Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പരപ്പിച്ച് പൃഥ്വിയുടെ പുതിയ രൂപം... ഇതെന്ത് കോലമെന്നു ആരാധകർ.. പുതിയ രൂപത്തിൽ ഭാര്യ സുപ്രിയയുമൊത്ത് താരം എത്തിയ ചിത്രങ്ങൾ വൈറലാകുന്നു

27 JANUARY 2020 05:23 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. താരത്തിന്റെ പുതിയ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടിയാണ് താരം മെലിയുന്നത്. പരമാവധി മെലിയാനുള്ള ശ്രമത്തിലാണ് താനെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു . കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസയായിരുന്നു കഴിഞ്ഞ ദിവസം. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. ഭാര്യ സുപ്രിയയ്‌ക്കൊപ്പം പൃഥ്വിയും ചടങ്ങിൽ എത്തിയിരുന്നു.

മെലിയുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത്രത്തോളം എങ്ങനെ സാധിച്ചുവെന്നായിരുന്നു പലരും പൃഥ്വിരാജിനോട് ചോദിച്ചത്. ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ അവധിയെടുത്തിരിക്കുകയാണ് താരം ഇപ്പോൾ . ഇതാദ്യമായാണ് ഇത്രയും നാള്‍ പൃഥ്വിയെ വീട്ടില്‍ കിട്ടുന്നതെന്നായിരുന്നു സുപ്രിയഅഭിപ്രായപ്പെട്ടത്. താടിക്കാരന്‍ വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചും താരപത്‌നി എത്തിയിരുന്നു. വീട്ടിലിപ്പോള്‍ ചെലവ് വളരെ കുറവാണെന്നും സുപ്രിയയും ഡയറ്റിലാണെന്നും കഴിക്കാനുള്ള ഒരേയൊരാള്‍ അലംകൃതയാണെന്നും നടൻ പറഞ്ഞിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസയില്‍ കൂടുതൽ തിളങ്ങിയത് പൃഥ്വിയും സുപ്രിയയുമായിരുന്നു.

ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫനെന്ന പേര് മലയാളികള്‍ക്ക് പരിചിതമായത്. കെട്ട്യോളാണ് എന്റെ മാലാഖ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് ലിസ്റ്റിനുള്ളത്. താനും ഭാര്യയും കഴിഞ്ഞാല്‍ അലംകൃത ഏറ്റവും കൂടുതല്‍ കാണുന്നത് ലിസ്റ്റിന്‍ സ്റ്റീഫനെയാണെന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. ലിസ്റ്റിന്റെ മകളെക്കാണാനായി വേദിയിലേക്ക് എത്തിയപ്പോഴായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. നരേന്‍, മിത്ര കുര്യന്‍, പ്രയാഗ മാര്‍ട്ടിന്‍, ജോബി ജോര്‍ജ് തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

താരമായിട്ടോ സിനിമാക്കാരനായിട്ടോ അല്ല താന്‍ ഇവിടെ വന്നത് . വീട്ടില്‍ തന്നേയും ഭാര്യയേയും കഴിഞ്ഞാല്‍ മോള്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള മുഖം ലിസ്റ്റി്‌ന്റേയാണ്. ഒരു കുടുംബാംഗത്തെപ്പോലെയായാണ് താന്‍ ഈ ചടങ്ങിനേക്ക് എത്തിയത്. ലിസ്റ്റിന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഐശ്വര്യങ്ങള്‍ സമ്മാനിച്ചവരാണ് ലിസ്റ്റിന്റെ ഭാര്യയും മോനും. അത് കൂടാതെ മോളിലൂടെയും കൂടുതല്‍ ഐശ്വര്യം ലഭിക്കട്ടെ. ദൈവകൃപ കൊണ്ട് കുഞ്ഞിന് അമ്മയുടെ രൂപം ലഭിച്ചു. ഈ സുന്ദരിയെ അനുഗ്രഹിക്കാന്‍ ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (32 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (36 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (45 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (55 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (1 hour ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

Malayali Vartha Recommends