Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ബിഗ് ബോസ്സിൽ പുതിയ വില്ലൻ...സഹോദരന്മാരായ സുജോയും പവനും പുറത്തായി...കണ്ണിനേറ്റ അണുബാധ പുറത്തേക്കുള്ള വഴികാണിക്കാൻ എത്തിയ വില്ലനാണോ...അമ്പരന്ന് പ്രേക്ഷകർ

07 FEBRUARY 2020 12:07 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് ജൈത്രയാത്ര തുടകരുകയാണ്. മുപ്പത്തി മൂന്നാം ദിനത്തിൽ എത്തി നിൽക്കുമ്പോൾ ഗെയിമിലും മത്സരാർത്ഥികൾക്കും പല വിധ മാറ്റങ്ങളും സംഭവിച്ചു കഴിഞ്ഞു. ക്യാമറ ഉണ്ടെന്ന ബോധ്യത്തിൽ സേഫ് സോണിൽ കളിച്ചിരുന്നവർ പതിയ തനി സ്വരൂപം പുറത്തെടുത്തു തുടങ്ങി കഴിഞ്ഞു. എന്നാലിപ്പോൾ ബിഗ് ബോസ്സിൽ ഓരോരുത്തർക്കായി പണികിട്ടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് . കിട്ടുന്ന പണി അവസാനം കൊണ്ട് ചെന്നെത്തിക്കുന്നത് എലിമിനേഷനിലും ആണെന്ന പ്രത്യേകതയും ഈ 'പണിക്ക്' ഉണ്ട്.

കണ്ണിനേൽക്കുന്ന അണുബാധയാണ് ഇപ്പോൾ ബിഗ് ബോസ്സിലെ പ്രധാന വില്ലൻ. പരീക്കുട്ടിയിൽ തുടങ്ങിയ കണ്ണിന്റെ അസുഖം ഇപ്പോൾ മറ്റ് മത്സരാർഥികളിലേക്കും പകരുകയാണ്. കണ്ണിനു അണുബാധയേറ്റ പരീക്കുട്ടിയെ തുടക്കത്തിൽ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് പിന്നീട് വന്ന വാർത്ത പരീക്കുട്ടി ഗെയിമിൽ നിന്നും പുറത്തായി എന്നതാണ്. പരീക്കുട്ടിയുടെ അസാന്നിധ്യത്തിൽ ആയിരുന്നു അമരക്കാരനായ മോഹൻ ലാൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. പരീക്കുട്ടിക്ക് ശേഷം കണ്ണിനു പണികിട്ടിയത് അലക്‌സാൻഡ്രക്കും രഘുവിനും ആയിരുന്നു.ഇവരോട് മറ്റുള്ളവരിൽ നിന്നും അകന്നു കഴിയാനും ബിഗ് ബോസ് നിർദേശിച്ചു. കഴിഞ്ഞ എപ്പിസോഡിൽ രേഷ്മക്കും അണുബാധയേറ്റതായി കാണാൻ സാധിച്ചിരുന്നു. തുടർന്ന് അലക്‌സാൻഡ്ര, രഘു, രേഷ്മ എന്നിവരെ മാറ്റിപാർപ്പിക്കാൻ നിർദേശവും ലഭിച്ചു. എന്നാൽ ഇതിനു ശേഷം അലക്‌സാന്ദ്രയോട് ഏറ്റവും കൂടുതൽ അടുത്തിടപഴകിയിരുന്ന കാമുകൻ സുജോയ്‌ക്കു തന്നെ രോഗ ബാധയേറ്റു. കഴിഞ്ഞ ദിവസം മത്സരാർത്ഥികളെ പരിശോധിക്കാൻ വിദഗ്ദ്ധ സംഘം എത്തിയിരുന്നു. ഇവരുടെ പരിശോധനയിൽ ആണ് സഹോദരന്മാരായ സുജോ മാത്യുവിനും പവൻ ജിനോ തോമസിനും കണ്ണിനു അണു ബാധയേറ്റതായി കണ്ടെത്തിയത്. തുടർന്ന് ഒരു അറിയിപ്പ് ലഭിക്കുന്നതുവരെ ഇവരെ മാറ്റിപാർപ്പിക്കാൻ ബിഗ് ബോസ് നിർദേശിക്കുകയായിരുന്നു. രോഗം ഭേദമായാൽ ഉടൻ തന്നെ ഇരുവരും തിരിച്ചുവരുമെന്നും ബിഗ് ബോസ് അറിയിച്ചു. എന്നാൽ പരീക്കുട്ടിയുടെ ഗതി വരുമോ ഇരുവർക്കും എന്ന സംശയത്തിലാണിപ്പോൾ പ്രേക്ഷകർ. പരീക്കുട്ടിയെയും കുറച്ചു നാൾ മാറ്റിനിർത്തുന്നു എന്നായിരുന്നു തുടക്കത്തിൽ അറിയിച്ചത്. എന്നാൽ പിന്നീട് പരീക്കുട്ടി പുറത്തുപോകുന്ന കാഴ്ചയാണ് മത്സരാർത്ഥികളും പ്രേക്ഷകരും കണ്ടത്. രണ്ടുപേര്‍ കൂടി ബിഗ് ബോസിന് പുറത്തേക്ക് പോകുന്നതോടെ വലിയ ആശങ്കയാണ് ബിഗ് ബോസ് ഹൗസിൽ ഉടലെടുത്തിരിക്കുന്നത്. ബിഗ് ബോസ്മത്സരാര്‍ത്ഥികള്‍ക്ക് ഒരിക്കല്‍ കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് . ഉപയോഗിക്കുന്ന ബെഡ് ഷീറ്റും കുഷ്യനുമെല്ലാം സ്റ്റോര്‍ റൂമിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു . മാത്രമല്ല എല്ലായിടവും ചൂടുവെള്ളം ഉപയോഗിച്ച് കഴുകാനും ബിഗ് ബോസ്നിർദേശം നൽകി . പിന്നീട് ആര്‍ക്കും രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും ജാഗ്രത വേണമെന്ന് ബിഗ് ബോസ് വ്യക്തമാക്കുന്നു. പവനും സുജോയ്ക്കും നേരത്തെ തന്നെ രോഗബാധയേറ്റിരുന്നു എന്നാണ് കരുതുന്നത്. ഇതോടെ കണ്ണുരോഗത്തിന്‍റെ ഭാഗമായി അഞ്ച് മത്സരാര്‍ത്ഥികളെ ബിഗ് ബോസ് ഹൗസില്‍ നിന്ന് മാറ്റി പാര്‍പ്പിക്കേണ്ടി വന്നിരിക്കുകയാണ്.കണ്ണിനസുഖമുള്ളവർ മറ്റുള്ളവരിൽ നിന്നും മാറിയിരിക്കണമെന്നു ബിഗ് ബോസ് ആവശ്യപ്പെട്ടിട്ടും അലസാന്ദ്ര അതിനു തയ്യാറായിരുന്നില്ല . സുജോയോടൊപ്പം അലസാന്ദ്ര നടക്കുന്നത് കണ്ടു സുജോക്ക് അസുഖം വരുമെന്ന് ഓർമിപ്പിച്ച പാഷാണം ഷാജിയുമായി സുജോയും അലസാന്ദ്രയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു . എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ സുജോ കണ്ണിനു അസുഖം ബാധിച്ചു വീട്ടിൽ നിന്നും പുറത്തേക്ക് പോവുകയുണ്ടായി . ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയതിന് ശേഷവും അലസാന്ദ്ര വീട്ടിൽ മാറി നിൽക്കാനോ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കാനോ തയ്യാറായിരുന്നില്ല .

ഏതായാലും കണ്ണിനു ഏൽക്കുന്ന ബാധ മത്‌സരാർത്ഥികൾക്ക് പുറത്തേക്കുള്ള വഴി ചൂണ്ടി കാട്ടുന്ന സൂചനയാണോ നൽകുന്നതെന്ന് വരും ദിനങ്ങളിൽ കണ്ടറിയാം. കണ്ണിന്റെ അസുഖം മൂലം പരീക്കുട്ടി പുറത്തായതുപോലെ മറ്റാരെങ്കിലും എന്നന്നേക്കുമായി പുറത്തു പോകുമോ എന്നുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സുജോയോ അലക്സന്ദ്രയോ ഇക്കാരണം മൂലം പുറത്തുപോയാൽ ബിഗ് ബോസ്സിലെ പ്രണയ നാടകം പൊളിയുമെന്ന് ഉറപ്പാണ്. എന്തൊക്കെ നാടകീയ രംഗങ്ങൾക്കാണ് വരും എപ്പിസോഡുകൾ സാക്ഷ്യം വഹിക്കുക എന്ന് കാത്തിരുന്നു കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (5 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (12 minutes ago)

ആഘോഷവുമായി രാജ്യം  (19 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (23 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (42 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (52 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends