'ട്രാന്‍സി'ലെ പുതിയ വീഡിയോ സോംഗ് പുറത്ത്
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം 'ട്രാന്‍സി'ലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഫഹദിനെ കൂടാതെ നസ്രിയ നസീം ഫഹദും ഗൗതം മേനോനും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വ്യത്യസ്തതകളുടെ തോഴനായിരുന്ന ഫഹദ് ഇത്തവണയും പ്രേക്ഷകരെ ഞെട്ടിക്കാന്‍ തന്നെയാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് നൂലുപോയ എന്ന് തുടങ്ങുന്ന ഗാനത്തിലെ വിഷ്വലുകള്‍ സൂചിപ്പിക്കുന്നത്. ജീവിക്കാനായുള്ള തത്രപ്പാടുമായി മുന്നോട്ടു പോകുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കറിന്റെ രൂപത്തിലാണ് ഫഹദ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനെ സംബന്ധിച്ചുള്ള ഓരോ വാര്‍ത്തയും ശ്രവിച്ചത്. ആ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്ന പ്രകടനം തന്നെയാണ് ഫഹദ് ചിത്രത്തിന്റെ വീഡിയോ സോംഗിലും കാഴ്ച വയ്ക്കുന്നത്. ഇതിനുമുന്‍പ് 'രാത്ത്' എന്ന് തുടങ്ങുന്ന മറ്റൊരു ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha