Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോബ്‌സ് മാസികയിൽ ഇടം നേടി തെന്നിന്ത്യയുടെ പ്രിയ താരം സായി പല്ലവി.....ഈ വർഷം ഈ നേട്ടം കൈവരിക്കുന്ന തെന്നിന്ത്യയിലെ ഏക നടി...ഫോർബ്സ് മാസികയുടെ 30 അണ്ടർ 30 ൽ ഇടം പിടിച്ചിരിക്കുകയാണ് മലയാളികളുടെ മലർ മിസ്സ്

08 FEBRUARY 2020 04:58 PM IST
മലയാളി വാര്‍ത്ത

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സായ് പല്ലവി. മോളിവുഡ് പ്രേക്ഷകരുടെ മാത്രമല്ല ചുരുങ്ങിയ നാളു കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും ഹൃദയം കീഴടക്കാൻ സായ്ക്ക് കഴിഞ്ഞു . സിനിമ പശ്ചാത്തലമില്ലാതെ വെള്ളിത്തിരയിൽ എത്തുകയും പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. മുൻധാരണകൾ തെറ്റിച്ച നടി കൂടിയാണ് സായ് പല്ലവി . നടിമാർ പൊതുവെ ഇങ്ങനെയാണ് അല്ലെങ്കിൽ ഇങ്ങനെയായിരിക്കുമെന്നുളള പ്രേക്ഷകരുടെ ധാരണ തന്റെ ജീവിതം മുൻനിർത്തിയാണ് താരം മാറ്റിയിരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തിൽ പുത്തൻ നേട്ടം കൈവരിച്ചിരിക്കുകയാണ് താരം ഇപ്പോൾ . ഫോർബ്സ് മാസികയുടെ 30 അണ്ടർ 30 ൽ ഇടം പിടിച്ചിരിക്കുകയാണ് സായ് പല്ലവി. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ സന്തോഷ വാർത്ത ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

എല്ലാവർഷം ഫോർബ്സ് മാസിക 30 അണ്ടർ 30 പട്ടിക തയ്യാറാക്കാറുണ്ട്. മുപ്പത് വയസ്സിന് താഴെയുളള സമൂഹത്തെ സ്വാധീനിച്ച വ്യക്തികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. തെന്നിന്ത്യൻ സിനിമയിൽ നിന്ന് സായ് പല്ലവി മാത്രമാണ് ഫോബ്‌സ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മൂപ്പത് വയസ്സിൽ താഴെയുള, സമൂഹത്തിൽ ഏതെങ്കിലും രീതിയിൽ സ്വന്തം മികവ് തെളിയിച്ച ആളുകളെയാണ് 30 അണ്ടർ 30 ൽ പരിഗണിക്കുന്നത്.

അഭിനയത്തെ കുറിച്ച് ഒന്നും അറിയാതെയാണ് താൻ സിനിമയിൽ എത്തിയത്. ഒരായിരം അരക്ഷിതത്വങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസം ഉണ്ടായത് ജനങ്ങൾ സ്വീകരച്ചപ്പോഴായിരുന്നു. ഇന്ന് താനും തന്റെ ഏതെങ്കിലും പാതയും സ്ത്രീകൾക്ക് ആത്മവിശ്വാസവും ധൈര്യവും പകരുന്നുവെന്ന് അറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട് . കൂടാതെ സമൂഹത്തിൽ സ്വാധീനമുണ്ടാക്കാനുള്ള ശക്തി അൽപമെങ്കിലും തനിയ്ക്ക് ഉണ്ടെങ്കിൽ അതിനെ വേണ്ടവിധത്തിൽ ശെരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ താൻ ആഗ്രിക്കുന്നുണ്ടെന്നും സായ് ട്വിറ്ററിൽ കുറിച്ചു.

ഏറ്റവും വലിയ ഗ്ലാമർ ലോകമാണ് സിനിമ. സിനിമയിൽ സജീവമായി നിൽക്കുന്ന സായ് ഫെയർനസ്സ്ക്രീമുകൾക്ക് എതിരെ നിലപാട് എടുത്തത് ഏറെ പ്രശംസ നേടിയിരുന്നു. രണ്ട് കോടി പ്രതിഫലം ഒഫർ ചെയ്തിട്ടും പരസ്യ ചിത്രത്തിൽ നിന്ന് താരം വിട്ട് നിൽക്കുകയായിരുന്നു . എന്നാൽ എന്തു കൊണ്ടാണ് ഇത്തരത്തിലൊരു നിലപാട് എടുത്തതെന്ന് താരം വിശദീകരിക്കുകയും ചെയ്തിരുന്നു . ഇത്തരത്തിലുളള പരസ്യ ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പണം താൻ എന്ത് ചെയ്യാനാണ്. താൻ വീട്ടിൽ പോയി മൂന്ന് ചപ്പാത്തിയും ചോറും കഴിക്കും. അതിൽ കൂടുതൽ ആവശ്യങ്ങളൊന്നും തനിയ്ക്ക് ഇല്ല. കൂടാതെ നിറത്തെ കുറിച്ചുളള നമ്മുടെ നിലപാട് തെറ്റാണെന്ന് താൻ പറയും. കാരണം ഇത് ഇന്ത്യൻ നിറമാണ്. നമുക്ക് വിദേശികളുടെ അടുത്ത് പോയി അവരെന്ത് കൊണ്ടാണ് വെളുത്തിരിക്കുന്നതെന്ന് ചോദിക്കാൻ സാധിക്കില്ല. അത് അവരുടെ കളറാണ്. ഇത് നമ്മുടേയും..ഇതായിരുന്നു സായി പല്ലവിയുടെ വാക്കുകൾ.

ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായ് പല്ലവി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തിയത്. അവിടെ നിന്നുമാണ് താരം സിനിമയിലേയ്ക്ക് ചുവട് വെയ്ക്കുന്നത്. സിനിമ താരം എന്നതിലുപരി ഒരു സായി പല്ലവി ഡോക്ടർ കൂടിയാണ് . എംബിബിഎസ് ഡിഗ്രി പഠന സമയത്താണ് സായ് പല്ലവി മലയാള ചിത്രമായ പ്രേമത്തിൽ എത്തുന്നത്. മലർ എന്ന തമിഴ് അധ്യാപികയെ ആണ് താരം അവതരിപ്പിച്ചത്. ചിത്രംമലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സൂപ്പർ ഹിറ്റായിരുന്നു. പ്രേമം ഹിറ്റായതോടെ മലയാളത്തിൽ നിന്നു മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിൽ നിന്നും നിരവധി ഓഫറുകൾ താരത്തെ തേടിയെത്തിരുന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു സായ് പല്ലവി സിനിമയിൽ സജീവമായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends