നടി പാർവതി നമ്പ്യാർ വിവാഹിതയായി; വരന് വിനീത് മേനോന്
ലാല്‍ ജോസ് സംവിധാനം ചെയ്ത 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന് ആണ് പാർവതിക്ക് താലി ചാർത്തിയത്. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. പിന്നീട് രഞ്ജിത്ത് ചിത്രം 'ലീല'യില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു .ജയറാം നായകനായെത്തിയ, തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവിൽ അഭിനയിച്ചത്.
https://www.facebook.com/Malayalivartha