ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഡിസ്ക്കോ' എത്തുന്നു...കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രജിത്തും ചെമ്പൻ വിനോദും
പ്രേക്ഷകരുടെ പ്രിയങ്കരനായ റിയലിസ്റ്റിക് സംവിധയകാൻ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ചിത്രവുമായി എത്തുന്നു. ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിസ്ക്കോ. ഇന്ദ്രജിത്തും ചെമ്പന്‍ വിനോദുമാണ്ചിത്രത്തിൽ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. മുകേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പശ്ചിമ അമേരിക്കയില്‍ വര്‍ഷംതോറും നടക്കുന്ന ബേര്ണിംഗ്മാന് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അമേരിക്കയിലെ ലാസ് വെഗാസാണ്ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
എസ് ഹരീഷാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത് . ജല്ലിക്കട്ടിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ചിത്രങ്ങളായ നായകന്, ആമേന്‍, ഡബിള്‍ ബാരല്‍, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലും ഇന്ദ്രജിത്ത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി തന്റെ കരിയറില്‍ സംവിധാനം ചെയ്യുന്ന ഏട്ടാമത്തെ ചിത്രമാണ് ഡിസ്കോ. സംവിധായകന്റെ മുന്‍ചിത്രമായ ജല്ലിക്കെട്ട് വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു . ഇക്കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകൻ പട്ടം ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha