Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഗീതുവിന്റെ കയ്യിൽ കടിച്ചു ഞാൻ കരഞ്ഞു' ; പേടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ഗായികയും നടിയുമായ റിമി ടോമി

21 JANUARY 2020 03:46 PM IST
മലയാളി വാര്‍ത്ത

ഗായികയായും അവതാരകയായുമൊക്കെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് റിമി ടോമി. മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് റിമി സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ റിമി ടോമി മലയാളികള്‍ക്ക് സമ്മാനിച്ചു . ഗായിക എന്നതിലുപരി ടെലിവിഷന്‍ അവതാരകയായും നടി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറി കഴിഞ്ഞു . റിമി അവതാരകയായി എത്താറുളള മിക്ക പരിപാടികള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ജയറാം നായകനായ തിങ്കല്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിക്കുന്നത് . ജയറാം ചിത്രത്തിന് പുറമെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.

റിമി ടോമി അവതാരകയായ ഒന്നും ഒന്നും മൂന്ന് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പരിപാടി ആണ്. അടുത്തിടെ ഷോയില്‍ വെച്ചുളള നടിയുടെ വെളിപ്പെടുത്തല്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുന്നത് . ഒരിക്കല്‍ ഫ്‌ളൈറ്റ് യാത്രയ്ക്കിടെ പേടിച്ച് കരഞ്ഞ് ഗീതു മോഹന്‍ദാസിന്റെ കയ്യില്‍ കടിച്ച സംഭവമാണ് നടി വെളിപ്പെടുത്തിയത്.
ഇത്തവണ പരിപാടിയില്‍ അതിഥിയായി എത്തിയ നടി നമിത പ്രമോദിനോടാണ് റിമി ഇക്കാര്യം പങ്കുവെച്ചത്. യാത്ര ചെയ്യാതെ പറ്റില്ലെന്നതുകൊണ്ട്, മറ്റൊരു രക്ഷയുമില്ലാത്തതുകൊണ്ട് ഫ്‌ളൈറ്റില്‍ കയറാറുണ്ടെന്ന് റിമി വെളിപ്പെടുത്തുന്നു . ടേക്ക് ഓഫ് മുതല്‍ തുടങ്ങും തന്റെ കരച്ചില്‍. അടുത്തിരിക്കുന്നവര്‍ക്കൊക്കെ അത് കണ്ട് നാണക്കേട് തോന്നാറുണ്ട്.
ഒരിക്കല്‍ ഫ്‌ളൈറ്റ് യാത്രയ്ക്കിടെ പേടിച്ച് കരഞ്ഞ് ഗീതു മോഹന്‍ദാസിന്റെ കയ്യില്‍ താൻ കടിച്ചിട്ടുണ്ട്. അന്ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. ഗീതു ഒരുമാസം ഗര്‍ഭിണി ആയിരുന്നു. എന്റെ അടുത്ത് അനുജന്‍ റിങ്കു ആയിരുന്നു ആദ്യം ഇരുന്നത് , ഇടയ്ക്ക് റിങ്കുവിനെ മാറ്റി ഗീതു മോഹന്‍ദാസ് അടുത്തുവന്നിരിക്കുകയായിരുന്നു.

സാധാരണ ഫ്‌ളൈറ്റില്‍ അങ്ങനെ കുലുക്കം ഉണ്ടാവാറില്ല. അന്ന് പക്ഷേ പതിവില്ലാത്ത കുലുക്കം. ഞാന്‍ ശരിക്കും പേടിച്ചു. കരഞ്ഞ് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു . അന്ന് അനിയന്റെ കല്യാണം കൂടി കഴിഞ്ഞിട്ടിലായിരുന്നു . അതൊക്കെ ഓര്‍ത്തായിരുന്നു തന്റെ പേടി. എന്താ സംഭവിക്കുന്നത് എന്ന് താൻ ഏയര്‍ഹോസ്റ്റഴ്‌സിനോട് ചോദിച്ചു കൊണ്ടിരുന്നു

ഫ്‌ളൈറ്റ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഗീതു തന്നെ വിളിച്ച് കയ്യിലെ പാട് കാണിച്ചു. ഇതെന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു, തനിക്കൊന്നും മനസിലായില്ല. താൻ പേടിച്ച് നിലവിളിച്ച സമയത്ത് കടിച്ചതാണെന്ന് ഗീതു പറഞ്ഞു. ചിരിച്ചുകൊണ്ട് നമിതയോട് ഇക്കാര്യം റിമി പറയുകയായിരുന്നു . റിമി ടോമിക്കൊപ്പം നമിത പ്രമോദും പലവട്ടം ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. റിമി പറഞ്ഞതുകേട്ട് നമിതയും തന്റെ അനുഭവം പങ്കുവെച്ചിരുന്നു. അടുത്തിരിക്കാനൊന്നും പറ്റില്ലെന്നും നമ്മുടെ കയ്യിലൊക്കെ കടിച്ചു കളയുമെന്നാണ് റിമിയെക്കുറിച്ച് നമിത പരിപാടിയിൽ പറഞ്ഞത്.

ഏതായാലും താരം പങ്കുവെച്ച അനുഭവ കഥ പ്രേക്ഷകരെയും പൊട്ടിചിരിപ്പിക്കുകയ്യാണ്. നിഷ്കളങ്കമായ സംസാരവും വേദിയെ ഇളക്കി മറിക്കുന്ന ഗാനാലാപന രീതിയും കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ട ഗായികയാണ് റിമി ടോമി. താരത്തിന്റെ തമാശകളും പൊട്ടിചിരിയുമൊക്കെ ആരാധകരും ഒരുപോലെ ആസ്വദിക്കാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends