Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

സിനിമയിലും മിനിസ്‌ക്രീനിലും സജീവ സാന്നിദ്ധ്യമായ നടി യമുന വിവാഹമോചനം നേടിയതിനു കാരണം ഇതാണ് ...വിവാഹത്തിന് ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് യമുന വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നത്. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായിരുന്നു ഈ ഇടവേള ... ഇപ്പോൾ വിവാഹമോചനവും മകൾ പറഞ്ഞിട്ട് .ചന്ദനമഴയിലെ മധുമതി പറയുന്നു ...

05 FEBRUARY 2020 04:00 PM IST
മലയാളി വാര്‍ത്ത

സിനിമയിലും മിനിസ്‌ക്രീനിലും സജീവ സാന്നിദ്ധ്യമായ നടി യമുന വിവാഹമോചനം നേടിയതിനു കാരണം ഇതാണ് ...വിവാഹത്തിന് ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് യമുന വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നത്. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായിരുന്നു ഈ ഇടവേള ... ഇപ്പോൾ വിവാഹമോചനവും മകൾ പറഞ്ഞിട്ട്

സിനിമയിലും മിനിസ്‌ക്രീനിലും സജീവ സാന്നിദ്ധ്യമായ നടിയാണ് യമുന. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ചന്ദനമഴ എന്ന സീരിയലിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ആരാധകരെ നേടിക്കൊടുത്തു ഇങ്ങനെ കലാലോകത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും യമുനയുടെ സ്വകാര്യജീവിതം അത്ര സുഖകരമായിരുന്നില്ല.

വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇട്ടിമാണി സിനിമയില്‍ ഉള്‍പെടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം ഈ അടുത്താണ് വിവാഹമോചിതയായത്.

ചെറുപ്പത്തില്‍ എഞ്ചിനീയറിംഗ് പഠിക്കണമെന്ന ആഗ്രഹിച്ച യമുന പക്ഷെ തന്റെ ഇടം കണ്ടെത്തിയത് അഭിനയത്തിലായിരുന്നു. pwd ജോലിക്കാരനായ അച്ഛന്‍ ബിസിനസ് ചെയ്തു ഉണ്ടാക്കിയ കടങ്ങളും സാമ്പത്തിക ഞെരുക്കവും താരത്തിനെ അഭിനയലോകത്തേക്ക് എത്തിച്ചു എന്നും പറയാം . അച്ഛന്‍ വരുത്തിവച്ച വന്‍ കടബാധ്യത വീട് ജപ്തി ചെയ്യുനുള്ളതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു.

തുടര്‍ന്ന് കടബാധ്യതയില്‍ നിന്ന് കരകയറാന്‍ അഭിനയ രംഗത്തിറങ്ങുകയായിരുന്നു യമുന. പഠിക്കുന്ന കാലത്തേ ഡാന്‍സില്‍ സജീമമായിരുന്ന താരം മധുമോഹന്‍ സംവിധാനം ചെയ്ത ബഷീര്‍ കഥകളിലൂടെയാണ് മിനിസ്‌ക്രീനില്‍ എത്തുന്നത്. വീടിനടുത്തു താമസിച്ച ടോം ജേക്കബ് ആണ് യമുനയെ മധുമോഹന് പരിചയപെടുത്തി കൊടുത്ത് .

ബഷീര്‍ കഥകളില്‍ ബാല്യകാല സഖി ഉള്‍പ്പടെ യമുന നായികയായി . പിന്നീട് കാവാലം നാരായണപ്പണിക്കരുടെ പുനര്‍ജനി എന്ന ടെലിഫിലിമില്‍ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളില്‍ നാല് വര്‍ഷത്തോളം നായികയായി വിവിധ വേഷങ്ങള്‍ അണിഞ്ഞു

അമ്പതിലധികം സീരിയലുകളും നാല്പതിലധികം സിനിമയിലും വേഷമിട്ടു. അഭിനയ ജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങള്‍ എല്ലാം വീട്ടിയത്. അതിനുശേഷം വീട് മോടിപിടിക്കുവാനും അനുജത്തിയുടെ വിവാഹം നടത്താനുമെല്ലാം യമുന തന്നെ മുന്‍കൈയെടുത്തു.

എല്ലാത്തിനും ശേഷം മാത്രമാണ് യമുന സ്വന്തം വിവാഹത്തെ കുറിച്ചുപോലും ചിന്തിച്ചത്. എസ് പി മഗേഷ് ആണ് ഭര്‍ത്താവ്. വീട്ടുകാര്‍ പറഞ്ഞു ഉറപ്പിച്ച വിവാഹമായിരുന്നു, വിവാഹത്തിന് ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് യമുന വീണ്ടും അഭിനയ രംഗത്തേക്ക് വരുന്നത്.

കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായിരുന്നു ഈ ഇടവേള. ആമി,അഷ്മി എന്നിവരാണ് മക്കള്‍. എന്നാല്‍ കുറച്ചു നാളുകള്‍ക്കു മുമ്പ് സിനിമ സീരിയല്‍ സംവിധായകനായ മഹേഷില്‍ നിന്നും യമുന വിവാഹ മോചനം നേടി.

മാനസികമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ് പിരിഞത് എന്ന് യമുന പറഞ്ഞു. മൂത്ത മകളാണ് അച്ഛനോടും അമ്മയോടും പിരിയണമെന്ന് ആവശ്യപ്പെട്ടത്. രണ്ടാളും ഇനിയും ഒന്നിച്ചു നിന്നാല്‍ ആർക്കും സന്തോഷം ഉണ്ടാവില്ലെന്ന് മകള്‍ പറഞ്ഞപ്പോൾ വിവാഹമോചനത്തിന് ശ്രമിക്കുകയിയിരുന്നു . വിവാഹമോചനം നേടി പിരിഞ്ഞെങ്കിലും മക്കളുടെ കാര്യം നോക്കുന്നത് മഹേഷാണ്

തനിക്ക് മറ്റൊരു ബന്ധം ഉണ്ടെന്നും വിവാഹം ഉടന്‍ കാണുമെന്നുമൊക്കെ പ്രചരിക്കുന്ന കാര്യങ്ങളില്‍ സത്യമില്ലെന്നും  അത്തരത്തില്‍ ഒന്നുണ്ടെങ്കില്‍ ധൈര്യത്തോടെ അത്  വെളിപ്പെടുത്തുമെന്നും യമുന പറയുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (4 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (11 minutes ago)

ആഘോഷവുമായി രാജ്യം  (18 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (22 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (41 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (51 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends