Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്തിൽ കയറി യാത്രപോകാനൊരുങ്ങി നീലുവും കുട്ടികളും.. ഇവരിതെങ്ങോട്ടെന്ന അമ്പരപ്പിൽ പ്രേക്ഷകർ.. ഇവർക്കിടയിൽ ബാലു എവിടെ ? തരംഗമായി ഉപ്പും മുളകും താരങ്ങളുടെ വിമാന യാത്ര ചിത്രങ്ങൾ

27 JANUARY 2020 04:20 PM IST
മലയാളി വാര്‍ത്ത

മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് ഫ്ളവർസ് ചാനലിലെ ഉപ്പും മുളകും. ഒരു കുടുംബം മുഴുവൻ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ ജനപ്രിയ പരമ്പര അടുത്തിടെ 1000 എപ്പിസോഡുകൾ പിന്നിട്ടിരുന്നു. ബാലചന്ദ്രൻ തമ്പിയുടെയും ഭാര്യ നീലിമയുടെയും അവരുടെ അഞ്ച് മക്കളുടെയും ദൈനംദിന ജീവിതമാണ് പരമ്പരയിൽ കാണിക്കുന്നത്. പരമ്പര ഇതിനോടകം തന്നെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ സീരിയൽ കാഴ്ചാശൈലിയെ തന്നെ തകിടം മറിച്ച സീരിയലാണ് ഉപ്പും മുളകും. അടുത്തിടെ പരമ്പരയിലെ കഥാപാത്രമായ ലെച്ചുവിന്റെ വിവാഹം വളരെ ആഡംബരമായി പരമ്പരയിൽ ചിത്രീകരിച്ചിരുന്നു. മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സീരിയൽ വിവാഹം നടക്കുന്നത്. ഒരു യഥാർത്ഥ വിവാഹത്തിന്റെ അതെ മോടിയോടെ ആണ് ലെച്ചുവിന്റെ വിവാഹം നടന്നത്. ലെച്ചുവിന്റെ വരൻ ആയി എത്തുന്നതാര് എന്നതിൽ നിരവധി അഭ്യൂഹങ്ങളും വാർത്തകളും പുറത്തുവന്നിരുന്നു. യുവ നടൻ ഷെയ്ൻ നിഗത്തിന്റെ പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ അവസാനം എല്ലാ സംശയങ്ങൾക്കും മറുപടി നൽകി ലെച്ചുവിനെ താലി ചാർത്തിയത് പ്രേക്ഷകരുടെ പ്രിയങ്കരനായ അവതാരകനായ ഡീഡി യാണ് ലച്ചുവിന്റെ വിവാഹ ചെക്കനായി പരമ്പരയിൽ രംഗപ്രവേശം ചെയ്തത്. വിവാഹം കഴിഞ്ഞു ഇരുവരും ഒന്നോ രണ്ടോ എപ്പിസോഡുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് ലെച്ചു സീരിയലിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ലെച്ചു ഉപ്പും മുളകിൽ നിന്നും പിന്മാറിയോ എന്ന സംശയത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. ആർഭാടപൂർവ്വമായ വിവാഹം, ഹണിമൂണിനായി ദമ്പതികളുടെ ഡൽഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങൾക്കാണ്ലെച്ചുവിന്റെ വിവാഹ ശേഷം പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. ഇതിനെപ്രതി നിരവധി ചർച്ചകളും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ നടന്നു . സാധാരണ ഒരു സീരിയലിൽ നിന്നും താരങ്ങൾ പിന്മാറുമ്പോൾ ഉണ്ടാകുന്ന പതിവ് ശൈലി തന്നെയല്ലേ ഈ പരമ്പരയിലും നടന്നത് എന്ന പ്രേക്ഷകരുടെ സംശയവും വർധിച്ചിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിൽ സജീവമായിരുന്ന നടിയുടെ നിശബ്ദതയും പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി. ഇപ്പോൾ പരമ്പരയെ കുറിച്ചുള്ള പുതിയ വാർത്താക്കന് പുറത്തു വരുന്നത്. പരമ്പരയിലെ ചില കഥാപാത്രങ്ങൾ വിദേശത്തേക്ക് പോയെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.


പരമ്പരയിലെ ചില പ്രധാന കഥാപാത്രങ്ങള്‍ ദുബായിലേക്ക് പോയിരിക്കുകയാണെന്നാണ് ഫാന്‍ ഗ്രൂപ്പുകളിലെ ഇപ്പോഴത്തെ പ്രധാന ചർച്ച. നീലുവും മുടിയനും കേശുവും പിന്നെ പാറുക്കുട്ടിയെന്ന ബേബി ആമേയയും അബുദാബിയില്‍ നടക്കുന്ന മ്യൂസിക്കൽ ഷോയില്‍ പങ്കെടുക്കാനായി പോയിരിക്കുകയാണ് എന്നാണ് ഫാന്‍ ഗ്രൂപ്പുകളിൽ നിന്നും ലഭിക്കുന്ന സൂചന. വിദേശത്തേക്കുള്ള യാത്രയില്‍ ബാലുവില്ല എന്ന സൂചനയും ചിത്രങ്ങൾ നൽകുന്നു. പാറുകുട്ടിയുടെ ആദ്യത്തെ വിദേശ യാത്രയാണെന്നും ആദ്യമായി വിമാനത്തിൽ കയറുകയാണെന്നും ആണ് വാർത്തകളിൽ നിന്നും ലഭിക്കുന്ന സൂചന.

ഏതോ വിമാനയാത്രയുടെ ദൃശ്യങ്ങളാണെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണെങ്കിലും എല്ലാവരും ചേര്‍ന്ന് എങ്ങോട്ടാണെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. എയര്‍പോര്‍ട്ടില്‍ നിലത്ത് കുത്തിയിരിക്കുന്ന മുടിയന്റെ മടിയിലിരിക്കുന്ന പാറുക്കുട്ടി, അക്വേറിയത്തിലെ മീനുകളെ കാണുന്ന പാറുക്കുട്ടി, എയര്‍പോര്‍ട്ടില്‍ നിലത്തുകൂടി നടന്നു വരുന്ന പാറുക്കുട്ടി എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് ഫാൻസ്‌ ഗ്രുപ്പുകളിലൂടെ പുറത്തുവന്നത്. ചിത്രത്തില്‍ കാണുന്നത് പ്രകാരം വിമാനയാത്രയില്‍ പരമ്പരയിലെ കുടുംബത്തോടൊപ്പം സ്വന്തം അമ്മ ഗംഗാ ലക്ഷ്മിയും പാറുകുട്ടിക്കൊപ്പമുണ്ട്. പരമ്പരയുടെ ഭാഗമായാണോ ഇവരുടെ വിമാന യാത്ര എന്ന ആകാംക്ഷയിലാണ് ഉപ്പും മുളകും ആരാധകർ. ലെച്ചുവിന്റെ അപ്രത്യക്ഷമാകൽ വിവാദമായതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ഇവരുടെ വിമാന യാത്രയുടെ സത്യാവസ്ഥയും യഥാർത്ഥ വിവരങ്ങളും ഉടൻ തന്നെ പുറത്തു വരുമെന്നതിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ലെച്ചുവും ഉടൻ തന്നെ തിരികെ എത്തുമെന്നതിന്റെ പ്രതീക്ഷയിലാണ് ആരാധക ലോകം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends