Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ്സിൽ നിന്നും പുറത്തായതാര്....ആകാംഷയോടെ പ്രേക്ഷകർ...വീണയും രേഷ്മയും അവസാന റൗണ്ടിൽ എത്തി...തുടർന്ന് വന്നത് ഞെട്ടിക്കുന്ന പ്രഖ്യാപനം...ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ദയ അശ്വതി തുടക്കത്തിൽ തന്നെ രക്ഷപ്പെട്ടു

10 FEBRUARY 2020 11:46 AM IST
മലയാളി വാര്‍ത്ത

മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് എവിക്‌ഷൻ എപ്പിസോഡുകൾ. വളരെ നാടകീയ രംഗങ്ങൾക്കും ആകാംഷാഭരിതമായ നിമിഷങ്ങൾക്കുമാണ് പ്രേക്ഷകർ ഈ എപ്പിസോഡിൽ സാക്ഷ്യം വഹിക്കുന്നത്. ബിഗ് ബോസിലെ ഏറ്റവും ആവേശയും ആകാംക്ഷയും ജനിപ്പിക്കുന്ന എപ്പിസോഡുകളാണ് മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ശനി, ഞായര്‍ എപ്പിസോഡുകള്‍. അതാത് വാരം എലിമിനേഷന്‍ ലിസ്റ്റില്‍ എത്തിയവരില്‍ ആരാണ് പുറത്തേക്ക് പോകുന്നതെന്ന് പ്രഖ്യാപിക്കുന്നത് ഈ ദിവസങ്ങളിലാണ്. മിക്കവാറും ഞായറാഴ്ചയാണ് എലിമിനേഷന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവാറുള്ളതെങ്കിലും ചിലപ്പോള്‍ അത് ശനിയാഴ്ചകളിലും സംഭവിക്കാം. അതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ വാരത്തിലെ എലിമിനേഷന്‍. തെസ്‌നി ഖാന്‍ പുറത്തായ വിവരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു. എന്നാല്‍ ഈ വാരം ആരാണ് പുറത്തേക്ക് പോവുക? ബിഗ് ബോസ് പ്രേക്ഷകരും മത്സരാര്‍ഥികളും ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ മറുപടി നൽകി.

അഞ്ച് പേരാണ് ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. രേഷ്മ, വീണ നായര്‍, ദയ അശ്വതി, പ്രദീപ് ചന്ദ്രന്‍, ജസ്ല മാടശ്ശേരി എന്നിവര്‍. ഇതില്‍ ദയ അശ്വതി ഈ വാരം സുരക്ഷിതയാണെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ എപ്പിസോഡിൽ അറിയിച്ചിരുന്നു. ഈ വാരം ഏറ്റവും കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയത് ദയ ആണെന്ന വിവരവും മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു . കണ്ണിനസുഖം മൂലം രേഷ്മ നിലവില്‍ ഹൗസിന് പുറത്താണ്. എലിമിനേഷന്‍ ലിസ്റ്റിലുള്ള മറ്റ് മൂന്നുപേരോട് എണീറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം.

പ്രദീപ്, ജസ്ല, വീണ എന്നിവരോട് ഇപ്പോള്‍ പുറത്തുപോയാല്‍ ഏറ്റവുമധികം സങ്കടപ്പെടുന്നത് ആരാവുമെന്ന് ചോദിക്കുകയായിരുന്നു മോഹന്‍ലാല്‍. പ്രദീപ് മാത്രമാണ് കൈ ഉയര്‍ത്തിയത്. കാരണം ചോദിച്ചപ്പോള്‍ സങ്കടം ഉണ്ടാവുമെന്നും പുറത്ത് താന്‍ ഉടന്‍ എത്തിയേ പറ്റൂ എന്ന് പറഞ്ഞ് കാത്തിരിക്കാന്‍ ആരും ഇല്ല എന്നത് ഒരു കാരണമാണെന്ന് പ്രദീപ് പറഞ്ഞു. എന്തുകൊണ്ട് സങ്കടപ്പെടില്ല എന്ന് വീണയോടും ജസ്ലയോടും ലാല്‍ ചോദിച്ചു. താന്‍ മുന്‍പും വിശദീകരിച്ചിട്ടുള്ളതുപോലെ തുടര്‍ന്നാലും തന്റെ സെന്‍സിറ്റീവ് സ്വഭാവത്തോട് തന്നെയാവും തുടരുകയെന്നും അത് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും വീണ പറഞ്ഞു. മാത്രമല്ല താൻ ഇനിയും ഓരോ കാര്യങ്ങൾ വരുമ്പോൾ പറയുമെന്നും അപ്പോൾ അതെല്ലാം ഫേക്ക് ആണെന്ന് മറ്റുള്ളവർ പറയുമെന്നും വീണ കൂട്ടിച്ചേർത്തു. ഇപ്പോള്‍ പുറത്ത് പോകേണ്ടിവന്നാലും താന്‍ സന്തുഷ്ടയായിരിക്കുമെന്നും താന്‍ അങ്ങനെയാണ് ജീവിതത്തെ എടുക്കാറെന്നും ജസ്ലയും പറഞ്ഞു. മാത്രമല്ല ഇവിടെ നിന്നും പുറത്തായത്‌ ഉടൻ തന്നെ ബാംഗ്ളൂർ പോയി ജീവിതം ആസ്വദിക്കുമെന്നും ജസ്ല വെളിപ്പെടുത്തി. എന്നാല്‍ വീണ്ടും മത്സരാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ദയയ്ക്ക് പിന്നാലെ സേഫ് ആയിരിക്കുന്നത് ജസ്ലയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഇതോടെ എലിമിനേഷന്‍ കടമ്പയ്ക്ക് മുന്നില്‍ മൂന്ന് പേരുകളായി. പ്രദീപും അകത്ത് കടന്നതോടെ രേഷ്മ- വീണ എന്നിവരില്‍ ഒരാള്‍ എന്ന് വീട്ടിലെ എല്ലാവരും പേടിച്ചുതുടങ്ങി.വീണയോ രേഷ്മയോ ആരാണ് പുറത്തു പോകുന്നതെന്ന ആകാംഷയിലായിരുന്നു പ്രേക്ഷകരും മത്സരാർത്ഥികളും. അപ്പോഴാണ് മഞ്ജു പത്രോസ് കണ്ണടച്ചിരിക്കുന്നത് മോഹൻ ലാലിൻറെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ മഞ്ജുവിനോട് എന്താണ് പ്രാർത്ഥിച്ചതെന്ന് മോഹൻ ലാൽ ചോദിച്ചു. ഈ ആഴ്ച്ച എവിക്‌ഷൻ കാണരുതേ എന്നാണ് പ്രാർത്ഥിച്ചതെന്ന് മഞ്ജു പറഞ്ഞു. തുടർന്ന് കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് മോഹൻ ലാൽ മഞ്ജുവിന്ദ് ചോദിക്കുന്നത്. ഇവരിൽ രണ്ടുപേരിൽ മഞ്ജു ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു മോഹൻ ലാലിൻറെ ചോദ്യം. അറിയില്ല എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. പക്ഷെ എന്തുചെയ്യാം ഒരാൾ പുറത്തു പോയല്ലേ പറ്റൂ എന്നായിരുന്നു തുടർന്ന് മോഹൻ ലാൽ പറഞ്ഞത്.

പ്രദീപിനോടും വീണയോടും ആദ്യം ഇരിക്കാന്‍ പറഞ്ഞശേഷം വീണയോടും മറ്റുള്ളവരോടും മോഹന്‍ലാല്‍ ആ സര്‍പ്രൈസ് പങ്കുവച്ചു. ഈ വാരം എലിമിനേഷന്‍ ഇല്ല എന്ന വിവരം! തന്റെ കൈയിലുള്ള ബിഗ് ബോസിന്റെ സന്ദേശം മോഹന്‍ലാല്‍ എല്ലാവരെയും ഉയര്‍ത്തി കാണിക്കുകയും ചെയ്തു. അതില്‍ 'നോ എവിക്ഷന്‍' എന്ന് എഴുതിയിരുന്നു. കൈയടികളോടെയാണ്എല്ലാ മത്സരാര്‍ഥികളും മോഹന്‍ലാലിന്റെ വാക്കുകളെ വരവേറ്റത്. ബാക്കിയുള്ളവര്‍ കണ്ണിനസുഖമൊക്കെ മാറിവന്നതിന് ശേഷം നമുക്ക് ഇനി എവിക്ഷന്‍ നടത്താമെന്നും മോഹന്‍ലാല്‍ അതല്ലേ ശെരിയായ രീതി എന്നും മോഹൻ ലാൽ പറഞ്ഞു.

എലിമിനേഷന്‍ വരുന്നതിന് തൊട്ടുമുമ്പ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം വലിയൊരു സര്‍പ്രൈസ് നൽകുകയും മോഹന്‍ലാല്‍. ചിലരുടെ കുടുംബാംഗങ്ങള്‍ പറയുന്ന ഓഡിയോ ആണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി പങ്കുവെച്ചത്. 35 ദിവസം പ്രിയപ്പെട്ടവരെ കാണാതെ ഇരിക്കുന്നവരുടെ ഇടയിലേക്കാണ് ബിഗ് ബോസ് ശബ്ദവുമായി എത്തിയത്. ആദ്യമായി വീട്ടില്‍ നിന്ന് അമ്മയുടെ കോള്‍ ലഭിച്ചത് എലീനയ്ക്കായിരുന്നു.
എലീനയുടെയും ഫുക്രുവിന്റെയും പ്രദീപിന്റെയും സാജുവിന്റെയും മഞ്ജുവിന്റെയും വീണയുടെയും പ്രിയപ്പെട്ടവര്‍ ബിഗ് ബോസിലെ തങ്ങളുടെ ഉറ്റവരോട് സംസാരിച്ചു. റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് എല്ലാവരും കേള്‍ക്കെ പ്ലേ ചെയ്തത്. പ്രിയപ്പെട്ടവരുടെ ശബ്ദം കേട്ടപ്പോള്‍ മിക്കവരും കണ്ണീര്‍ വാര്‍ത്തു. ചിലര്‍ പൊട്ടിക്കരഞ്ഞു. ഇതിനു ശേഷമായിരുന്നു ഉദ്വേഗജനകമായ എലിമിനേഷൻ നിമിഷങ്ങൾ.

കണ്ണിന്നു അസുഖമായി പുറത്തുപോയവർ കുടി തിരിച്ചുവരുമ്പോ ബിഗ് ബോസ് ഹൌസ് വീണ്ടും സജീവമാകുമെന്ന് ഉറപ്പാണ്. അതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends