Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"നിനക്കെന്നെ അടിക്കണമെങ്കിൽ അടിക്കെടാ"; ബിഗ് ബോസ്സിൽ സുജോയെ വെല്ലുവിളിച്ച് രജിത്ത് കുമാർ..എന്തുകൊണ്ട് രജിത്ത് കുമാർ ബിഗ് ബോസ് ഹൗസിൽ ഒറ്റപ്പെടുന്നു.. മറ്റ് മത്സരാർത്ഥികളെല്ലാം തന്നെ രജിത്തിനെതിരെ തിരിയാനുള്ള കാരണമെന്ത്...അമ്പരന്ന് പ്രേക്ഷകർ

25 JANUARY 2020 11:30 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സ് 19 ആം എപ്പിസോഡിൽ എത്തിനിൽക്കുകയാണ്. എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ് പ്രേക്ഷകർക്ക്. കഴിഞ്ഞ എപ്പിസോഡ് വളരെയധികം നാടകീയ നിമിഷങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. സാദാരണ തണുപ്പൻ രീതിയിൽ കടന്നുപോകുന്ന എപ്പിസോഡുകളിൽ നിന്നും വ്യത്യസ്തമായി പൊട്ടിത്തെറിയും വാക്കേറ്റവും ഒക്കെയാണ് ഇന്നലെ നടന്നത്. പൊട്ടിത്തെറിക്ക് വഴിതെളിയിച്ചത് ഡോ. രജിത്ത് കുമാറായിരുന്നു. മിതമായ സംസാരത്തിൽ തുടങ്ങിയ തർക്കം പിന്നീട് വാക്കേറ്റം വരെയെത്തുകയായിരുന്നു.

'ബിഗ് ബോസ് ഹൗസില്‍ എങ്ങനെ പ്രശസ്തരാവാം' എന്ന വിഷയത്തില്‍ മത്സരാര്‍ഥികള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുക എന്ന മോണിങ് ടാസ്‌ക്കാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഈ ടാസ്ക്ക് നിർവഹിക്കാൻ ചുമതലപ്പെടുത്തിയത് തെസ്നി ഖാനെയായിരുന്നു. തെസ്നി സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ രജിത്ത് കുമാറിനെ ഇടയ്ക്കിടെ പരാമർശിക്കുന്നുണ്ടായിരുന്നു. രജിത്ത് കുമാർ ഒറ്റക്ക് സംസാരിക്കുന്നതുപോലും ക്യാമറ ശ്രദ്ധ കിട്ടാൻ വേണ്ടിയാണെന്ന് തെസ്നി സൂചിപ്പിച്ചു. രജിത്ത് കുമാറിന്റെ പല പ്രവർത്തികളും പ്രേക്ഷക ശ്രദ്ധയും പ്രീതിയും നേടിയെടുക്കാനുള്ള നമ്പറുകൾ ആണെന്ന് തെസ്നി ആരോപിച്ചു. തെസ്‌നിയോടൊപ്പം ചേർന്ന് മറ്റ് മത്സരാർത്ഥികളും രജിത്ത് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ഇതിനുശേഷം സുരേഷ് നടത്തിയ പ്രസ്താവന രജിത്ത് കുമാറിനെ പ്രകോപിക്കുകയായിരുന്നു. രജിത്ത് ചെയുന്ന പല കാര്യങ്ങളും ശ്രദ്ധ പിടിച്ചുപറ്റാൻ ചെയുന്നതാണെന്നും സുരേഷ് പ്രസ്താവിച്ചു.എന്നാൽ താനതൊക്കെ വ്യക്തിപരമായി ചെയ്യുന്നതാണ് എന്നാണ് രജിത്ത് കുമാർ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം സുജോ മാത്യുവിന്റെ വസ്തുക്കളുടെ വില രജിത്ത് കുമാർ പറഞ്ഞതും വലിയ സംസാരത്തിനു ഇടവരുത്തിയിരുന്നു. ഈ കാര്യങ്ങളും സുരേഷ് സൂചിപ്പിച്ചു. ഇത്തരം കാര്യങ്ങളും വ്യക്തിപരമാണെങ്കിൽ അതിനൊക്കെ കരണത്തടിക്കുകയാണ് വേണ്ടതെന്നും സുരേഷ് ആരോപിച്ചു. സുജോ മാത്യുവും സുരേഷിനൊപ്പം സംസാരിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ രജിത്ത് കുമാർ പൊട്ടിത്തെറിക്കുകയായിരുന്നു. സുരേഷിന് തന്നെ തല്ലണമെന്നുണ്ടെങ്കിൽ തല്ലാം എന്ന് പറഞ്ഞു തുടങ്ങിയ രജിത്ത് പിന്നീട് സുജോയുടെ നേർക്ക് തിരിയുകയായിരുന്നു. നിനക്കു വേണമെങ്കിലും എന്നെ കരണത്തടിക്കാമെന്നും കുറെ നാളായി പ്രോട്ടീൻ പൌഡർ താനെടുത്തു എന്ന രീതിക്ക് സുജോ മാത്യു സംസാരിക്കുന്നുവെന്നും പറഞ്ഞായിരുന്നു രജിത്ത് കുമാർ ചൂടായത്. ബിഗ് ബോസ്സിൽ ഇതുവരെ കാണാത്ത ഒരു ഭാവമാറ്റമായിരുന്നു രജിത്ത് കുമാറിൽ അപ്പോൾ കണ്ടത്. വളരെയധികം ചൂടായിനിന്ന രജിത്ത് കുമാറിനെ സമാധാനിപ്പിക്കനും പിന്തിരിപ്പിക്കാനും മറ്റ് മത്സരാർത്ഥികൾ പണിപെടുന്നുണ്ടായിരുന്നു. അവസാനം കുറച്ചുപേർ ചേർന്ന് രജിത്ത് കുമാറിനെ പിടിച്ചുമാറ്റുകയായിരുന്നു.രംഗം തണുത്തതിന് ശേഷം മറ്റ് മത്സരാര്‍ഥികള്‍ക്കുള്ള ഉപദേശവുമായി വീണ്ടും സുരേഷ് എത്തി . രജിത് മറ്റുള്ളവരിൽ നിന്നും ഒരടി പ്രതീക്ഷിക്കുന്നുണ്ടെന്നും അതുവഴി സിമ്പതി നേടിയെടുക്കാനുള്ള ശ്രമമാണെന്നും രജിത്ത് കുമാർ ഇങ്ങോട്ട് വന്ന് പ്രകോപിപ്പിച്ചാൽപോലും അയാളെ ആരും തല്ലരുതെന്നും സുരേഷ് മറ്റുള്ളവർക്ക് ഉപദേശം നൽകി.

ഇതിനു ശേഷം വാഷ് റൂമിന്റെ പരിസരത്തു വെച്ച് രഘുവും രജിത്ത് കുമാറുമായും തമ്മിൽ തർക്കമുണ്ടായി. കുറച്ചു മുൻപ് നടന്ന വാക്കേറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മൂവരും. അതിനു ശേഷം രജിത്ത് പുറപ്പെടുവിച്ച പ്രസ്താവനയാണ് വീണ്ടും തർക്കത്തിന് കാരണമായത്. സുജോ മാത്യുവിനോട് തനിക്ക് മുൻപ് ഇഷ്ട്ടമുണ്ടായിരുന്നെന്നും എന്നാലത് മറ്റുള്ളവർ ചേർന്ന് പാര വെച്ച് അത് നശിപ്പിച്ചുവെന്നും രജിത്ത് കുമാർ പറഞ്ഞു. കൂടാതെ സുജോ മാത്യുവിന് ബൈബിളിലെ കുറച്ചു കാര്യങ്ങൾ അറിയാം എന്നുള്ളതുകൊണ്ട് മാത്രമായിരുന്നു തനിക്കിഷ്ടമെന്നും എന്നാൽ സുജോയുടെ പ്രവർത്തികൾ അതിനു വിപരീതമായതുകൊണ്ട് ആ സ്നേഹം നഷ്ടമായെന്നും രജിത്ത് ആരോപിച്ചതാണ് രഘുവിനെ ചൊടിപ്പിച്ചത്. ഒരു വേദപുസ്തകത്തിന്റെ പേരിലും മനുഷ്യരുടെ സ്വഭാവത്തെ അളക്കരുതെന്ന രഘുവിന്റെ പരാമർശം കൂടുതൽ തർക്കത്തിനിടയാക്കി.

രജിത്ത് കുമാർ ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. പെട്ടിയും തൂക്കി ബിഗ് ഹൗസിലേക്ക് വരുമ്പോൾ ഒറ്റക്ക് നിൽക്കാമെന്ന ആഗ്രഹത്തോടെയല്ല ആരും വരുന്നതെന്നും എന്നാൽ സാഹചര്യങ്ങളാണ് ഓരോരുത്തരെയും ഒറ്റപ്പെടുത്തുന്നതെന്നും സുരേഷും സുജോയുമായുള്ള തർക്കത്തിന് ശേഷം രജിത്ത് കുമാർ ആരോപിച്ചിരുന്നു. എന്നാലിപ്പോൾ കണ്ണിനു രോഗബാധയേറ്റത്തിന് ശേഷം പരീക്കുട്ടിയും പോയപ്പോൾ രജിത്ത് കുമാർ തീരെ ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുകയാണ് ഇനി എന്തൊക്കെയാണ് ബിഗ് ബോസ് ഹൗസിൽ നടക്കുകയെന്ന് ഇനി വരും ദിനങ്ങളിൽ കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends