Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ്സിൽ പുതിയ 'കല്യാണാലോചന'... ഡോ. രജിത്ത് കുമാറിനെ ദയ അശ്വതിയുമായി ചേർത്ത് മത്സരാർത്ഥികൾ... തനിക്ക് ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്നും അശ്വതി വെളിപ്പെടുത്തി...ഡോ. രജിത്തിന്റെ മനസ്സ് മാറുമോയെന്ന ആകാംക്ഷയിൽ പ്രേക്ഷകർ

29 JANUARY 2020 12:17 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് ഇരുപ്പത്തിനാലാം ദിനത്തിൽ എത്തി നിൽക്കുകയാണ്. ബിഗ് ബോസ്സിൽ ഒരു പ്രണയം മസ്റ്റാണ് എന്ന രീതിയിലാണ് ഇപ്പോഴത്തെ ഗെയിമിന്റെ പോക്ക്. തുടക്കത്തിൽ സുജോ മാത്യു ആയിരുന്നു മറ്റ് മത്സരാത്ഥികളുടെ പ്രധാന ഇര.സുജോയുടെ പേര് ആർക്കൊപ്പം ചേർക്കുമെന്ന ആശയകുഴപ്പത്തിലായിരുന്നു മത്സരാത്ഥികളും പ്രേക്ഷകരും. തുടക്കത്തിൽ സുജോയെയും അലക്‌സാൻഡ്രയെയും ആയിരുന്നു കമിതാക്കളായി ഏവരും കണ്ടിരുന്നത്. എന്നാൽ ഒരു എപ്പിസോഡിൽ ആർ ജെ രഘു ഫുക്രുവിനോട് നടത്തിയ ഒരു വെളിപ്പെടുത്തൽ കാര്യങ്ങൾ മാറ്റി മറിക്കുകയായിരുന്നു. രേഷ്മക്ക് സുജോ മാത്യുവിനോട് പ്രണയമുണ്ട് എന്നായിരുന്നു രഘുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ പിന്നീടുള്ള എപ്പിസോഡുകളിൽ കണ്ടത് രേഷ്മയേയും പ്രദീപ് ചന്ദ്രനെയും മത്സരാർത്ഥികൾ ടാർജെറ്റ് ചെയ്യുന്നതായിരുന്നു. ഇരുവരെയും ചെറുതായിരുന്നു പിന്നീട് ഗോസിപ്പുകൾ പുറത്തുവന്നത്. ഇതിനു ശേഷം പേര് ചേർക്കപ്പെട്ടത് എലീനയുടെയും പ്രദീപ് ചന്ദ്രന്റെയും ആയിരുന്നു. സുരേഷ് എലീനയോട് ഇതേപ്പറ്റി സംസാരിക്കുകയും ചെയ്തു. എന്നാൽ ഇതിനൊക്കെ ശേഷം ഇപ്പോൾ ബിഗ് ഹൗസിൽ സംഭവിക്കുന്നത് പ്രേക്ഷകർ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളാണ്. ആരെയും ഞെട്ടിക്കുന്ന ഒരു കല്യാണാലോചന ആണ് ഇപ്പോൾ ബിഗ് ബോസ്സിലെ പ്രധാന ചർച്ച വിഷയം. ചർച്ചയിലെ പ്രധാന ഇര ഡോ.രജിത്ത് കുമാറാണ്. രജിത്തിനോട് ചേർത്ത് വായിക്കുന്ന പേര് ആദ്യ വൈൽഡ് കാർഡ് എൻട്രി മത്സരാർത്ഥിയായ ദയ അശ്വതിയുടേതാണ്.

രജിത് കുമാറിനോട് അടുപ്പമുണ്ടാക്കാൻ ദയ അശ്വതി ശ്രമിക്കുന്നതാണ് ബിഗ് ബോസ്സില്‍ ഇപ്പോൾ കണ്ടു വരുന്നത്. രാവിലെ എല്ലാ മത്സരാർത്ഥികളും പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു. താൻ അടുത്തുപോയി ഇരുന്നാല്‍ രജിത് കുമാര്‍ മാറി ഇരിക്കുമെന്ന് അശ്വതി പരാതി പറഞ്ഞു. താൻ പെട്ടെന്ന് കഴിച്ചുതീര്‍ക്കും, ദയ അശ്വതി സമാധാനത്തോടെ കഴിക്ക് എന്ന് പറഞ്ഞ് രജിത് കുമാര്‍ പെട്ടെന്ന് തന്നെ കഴിച്ച് എഴുന്നേറ്റു. ഇതിനു പിന്നാലെയാണ് മറ്റുള്ളവരുടെ കമന്റ്റ് വന്നത്. പറച്ചില്‍ മാത്രമേ ഉള്ളൂ, പുള്ളിക്കാരന് ഭയങ്കര പേടിയാണ് എന്നാണ് എലീന അശ്വതിയോട് പറഞ്ഞത്. അശ്വതി തന്നെ പ്രണയിക്കുമോ എന്ന പേടിയാണ് രജിത്ത് കുമാറിന് എന്നാണ് എലീന അഭിപ്രായപ്പെട്ടത്. തനിക്ക് വലിയ ഇഷ്‍ടമാണ് എന്നും വേണ്ടിവന്നാല്‍ പ്രണയിക്കും എന്നായിരുന്നു ദയ അശ്വതിയുടെ മറുപടി. തന്റെ മനസ്സിന്റെ പിടിവിട്ടുപോയാലോ എന്ന സംശയം രജിത്ത് കുമാറിന് തോന്നുന്നുവെന്ന് രേഷ്‍മ പറഞ്ഞു. തപസ്സ് ഇളക്ക് ചേച്ചിയെന്ന് അശ്വതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രാത്രി രജിത്ത് ഉറങ്ങിയതിന് ശേഷം മറ്റുള്ളവർ ചേർന്ന് ഇതിനെപറ്റി സംസാരിക്കുകയും ചെയ്തു. തനിക്ക് രജിത്ത് കുമാറിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്നും രജിത്ത് കുമാർ സമ്മതിച്ചാൽ ഉറപ്പായും വിവാഹം ചെയ്യും എന്നാണ് അശ്വതി എല്ലാവരോടുമായി പറഞ്ഞത്. എന്നാൽ പിന്നീട് എല്ലാവരും ഉറങ്ങിയതിന്ശേഷം രജിത്ത് കുമാർ ബിഗ് ബോസ്സിനോടായി പുതിയ സംസാരത്തെക്കുറിച്ച് പരാതിപ്പെട്ടു. അശ്വതിയുമായി തന്റെ പേര് ചേർത്ത് മറ്റുള്ളവർ സംസാരിക്കുന്നത് തനിക്കിഷ്ട്ടമില്ല എന്നും അശ്വതിയുടെ വസ്ത്രധാരണത്തോട് തനിക്ക് യോജിപ്പില്ല എന്നും തനിക്ക് ഒരു വിവാഹത്തിന് താൽപര്യമില്ല എന്നും തുടർന്നും എല്ലാവരും ചേർന്ന് തന്നെ അശ്വതിയുടെ പേരിൽ കളിയാക്കുകയാണെങ്കിൽ തന്റെ നിയന്ത്രണം നഷ്ട്ടമാകുമെന്നും പിന്നീട് തന്നെ അതിൽ ഉത്തരവാദിയാക്കരുതെന്നും എന്നാണ് രജിത്ത് ബിഗ് ബോസ്സിനോട് പരാതിപ്പെട്ടത്.

ഏതായാലും എത്രനാൾ രജിത്ത് കുമാറിന് പിടിച്ചു നിൽക്കാനാകുമെന്ന് വരും എപ്പിസോഡുകളിൽ നിന്നും മനസിലാക്കാം. മറ്റുള്ളവരുടെ കളിയാക്കലുകൾ അതിരു കടക്കുമോ എന്നും നിയന്ത്രണം നഷ്ടമായത്‌ രജിത്ത് കുമാർ എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends