Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ബിഗ് ബോസ് രജിത്ത് സർ ഭരിക്കും; ഇത് പൊരുതി നേടിയ ജയം... ഇനി കളി കാണാം...ഇനി ആർക്കൊക്കെ രജിത്ത് കുമാറിന്റെ വക പണി കിട്ടുമെന്ന് അമ്പരന്ന് പ്രേക്ഷകർ

01 FEBRUARY 2020 12:24 PM IST
മലയാളി വാര്‍ത്ത

ആഴ്ചകൾ തോറും കളി മാറിമറിയുന്ന രംഗങ്ങളാണ് ബിഗ് ബോസ്സിൽ പ്രേക്ഷകർ കാണുന്നത്. സംഘം ചേരലും ഗൂഢാലോചനയും ഗോസിപ്പുകളും പാരവെപ്പും പ്രണയവും അങ്ങനെ ജീവിതത്തിന്റെ എല്ലാ മസാല ക്കൂട്ടുകളും ബിഗ് ബോസ് ഹൗസിലും കാണാൻ സാധിക്കും. അത്തരം രസകരമായ രംഗങ്ങളാണ് കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ്സിൽ അരങ്ങേറിയത്. എല്ലാവരാലും ഒറ്റപ്പെട്ട നിരവധി ആരോപണങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന രജിത്ത് കുമാറിനെ വിധി അവസാനം തുണക്കുകയായിരുന്നു. ഇനി ബിഗ് ബോസ് ഡോ. രജിത്ത് കുമാർ ഭരിക്കും.

അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്‌ക്കാണ് വിധി മാറ്റിമറിച്ചത്. ലക്ഷറി പോയിന്റിന് വേണ്ടിയുള്ള ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ച വച്ച മുന്ന് പേരെ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് നിർദേശം നൽകി. തുടർന്ന് ഡോ. രജിത്ത് കുമാർ, ജസ്ല മാടശ്ശേരി, ആര്യ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വളരെ രസകരമായ ഒരു ടാസ്‌ക്കാണ് ക്യാപ്റ്റൻ പദവി സ്വന്തമാക്കാൻ ഇവർക്ക് നൽകിയത്. ഒരു ബോർഡിൽ സ്വന്തം മുഖം ശെരിയായ രീതിയിൽ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്ക് ഒരു ബാസ്‌ക്കറ്റിനുള്ളിൽ മൂന്നുപേരുടെയും മുഖത്തിന്റെ കട്ടിംഗ് പീസുകൾ ഉണ്ടായിരിക്കും. അതിൽ നിന്നും ശരിയായത് തിരഞ്ഞെടുത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ക്രമീകരിക്കണം. ബസ്സർ അവസാനിക്കുമ്പോൾ ക്രമീകരിച്ചു കഴിയണം. ഏറ്റവും നന്നായി ക്രമീകരിക്കുന്ന വ്യക്തിയാണ് വിജയി ആകുന്നത്. ആര്യയും രജിത്ത് കുമാറും ആയിരുന്നു കൂടുതൽ ഏറ്റു മുട്ടിയത്. എന്നാൽ ആര്യയെ പിന്തള്ളിക്കൊണ്ട് രജിത്ത് കുമാർ വിജയ പട്ടം അണിഞ്ഞു. വളരെ നാടകീയ നിമിഷങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഉള്ളുകൊണ്ട് അസ്വസ്ഥരാണെങ്കിലും പുറമെ ഏവരും രജിത്തിനെ അഭിനന്ദിക്കുകയും കയ്യടിക്കുകയും ചെയ്തു. ക്യാപ്റ്റൻസി ടാസ്ക്കിനു മുൻപ് മത്സരാര്ഥികളിൽ ചിലർ രജിത്ത് കുമാറുമായി വഴക്കിട്ടിരുന്നു. പാത്രം കഴുകുന്നത് വൃത്തിയാകുന്നില്ല എന്ന പേരിൽ ആര്യ, സാജു നവോദയ, വീണ നായർ എലീന, സുജോ മാത്യു, മഞ്ജു പത്രോസ് എന്നിവർ ചേർന്ന് രജിത്ത് കുമാറിനെ കുറ്റപ്പടുത്തുകയും വിമർശിക്കുകയും ചെയ്തു. എന്നാൽ വെള്ളം ലാഭിക്കാനാണ് താൻ കുറച്ച് വെള്ളത്തിൽ പാത്രം കഴുകുന്നത് എന്നായിരുന്നു രജിത്തിന്റെ പ്രതികരണം. എന്നാൽ മറ്റുള്ളവർ ചേർന്ന് രജിത്തിനെ കുറ്റപ്പെടുത്തുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇതിൽ മുൻപന്തിയിൽ നിന്നത് ആര്യയായിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ക്യാപ്റ്റൻസി ടാസ്ക്ക് എന്ന് വേണമെങ്കിൽ കരുതാം. കാരണം ടാസ്ക്കിൽ രജിത്ത് കുമാറിന്റെ മുഖ്യ എതിരാളി ആര്യ ആയിരുന്നു. ആര്യയെ തന്നെ മലർത്തിയടിക്കാനും ഡോ. രജിത്ത് കുമാറിന്ന് സാധിച്ചു. ഇനി വരുന്ന എപ്പിസോഡുകളിൽ ഇതിന്റെ തുടർച്ചയായി രജിത്ത് കുമാർ ഏതൊക്കെ രീതിയിൽ പണി കൊടുക്കുമെന്നും കണ്ടറിയാം.

മറ്റ് പല നാടകീയ രംഗങ്ങളും കഴിഞ്ഞ എപ്പിസോഡിൽ സംഭവിച്ചിരുന്നു. അഭ്യൂഹങ്ങളും ഊഹാപോഹങ്ങളുമായി നിലകൊണ്ട ബിഗ് ബോസ്സിലെ പ്രണയം അവസാനം യാഥാർഥ്യമാകുന്ന കാഴ്ചയാണ് കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്. രഘുവിനോട് സുജോ മാത്യു തുറന്നു സമ്മതിക്കുകയായിരുന്നു. തനിക്ക് അലക്‌സാന്ദ്രയോട്‌ പ്രണയം തോന്നി തുടങ്ങിയെന്നും എന്നാലിപ്പോൾ താൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവളെയാണ് എന്നുമാണ് സുജോ രഘുവിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം സുജോയും അലക്സന്ദ്രയും തമ്മിൽ വഴക്കിട്ടിരുന്നു. സുജോ സംസാരിക്കുന്നതിനിടയിൽ അലക്‌സാൻഡ്ര എഴുനേറ്റുപോകുകയും ചെയ്തു. എന്നാൽ ഇതിലൂടെ അലക്‌സാൻഡ്ര തന്നെ അപമാനിച്ചു എന്നാണ് സുജോ ആരോപിച്ചത്. പക്ഷേ കഴിഞ്ഞ ദിവസത്തെ പ്രശ്‌നത്തിന്റെ പേരില്‍ അത്തരത്തില്‍ ഒരു നിലപാടിലേക്ക് എത്തണോ എന്നായിരുന്നു രഘുവിന്റെ പ്രതികരണം. ഇനി അലക്‌സാന്ദ്രയോട്‌ മിണ്ടില്ല എന്നാണ് സുജോ പറഞ്ഞവസാനിപ്പിച്ചത്. എന്നാൽ പിന്നീട് ഇരുവരും സംസാരിക്കുന്നതും പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കുന്നതും ആണ് പ്രേക്ഷകർ കണ്ടത്. തനിക്ക് സുജോയോട് പ്രണയമുണ്ടെന്നു അലക്സന്ദ്ര സുജോയോട് വെളിപ്പെടുത്തുകയും ചെയ്തു. അവസാനം ഇരുവരും സന്തോഷത്തോടെ പിരിഞ്ഞു പോകുകയും ചെയ്തു. ഏതായാലും സംഭവ ബഹുലമായ നിമിഷങ്ങളായിരിക്കും ഇനി വരുന്ന ആഴ്ച ബിഗ് ബോസ്സിൽ സംഭവിക്കുക എന്നത് ഉറപ്പ് തന്നെയാണ്. രജിത്ത് കുമാർ തന്റെ ക്യാപ്റ്റൻ പദവി ഉപയോഗിച്ച് ആർക്കൊക്കെ പണി കൊടുക്കുമെന്നും വരും എപ്പിസോഡുകളിൽ കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends