Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചന്ദ്രലേഖയിൽ അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നു...... പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല.... അതിന്റെ സങ്കടം തനിക്ക് ഇന്നുമുണ്ട്....വെളിപ്പെടുത്തലമായി ലേഡി സൂപ്പർ മഞ്ജു വാര്യർ

13 FEBRUARY 2020 05:03 PM IST
മലയാളി വാര്‍ത്ത

തന്റെ അഭിനയമികവ് കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ ഒരേയൊരു മലയാള നടിയാണ് മഞ്ജു വാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വലിയൊരു സ്‌ഥാനം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. സ്വതസിദ്ധമായ അഭിനയത്തിലൂടെയും വേറിട്ട കഥാപാത്രങ്ങളിലൂടെയും മലയാള സിനിമ മേഘലയിൽ തൻറേതായ ഒരു സ്ഥാനം താരം നേടിയെടുത്തിരുന്നു. വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞ താരം 14 വർഷങ്ങൾക്ക് ശേഷം ശക്തമായൊരു കഥാപാത്രത്തിലൂടെയാണ് തിരിച്ചു വന്നത്. മലയാളി സ്ത്രീകളുടെ പ്രതിബിംബം ആയിരുന്നു എ കഥാപാത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്.

തിരിച്ചുവരവിലും മലയാളത്തില്‍ ശ്രദ്ധേയ സിനിമകള്‍ ചെയ്ത് മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായും താരം തന്റെ കഴിവുകൾ പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തുന്നു. മഞ്ജു വാര്യരുടെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ധനുഷ് നായകനായ അസുരനിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമ വലിയ ബോക്സോഫീസ് വിജയമാണ് നേടിയത്. അസുരന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് താരം ഇപ്പോൾ . പ്രതി പൂവന്‍ കോഴിയിലേ വളരെ ശക്തമായ കഥാപാത്രത്തിനു ശേഷം ശേഷം പ്രിയദർശൻ മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മഞ്ജു വാര്യരുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറും പോസ്റ്ററുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രമായ ചന്ദ്രലേഖയില്‍ അവസരം ലഭിച്ച കാര്യം ഒരഭിമുഖത്തില്‍ മഞ്ജു വാര്യര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടന്നില്ലെന്നും ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്നും നടി വെളിപ്പെടുത്തുന്നു.

25 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ ഇതാദ്യമായിട്ടാണ് സംവിധായകന്‍ പ്രിയദര്‍ശനൊപ്പം മഞ്ജു സിനിമയിൽ ഒന്നിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലുമെന്ന് നടി പറഞ്ഞു. ചിത്രം, കിലുക്കം, കാലാപാനി അങ്ങനെ ഏത് വിഭാഗത്തില്‍പ്പെട്ട സിനിമകളാണെങ്കിലും അതൊക്കെ തനിക്ക് പ്രിയപ്പെട്ടതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്തും പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ചന്ദ്രലേഖയിൽ അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടംതനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാരിലൂടെയാണ്.താൻ മനസിലാക്കിയത് വെച്ച് മലയാള സിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുളളതില്‍ എറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം. ഒട്ടേറെ വലിയ വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഈ ചിത്രത്തിൽ പ്രവര്‍ത്തിക്കുന്നു. കഥയില്‍ വളരെ പ്രാധാന്യമുളള കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത്. ഈ ചിത്രം നമ്മളെ എല്ലാവരെയും അത്ഭുതപ്പെടുത്തും. നിങ്ങള്‍ക്കൊപ്പം ഈ സിനിമ തിയ്യേറ്ററില്‍ പോയി കാണാന്‍ ഏറെ ആകാക്ഷയോടെ താനും കാത്തിരിക്കുന്നു, അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പങ്കുവെച്ചു
. മാര്‍ച്ചിലാണ് മോഹന്‍ലാലും മഞ്ജുവും ഒന്നിച്ച മരക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമക്ക് മലയാളത്തിലെ എറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതിയും ഉണ്ട് വമ്പന്‍ താരനിരയാണ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രണവ് മോഹൻ ലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് താരങ്ങളായ അർജുൻ, പ്രഭു, നെടുമുടി വേണു, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. ഏതായാലും ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends