Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആക്‌ഷൻ കിംഗ് ജാക്കി ചാൻ മലയാളത്തിലേക്ക്; അരങ്ങേയറ്റം കുറിക്കുന്നത് സൂപ്പർ സ്റ്റാർ മോഹൻ ലാലിനോടൊപ്പം; വമ്പൻ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിനായി ആകാംഷയോടെ ആരാധകർ

21 JANUARY 2020 09:14 AM IST
മലയാളി വാര്‍ത്ത

ആക്‌ഷൻ രംഗങ്ങളും സൂപ്പർ ഫൈറ്റുമൊക്കെയായി ലോക പ്രേക്ഷകരെ മുഴുവൻ കോരിത്തരിപ്പിച്ച വമ്പൻ താരമാണ് ജാക്കി ചാൻ. ചൈനക്ക് പുറമെ ലോകമെമ്പാടും ആരാധകരുണ്ട് ഈ നടന്. ആക്ഷന്‍ കിംഗ് ജാക്കി ചാന്‍ മലയാളത്തിലേക്ക് ചുവടുവെക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കൊണ്ട് പുറത്തു വരുന്നത് . മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ജാക്കി ചാന്‍ മലയാളത്തിലെക്ക് അരങ്ങേറ്റം കുറിക്കുന്നത് . വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന 'നായര്‍-സാന്‍' ആയിരിക്കും ജാക്കി ചാന്റെ ആദ്യ മലയാള ചിത്രം.

ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തു വരുന്നത്. സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായകന്‍ ആല്‍ബര്‍ട്ട് ആന്റണിയായിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യസമരത്തിന്റെ കഥയാണ് ചിത്രംപങ്കുവെക്കുന്നത്. അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍ എന്ന സ്വാതന്ത്ര്യ സമര സേനാനിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജാക്കി ചാൻ ചിത്രത്തിൽ അഭിനയിക്കുന്നത്ഒരു ജാപ്പനീസ് ആയോധനകല വിദഗ്ദ്ധനായി ആണ്,
ജപ്പാനിൽ നിന്ന് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ അയ്യപ്പൻ പിള്ള മാധവൻ നായറിന്റെ (മോഹൻലാൽ) ജീവിതമാണ് നായർ സാൻ എന്ന സിനിമയുടെ പ്രമേയം.

നായർ സാൻ  എന്നറിയപ്പെടുന്ന നായർ ജപ്പാനിൽ ജോലി ചെയ്തിരുന്നു. ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐ‌എൻ‌എ) സ്ഥാപകരിലൊരാളായ റാഷ് ബിഹാരി ബോസുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ജാപ്പനീസ് സർക്കാരും തമ്മിലുള്ള പ്രധാന കണ്ണിയായിരുന്നു നായർസൻ

ടോക്കിയോയിലെ ലോകപ്രശസ്ത ജിൻസ നായർ റെസ്റ്റോറന്റിന്റെ ഉടമയായ ഈ പ്രമുഖൻ തിരുവനന്തപുരം സ്വദേശിയാണ്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായാണ് ജപ്പാനിലെത്തിയത്. പിന്നീട് ജപ്പാനിൽ സ്ഥിരതാമസമാക്കി ഒരു ജാപ്പനീസ് പെൺകുട്ടിയെ വിവാഹം കഴിച്ചു.
അരനൂറ്റാണ്ടിലേറെ ജപ്പാനിൽ താമസിച്ചിരുന്ന നായർസൻ വർഷങ്ങളോളം മഞ്ചൂറിയയിൽ ചെലവഴിച്ചു. അവിടെ അദ്ദേഹം മഞ്ചുകുവോ സർക്കാരിന്റെയും ക്വാങ്‌ടംഗ് ആർമിയുടെയും അനൗദ്യോഗിക ഉപദേശകനായിരുന്നു. ഇന്ത്യയിലും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനം നടത്തി.

ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ജോലികളിക്കേ് അണിയറ പ്രവര്‍ത്തകര്‍ കടക്കും. 2008 മുതല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'നായര്‍ സാനി'നു വേണ്ടി. ചിത്രത്തെ കുറിച്ച്‌ പല തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു . ഒടുവില്‍ ഈ കാത്തിരിപ്പാണ് യഥാര്‍ഥ്യമാകുന്നത് .
നവ്യ നായരെ നായികയാക്കി ഒരുക്കിയ കണ്ണേ മടങ്ങുകയായിരുന്നു ആല്‍ബര്‍ട്ടിന്റെ ആദ്യ ചിത്രം.മൂന്ന് ചലച്ചിത്ര അവാര്‍ഡുകളാണ് ചിത്രം നേടിയത്. 

മലയാള സിനിമലോകം ചരിത്ര നിമിഷങ്ങളിലേക്കാണ് ഉറ്റു നോക്കുന്നത്. ലോക താരമായ ആക്‌ഷൻ ഹീറോ ജാക്കി ചാനും മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻ ലാലും ഒന്നിക്കുമ്പോൾ ചരിത്രത്തിന്റെ പുതിയൊരു അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്. ഈ ചിത്രത്തിലൂടെ ഇന്ത്യ ചൈന ബന്ധം കൂടുതൽ ദൃഢമാകുമോയെന്നും കാത്തിരുന്നറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends