Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുജോയോട് പ്രണയം തുറന്ന് പറഞ്ഞ് അലക്‌സാൻഡ്ര... പ്രണയം വെളിപ്പെടുത്തി സുജോയും.. ബിഗ് ബോസ്സിലെ പ്രണയം ഉറപ്പിച്ച് പ്രേക്ഷകർ... ഇനി ബിഗ് ബോസ്സിൽ കാണുന്നത് പ്രണയ നിമിഷങ്ങളാണോ എന്ന കാത്തിരിപ്പിൽ ആരാധകർ

01 FEBRUARY 2020 02:02 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ഊഹപോഹങ്ങൾക്കും ഗോസ്സിപ്പുകൾക്കും അന്ത്യം കുറിച്ച് സുജോ അലക്‌സാൻഡ്ര പ്രണയത്തിന് തീരുമാനമായി. ബിഗ് ബോസ്സിലെ ആദ്യ കമിതാക്കൾ ഇനി സുജോയും അലക്‌സാൻഡ്രയും ആയിരിക്കും. കഴിഞ്ഞ എപിസോഡിൽ ആണ് കുറെ ദിവസങ്ങളിലായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന പ്രണയത്തിന് സ്ഥിതീകരണം ഉണ്ടായത്. ഇനി ബിഗ് ബോസ്സിൽ അടിപിടികൾക്കും വഴക്കിനും കയ്യാങ്കളിക്കുമൊപ്പം പ്രണയ രംഗങ്ങൾക്കും പ്രേക്ഷകർ സാക്ഷ്യം വഹിക്കും.

കുറച്ചു ദിവസങ്ങളായി ഉരുത്തിരിഞ്ഞ പിണക്കത്തിന്റെ മഞ്ഞുരുകിയത് ഇന്നലെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സുജോ മാത്യുവും അലക്സന്ദ്രയും തമ്മിൽ പിണക്കത്തിലായിരുന്നു. ഇപ്പോഴും ഒരുമിച്ചു മാത്രം കാണപ്പെടുന്ന ഇരുവരും കുറച്ച് ദിവസങ്ങളിലായി അകൽച്ചയിലായിരുന്നു. ഇരുവരും പിണക്കത്തിലാണോ എന്ന സംശയം മറ്റ് മത്സരാത്ഥികളും പ്രകടിപ്പിച്ചിരുന്നു. മുൻപുള്ള ഒരു എപ്പിസോഡിൽ ഇരുവരും സംസാരിച്ചിരിക്കെ അലക്‌സാൻഡ്ര പെട്ടന്ന് എഴുനേറ്റു പോകുകയും ചെയ്തിരുന്നു. ഇത് ഇരുവരുടെയും പിണക്കം കൂടുതൽ രൂക്ഷമാക്കിയിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ സുജോ ഈ കാര്യങ്ങൾ രഘുവുമായി സംസാരിച്ചിരുന്നു. ഇവിടെ തനിയ്ക്ക് ഏറ്റവും കൂടുതൽ വെറുപ്പ് തോന്നുന്നത് അലക്‌സാന്ദ്രയോടാണ്‌ എന്നാണ് സുജോ രഘുവിനോട് പറഞ്ഞത്. ഇനി താൻ അവളോട് മിണ്ടില്ല എന്നും തനിക്ക് അവളോട് പ്രണയം തോന്നിയിരുന്നു എന്നും സുജോ രഘുവിനോട് മനസുതുറന്നു. പക്ഷേ കഴിഞ്ഞ ദിവസത്തെ പ്രശ്‌നത്തിന്റെ പേരില്‍ അത്തരത്തില്‍ ഒരു നിലപാടിലേക്ക് എത്തണോ എന്നായിരുന്നു രഘുവിന്റെ പ്രതികരണം. എന്നാൽ തന്റെ അസ്വസ്ഥതകള്‍ക്കെല്ലാം കാരണം അലക്‌സാൻഡ്രയാണെന്നു പഴിചാരുകയായിരുന്നു സുജോ. സകല ഇഷ്യൂസും ക്രിയേറ്റ് ചെയ്തത് അലക്‌സാൻഡ്രയാണെന്നും അലക്‌സാൻഡ്ര ഇന്‍സള്‍ട്ട് ചെയ്തു എന്നും രഘു അലക്‌സാൻഡ്രയെപ്പറ്റി തന്നോട് പറയണ്ട എന്നുമാണ് സുജോ രഘുവിനോട് പറഞ്ഞത്. സുജോയെ താൻ മനസ്സിലാക്കിയത് പോലെ സിജോ തന്നെ മനസ്സിലാക്കിയില്ല എന്ന് അലക്‌സാണ്ടറെ രേഷ്മയോട് പറയുകയും ചെയ്തു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി മറിയുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ഇരുവരും മറ്റാരുമില്ലാതിരുന്നപ്പോൾ മാറിയിരുന്നു സംസാരിക്കുകയായിരുന്നു. സുജോയോട് തനിക്ക് സ്നേഹമുണ്ടെന്നും സുജോയുടെ കൂട്ടും പ്രത്യേക അടുപ്പവുമെല്ലാം താൻ ആസ്വദിക്കുകയായിരുന്നുവെന്നും അലക്‌സാൻഡ്ര സുജോയോട് തുറന്നു പറയുകയായിരുന്നു. അവസാനം ഇരുവരും പിണക്കമൊക്കെ അവസാനിപ്പിച്ച് സന്തോഷത്തോടെയാണ് പിരിഞ്ഞത്. തുടർന്നുള്ള ഒത്തുകൂടലിലെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു ഇരുന്നതും. ഏതായാലും പിണക്കമൊക്കെ തീർത്ത് തങ്ങളുടെ പ്രിയ മത്സരാർത്ഥികൾ ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

ഇനി ബിഗ് ബോസ്സിൽ പ്രണയ രംഗങ്ങളും കുഞ്ഞ് പിണക്കങ്ങളും വാഹകുംകി ആസ്വദിക്കാൻ സാധിക്കുമെന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. ഇതിനിടയിൽ മറ്റ് പല നാടകീയ രംഗങ്ങളും കഴിഞ്ഞ എപ്പിസോഡിൽ സംഭവിച്ചിരുന്നു. പത്രം കഴുകുന്നതുമായി സംബന്ധിച്ച് രജിത്ത് കുമാറിനെ എല്ലാവരും ചേർന്ന് രൂക്ഷമായി വിമർശിക്കുകയും വഴക്കിടുകയും ചെയ്തു. അവസാനം രജിത്ത് കുമാർ എല്ലാവരോടുമായി ക്ഷമാപണം നടത്തി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനു ശേഷം സംഭവിച്ചത് വലിയൊരു ട്വിസ്റ്റയിരുന്നു. പുതിയ ആഴ്ചയിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള മത്സരം നടന്നിരുന്നു. ഇതിൽ ആര്യയെയും ജെസ്‌ലയെയും പിന്തള്ളി വിജയത്തിലാകാം ചാർത്തിയത് ഡോ. രജിത്ത് കുമാറായിരുന്നു. മറ്റൊരു റ്റേസ്ക്കും കഴിന എപ്പിസോഡിൽ നടന്നിരുന്നു. ഓരോ മത്സരാർത്ഥിയും തനിക്കിഷ്ടമുള്ള മറ്റൊരു മത്സരാർത്ഥിയെ തിരഞ്ഞെടുത്തത് അയാളെ അനുകരിക്കണം. ഏറ്റവും നാണായി അനുകരിക്കുന്ന ആൾക്ക് സമ്മാനവും ഉണ്ടായിരുന്നു. ടാസ്ക്കിൽ തെസ്നി ഖാനെ അനുകരിച്ച് വിജയിച്ചത് മഞ്ജു പത്രോസായിരുന്നു. അങ്ങനെ പല രസകരമായ സംഭവങ്ങൾക്കായിരുന്നു കഴിഞ്ഞ എപ്പിസോഡ് സാക്ഷ്യം വഹിച്ചത്. ഇനി എന്തൊക്കെയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. ഇനി വരുന്നത് ഡോ. രജിത്ത് കുമാറിന്റെ ദിനങ്ങളാണോ എന്നും കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends