ള ഉത്തരം കഴിഞ്ഞ എപ്പിസോഡിൽ നൽകി മോഹൻ ലാൽ തന്റെ പ്രതികരണം അറിയിക്കുകയായിരുന്നു.

ഒരു ദിവസത്തെ മത്സരാർത്ഥിയായായി നടൻ ധർമജൻ എത്തിയതായിരുന്നു സംഭവങ്ങൾക്ക് തുടക്കം . അവസാനം നിയമം ലംഘിച്ചു എന്നതിന്റെ പേരിൽ ധർമ്മജന് ബിഗ് ഹൗസിൽ നിന്നും തിരികെ പോകേണ്ടിയും വന്നു. ഇതായിരുന്നു വിവാദ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനു ശേഷം ധർമജൻ തിരികെ മോഹൻ ലാലിൻറെ അരികിലെത്തി ഒരു ദിവസത്തെ തന്റെ ബിഗ് ഹൗസിനുള്ളിലെ അനുഭവം പങ്കുവെക്കുകയും ചെയ്തു. ഇതിനു ശേഷം മോഹൻ ലാൽ ധർമ്മജനോട് ഒരു പാട്ടു പാടാൻ ആവശ്യപ്പെടുകയായിരുന്നു. ഉയരും ഞാൻ നാടാകെ എന്ന സിനിമയിലെ മാതളത്തേനുണ്ണാൻ എന്ന ഗാനമായിരുന്നു ധർമജൻ ആലപിച്ചത്. ഈ പാട്ട് ആരാ പാടിയതെന്ന് അറിയാമോ എന്ന് മോഹൻ ലാൽ ധർമ്മജനോട് ചോദിച്ചു. അറിയില്ല എന്നായിരുന്നു ധർമ്മജന്റെ മറുപടി. അപ്പോൾ താനാണ് ഈ പട്ടു പാടിയതെന്ന് മോഹൻ ലാൽ വെളിപ്പെടുത്തുകയായിരുന്നു. ഈ പ്രസ്താവനയാണ് പിന്നീട് വിവാദത്തിനു തിരി കൊളുത്തിയത്. ഇതിനെതിരെ ഗായകൻ വി ടി മുരളി രംഗത്തെത്തുകയായിരുന്നു. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്ന ചോദ്യത്തോടെയാണ് പാട്ടുകാരൻ രംഗത്ത് വരുന്നത്. ഈ പാട്ട് യഥാർത്ഥത്തിൽ താനാണ് പാടിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് വിടി മുരളി മോഹൻലാലിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരാളോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ (അദ്ദേഹത്തിന്) അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ പറഞ്ഞാല്‍ ഞാന്‍ പാടി അഭിനയിച്ചു എന്നാണല്ലോ ഞാന്‍ അര്‍ഥമാക്കുന്നത്. 38 വര്‍ഷം മുന്‍പുള്ള ഒരു സിനിമ ആണിത്. പക്ഷേ ഒരുപാട് പേര്‍ അത് തെറ്റിദ്ധരിച്ചു, ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം,..ഞാന്‍ അങ്ങനെയല്ല അര്‍ഥമാക്കിയത്. ഞാന്‍ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാന്‍ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതില്‍, അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കിൽ ഞാന്‍ അതിന് സോറി പറയുന്നു. ഇതായിരുന്നു പാട് വിവാദത്തിൽ പ്രതികരിച്ചു കൊണ്ട് മോഹൻ ലാൽ പറഞ്ഞ വാക്കുകൾ.

സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വളരെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.മോഹന്‍ലാല്‍ തെറ്റായ അവകാശവാദം ഉന്നയിച്ചു എന്ന് ഒരു വിഭാഗം ആരോപിച്ചപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് സിനിമയിൽ പാടി അഭിനയിച്ചു എന്നതാണെന്ന് മറു വിഭാഗവും വാദിച്ചു. ഈ പോരിനാണ് കഴിഞ്ഞ എപ്പിസോഡിൽ തിരശീല വീണത്. ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ എപ്പിസോഡില്‍ ആയിരുന്നു മോഹന്‍ലാലിന്റെ ഈ വിഷയത്തിലെ പ്രതികരണം ഉണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends