Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയതമന്‍റെ തോളില്‍ ലച്ചു...പാട്ടുപാവാടയണിഞ്ഞ് നടൻ സുന്ദരിയായി പ്രിയ നടി...റോവിനൊപ്പമുള്ള ജൂഹിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു

29 JANUARY 2020 07:27 PM IST
മലയാളി വാര്‍ത്ത

ഉപ്പും മുളകുമെന്ന പരമ്പരയിലെ ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗിക്ക് വളരെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിക്ക് ആരാധകരേറെയാണ്. നിമിഷനേരം കൊണ്ടാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകൾ വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു ലച്ചുവിന്റെ വിവാഹം ഉപ്പും മുളകുമെന്ന പരമ്പരയിൽ നടന്നത്. ആയിരം എപ്പിസോഡിന് പിന്നാലെയാണ് ലച്ചുവിന്റെ വിവാഹവും നടത്തിയത്. പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഡെയ്ന്‍ ഡേവിസായിരുന്നു ലച്ചുവിന്റെ വരനായ സിദ്ധാര്‍ത്ഥിനെ അവതരിപ്പിക്കുന്നത് . വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരും പരമ്പരയില്‍ നിന്നും അപ്രത്യക്ഷരായിരുന്നു. ലച്ചുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . ലച്ചു പിന്മാറിയോ എന്ന ചോദ്യവുമായി ആരാധകരെത്തിയിരുന്നു.

വിവാഹത്തിന് ശേഷവും താന്‍ ഉപ്പും മുളകിലും ഉണ്ടാവുമെന്നും ജൂഹിയുടെയല്ല ലച്ചുവെന്ന കഥാപാത്രത്തിന്റെ വിവാഹമാണ് നടക്കാന്‍ പോവുന്നതെന്നുമായിരുന്നു താരം വെളിപ്പെടുത്തിയത് . ഫേസ്ബുക്ക് ലൈവിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ലെച്ചുവെത്തിയിട്ടിരുന്നു . പരമ്പരയില്‍ത്തുടരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിവാഹ ശേഷം ഒരേയൊരു എപ്പിസോഡിൽ മാത്രമാണ് ലച്ചുവിനെ കണ്ടത്. താരത്തിന്റെ വരവിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ കൃത്യമായ മറുപടിയൊന്നും നല്‍കിയിരുന്നില്ല.

ജൂഹി അടുത്തിടെയായിരുന്നു തന്റെ പ്രണയം പരസ്യമാക്കിയത്. പ്രണയിതാവായ റോവിനൊപ്പമുള്ള പുതിയ ചിത്രവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.ഡോക്ടര്‍ റോവിനും ജൂഹി റുസ്തഗിയും അടുത്ത സുഹൃത്തുക്കളാണ്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അടുത്തിടെയായിരുന്നു ജൂഹി ഈ പ്രണയം പരസ്യമാക്കിയത്. നേരത്തെ ഒരു ആല്‍ബത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു . ഇവര്‍ ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നു . ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഉപ്പും മുളകും സംവിധായകന്റെ പൂജയ്ക്ക് ജൂഹി എത്തിയപ്പോള്‍ റോവിനും ഒപ്പമുണ്ടായിരുന്നു.

പട്ടുപാവാടയും വലിയ കമ്മലുമൊക്കെയായി റോവിന്റെ തോളിലിരിക്കുന്ന ലച്ചുവിന്റെ ഫോട്ടോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ് . ജൂഹി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. വെളുത്ത നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞ റോവിനും വലിയ സന്തോഷത്തിലാണ് ചിത്രത്തിൽ കാണുന്നത് . ഇതേത് ചടങ്ങിനിടയിലെ ഫോട്ടോയാണെന്നും പുതിയ ഫോട്ടോ ഷൂട്ടാണോയെന്ന തരത്തിലുമൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്.

"സൗഹൃദവും പ്രണയവും ഒരാളില്‍ നിന്നും ലഭിക്കുന്നതിനെകുറിച്ചൊന്ന് ചിന്തിക്കൂ"ചിത്രത്തോടൊപ്പം ലെച്ചു കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. പെട്ടെന്ന് കേള്‍ക്കുന്ന ഗാനങ്ങളെല്ലാം പ്രണയമുള്ളതായി മാറിയെന്ന് പറഞ്ഞായിരുന്നു നേരത്തെ ലച്ചു റോവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് . നാലാമത്തെ പ്രണയമാണ് ഇപ്പോഴത്തേതെന്നും ഇത് എങ്ങനെയായിത്തീരുമെന്ന് അറിയില്ലെന്നുമായിരുന്നു മുന്‍പ് ജൂഹി പറഞ്ഞത്. ഈ പ്രണയം സഫലമാവുമെന്ന് അന്നേ ആരാധകര്‍ ആശംസിച്ചിരുന്നു.

ഉപ്പും മുളകിലേക്ക് ലച്ചു എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ..ഏതായാലും ഉപ്പും മുളകിലേക്കുമുള്ള താരത്തിന്റെ തിരിച്ചു വരവിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഉടൻ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലെച്ചു തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരെല്ലാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends