ഇരട്ട തിരക്കഥാകൃത്തുക്കളിലെ ജോണ്‍ ജോര്‍ജ് അന്തരിച്ചു
ഇരട്ട തിരക്കഥാകൃത്തുക്കളായി അറിയപ്പെട്ടിരുന്ന സുധീഷ് ജോണ്‍ എന്നിവരിലെ ജോണ്‍ ജോര്‍ജ് (44) അന്തരിച്ചു. തെക്കെതൊറവ് കവലക്കാട്ട് ജോര്‍ജിന്റെ മകനാണ്.
വാമനപുരം ബസ് റൂട്ട്, ആനച്ചന്തം, ഫീമെയില്‍ ഉണ്ണിക്കൃഷ്ണന്, ജയം എന്നീ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ട രചനകളായിരുന്നു. സുഹൃത്തായ സുധീഷുമൊന്നിച്ചാണ് സുധീഷ് ജോണ്‍ എന്ന പേരില്‍ ഇരട്ട തിരക്കഥാകൃത്തുക്കളായി കഥയെഴുതിയിരുന്നത്.
രണ്ടു വര്‍ഷമായി ഒല്ലൂരിലാണ് താമസം. സംസ്കാരം പിന്നീട്. മാതാവ്: ആനി. ഭാര്യ: ധന്യ. (ഒല്ലൂര്‍ സെന്റ് മേരീസ് ഹൈസ്കൂള്‍ അധ്യാപിക). മക്കള്‍: ജോര്‍ജ്, ഫ്രാന്‍സിസ്.
https://www.facebook.com/Malayalivartha