Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

"എന്നെപ്പോലെ ആകരുത്... ഗെയിമിന് ഇങ്ങനല്ല വേണ്ടത്... ഡൗൺ റ്റു എർത്ത് ആകരുത്" മടക്കയാത്രയിൽ ഉപദേശം നൽകി തെസ്നി ഖാൻ; ബിഗ് ബോസ്സിൽ നിന്നും തെസ്നി ഖാൻ പുറത്ത്; പകരം വരാനിരിക്കുന്നത് ആര്

02 FEBRUARY 2020 12:29 PM IST
മലയാളി വാര്‍ത്ത

ഓരോ ആഴ്ചയിലും ഒരു മത്സരാർത്ഥി ബിഗ് ഹൗസിൽ നിന്നും പുറത്തേക്ക് പോകും എന്നതാണ് ബിഗ് ബോസ് എന്ന പരിപാടിയുടെ പ്രത്യേകത. കഴിഞ്ഞ എപ്പിസോഡും കഴിഞ്ഞു പോയത് ഒരു എലിമിനേഷൻ പ്രക്രിയയിലൂടെയായിരുന്നു. പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ കഴിയുന്ന മത്സരാർത്ഥികൾ തമ്മിൽ വൈകാരികമായ ഒരു ബന്ധം ഉടലെടുക്കാറുണ്ട്. എന്നാൽ പെട്ടന്നുള്ള എലിമിനേഷൻ പ്രഖ്യാപനം മിക്കപ്പോഴും മറ്റ് മത്സരാർത്ഥികളെ അമ്പരപ്പിക്കാറുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ പെട്ടന്നാണ് അത്തരമൊരു പ്രഖ്യാപനം ഉണ്ടായത്.

കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷൻ നോമിനേഷനിൽ എത്തിപ്പെട്ടത് ആറു പേരായിരുന്നു. ആര്യ, പ്രദീപ് ചന്ദ്രൻ, വീണ നായർ, തെസ്നി ഖാൻ, ആർ ജെ രഘു, ഡോ. രജിത്ത് കുമാർ എന്നിവരായിരുന്നു കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനിൽ ഉൾപ്പെട്ടത്. തുടക്കത്തിൽ തന്നെ അമരക്കാരനായ മോഹൻ ലാൽ തെസ്നി ഖാനാണ് പുറത്തു പോകുന്നത് എന്നൊരു സൂചന നൽകിയിരുന്നു. തെസ്നി പുറത്തു പോയാൽ ആരെയൊക്കെ മിസ് ചെയ്യും എന്നായിരുന്നു മോഹൻ ലാലിൻറെ ചോദ്യം. എല്ലാവരെയും മിസ് ചെയ്യും എന്നായിരുന്നു തെസ്‌നിയുടെ മറുപടി. മത്സരാത്ഥികളിൽ ആരെയാണ് കൂടുതലിഷ്ടം എന്ന ചോദ്യത്തിന് മഞ്ജു പത്രോസ്, രജിത്ത് കുമാർ എന്നിവരുടെ പേരാണ് തെസ്നി വെളിപ്പെടുത്തിയത്. മാത്രമല്ല എല്ലാവരെയും ഇഷ്ടമാണെന്നും തെസ്നി വെളിപ്പെടുത്തി. തെസ്‌നിയെ ഏറ്റവും കൂടുതൽ മിസ് ചെയുന്നത് ആർക്കാണ് എന്ന് മത്സരാത്ഥികളോടായി മോഹൻ ലാൽ ചോദിച്ചു. രജിത്ത് കുമാർ ഉടൻ തന്നെ കൈപൊക്കി. മൂടുപടമൊന്നുമില്ലാത്ത ശുദ്ധയായ വ്യക്തിയാണ് തെസ്നി ഖാനെന്നും വളരെയധികം കഴിവുകൾ ഉള്ളയാളാണ് എന്നും രജിത്ത് കുമാർ പറഞ്ഞു. ബിഗ് ബോസ്സിലെ സെലിബ്രിറ്റികളിൽ ഒരു സവിശേഷ കഴിവുള്ളയാൾ എന്നും രജിത്ത് തെസ്‌നിയെ വിശേഷിപ്പിച്ചു. തെസ്നി ഖാൻ തുടക്കത്തിൽ സജീവം അല്ലായിരുന്നു എന്നും എന്നാൽ പിന്നീട് എലിമിനേഷനിൽ ഒക്കെ തുടർച്ചയായി ഉൾപ്പെട്ടപ്പോൾ കൂടുതൽ സജീവമാകാനും എല്ലാ കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി എന്നും തെസ്നി വളരെ ഡൗൺ റ്റു എർത്ത് സ്വഭാവക്കാരിയാണെന്നും ആണ് പ്രദീപ് ചന്ദ്രൻ തെസ്‌നിയെ കുറിച്ച് പറഞ്ഞത്. തുടർന്ന് മറ്റുള്ളവരും തെസ്‌നിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

ബാഗ് ഒക്കെ പാക്ക് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച മോഹൻ ലാൽ പെട്ടെന്നായിരുന്നു എന്നാൽ തന്റെ അടുത്തേക്ക് പോന്നോളൂ എന്ന് തെസ്‌നിയോട് പറഞ്ഞത്. പൊടുന്നന്നെയുള്ള പ്രഖ്യാപനം ഏവരെയും ഞെട്ടിച്ചു. എന്നാൽ തെസ്നി ചിരിച്ചു കൊണ്ടാണ് എല്ലാവരോടും യാത്ര ചോദിച്ചത്. ഇങ്ങനെയല്ല ഗെയിമിന് വേണ്ടതെന്നും തനിക്കൊരിക്കലും വളരെ ബഹളം വെക്കുന്ന ആളായി മാറാൻ കഴിയില്ല എന്നും ഒരിക്കലും തന്നെ പോലെ ആകരുതെന്നും ഡൗൺ റ്റു എർത്ത് അകാൻ പാടില്ല എന്നും താൻ ആരെയും വെറുപ്പിച്ചു കൊണ്ടല്ലല്ലോ പോകുന്നതെന്നും തെസ്നി യാത്ര ചോദിക്കവേ എല്ലാവരോടുമായി പറഞ്ഞു. കൂടാതെ എല്ലാവരെയും ഒരുമിച്ചു കണ്ടുകൊണ്ട് പോകാൻ സാധിച്ചല്ലോ എന്നും തെസ്നി കൂട്ടിച്ചേർത്തു. ആര്‍ക്കും തന്നോട് ദേഷ്യമില്ല എന്നത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നും ഇനിയുള്ള ആഴ്ച തൊട്ടാണ് കളി എന്നും പോകാൻ തുടങ്ങുമ്പോൾ തെസ്നി മറ്റുള്ളവരോടായി പറഞ്ഞു.മറ്റുള്ളവര്‍ അമ്പരന്നപ്പോള്‍ തെസ്‌നി ഖാന്‍ സമചിത്തതയോടെ താന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായ കാര്യം ഉൾകൊള്ളുകയായിരുന്നു.

ഇന്നലെ പൊടുന്നനെ സംഭവിച്ച എലിമിനേഷനോട് പലരും പല രീതിയിലാണ് പ്രതികരിച്ചത്. തനിക്ക് മനസിലാവുന്നില്ല നാളെ ഞാറാഴ്ചയല്ലേ എന്നാണ് വീണ പ്രതികരിച്ചത്. പോകാന്‍ പരമാവധി സാധ്യത തെസ്‌നിക്ക് തന്നെയാണെന്ന് തനിക്ക് തോന്നിയിരുന്നെന്ന് സാജു നവോദയയോട് പ്രദീപ് പറയുന്നുണ്ടായിരുന്നു.മറ്റ് മത്സരാര്‍ഥികളുമായി ഏറ്റവും കുറവ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമുണ്ടായ മത്സരാര്‍ഥികളില്‍ ഒരാൾ തെസ്നി ഖാനായിരുന്നു. അതിനാല്‍ത്തന്നെ തെസ്‌നി പുറത്തായതിന്റെ വിഷമം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു.

ഇനി പുതിയ അധ്യായം തുടങ്ങുമ്പോൾ എന്തൊക്കെ സംഭവവികാസങ്ങളാണ് ബിഗ് ഹൗസിൽ നടക്കുന്നതെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (4 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (11 minutes ago)

ആഘോഷവുമായി രാജ്യം  (18 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (22 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (41 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (51 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends