സി ഐ ഡി മൂസ വീണ്ടും വരുന്നു.... ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്ബോളാണ് അപ്രതീക്ഷിത പ്രഖ്യാപനം
ജനപ്രിയ നടന് ദിലീപ് നായകനായി ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തുവന്ന സൂപ്പര്‍ ഹിറ്റ് ചിത്രമായ സി ഐ ഡി മൂസ വീണ്ടും എത്തുന്നു. സി ഐ ഡി മൂസയുടെ നിര്‍മ്മാതാവും നായകനുമായിരുന്ന ദിലീപ് തന്നെയാണ് വിവരം പുറത്തുവിട്ടത്.
ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാര്‍ത്തയാണ്. ഇതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുമ്ബോളാണ് അപ്രതീക്ഷിത പ്രഖ്യാപനവുമായി നടന് ദിലീപ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
ലോക ആനിമേഷന്‍ ദിനത്തിലാണ് ഈ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്.
https://www.facebook.com/Malayalivartha