റിമയ്ക്ക് പുരസ്കാരം നല്‍കിയത് ലിനിയുടെ ഭര്‍ത്താവ്!
വൈറസ് എന്ന ചിത്രത്തിലൂടെ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളെ അനശ്വരമാക്കിയ റിമ കല്ലിങ്കലിന്, മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനുള്ള പുരസ്കാരം നല്കാന് ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്നെ എത്തിയത് വനിത ഫിലിം അവാര്‍ഡ് ചടങ്ങിലെ ധന്യ നിമിഷമായി.
ആഷിക്ക് അബു ഒരുക്കിയ ചിത്രമായിരുന്നു വൈറസ്. കേരളത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു വൈറസ്. നിപ്പാ കാലത്ത് മരിച്ച നഴ്സ് ലിനിയുടെ കഥാപാത്രമായാണ് റിമ ചിത്രത്തില്‍ എത്തിയത്.
റിമ കല്ലിങ്കല്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ തന്റെ ലിനിയെ തന്നെയാണ് കണ്ടതെന്ന് സിനിമ കണ്ടിറങ്ങിയ ശേഷം സജീഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
ജീഷിന്റെ വാക്കുകള്‍: റിമാ നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില് അടയ്ക്കാന്‍ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന് എന്ന നിലയില്‍ പറയുകയാണ് റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha