നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി
നടനും തിരക്കഥാകൃത്തുമായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം സ്വദേശിയായ ഐശ്വര്യയെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ജീവിത സഖിയാക്കിയത്. ഇന്ന് രാവിലെ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത് . കലൂർ റെന ഓഡിറ്റോറിയത്തിൽ വൈകിട്ട് വിവാഹ സൽക്കാരവും ഉണ്ടാകും.
2015 ല്‍ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലെ സഹതിരക്കഥാകൃത്തായി ആയിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ മലയാള സിനിമ മേഖലയിലേക്ക് ചുവടുവച്ചത്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നി താരങ്ങൾ അഭിനയിച്ച ചിത്രം വമ്പൻ ഹിറ്റായിരുന്നു. പിന്നീട് 'കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്', 'ഒരു യമണ്ടന്‍ പ്രേമകഥ' എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചതും വിഷ്ണു ഉണ്ണിക്കൃഷ്ണനായിരുന്നു. ഷാഫി - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോള്‍.
https://www.facebook.com/Malayalivartha