Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെന്നിന്ത്യന്‍ 'ലേഡി സൂപ്പര്‍സ്റ്റാര്‍' നയന്‍താരയുടെ ജന്മദിനം...തന്റെ ജീവിതത്തിന്റെ സ്നേഹത്തിന്, പ്രണയത്തിന്, പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ വിഘ്നേഷ് ..സഹപ്രവര്‍ത്തകയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും...

18 NOVEMBER 2020 10:23 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ താര റാണി നയൻതാരയുടെ 36ാം ജന്മദിനമാണിന്ന്. തന്റെ ജീവിതത്തിന്റെ സ്നേഹത്തിന്, പ്രണയത്തിന്, പിറന്നാൾ ആശംസകൾ നേർന്ന് ഏറെ ഹൃദയസ്പർശിയായ വാക്കുകളാണ് സംവിധായകൻ വിഘ്നേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ജന്മദിനാശംസകൾ തങ്കമേ...എപ്പോഴുമെന്ന പോൽ പ്രചോദനം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക ... ഉയരങ്ങളിലേക്ക് പറക്കുക !! സന്തോഷവും നിലനിൽക്കുന്ന വിജയവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വർഷത്തേക്ക്!

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന സിനിമയുടെ ടീസർ നാളെ റിലീസ് ചെയ്യുന്ന വിവരവും വിഘ്നേഷ് പങ്കുവച്ചിട്ടുണ്ട്.

തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. തങ്ങളുടെ പ്രണകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടേയും സന്തോഷങ്ങളുടേയും ചിത്രങ്ങൾ​ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.

 മുൻപ് ചിത്രത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഏറെ ശ്രദ്ധ നേടിയിരുന്നു. “നന്ദി തങ്കമേ… നിന്നെ കണ്ടുമുട്ടിയശേഷം ജീവിതം മധുരനിമിഷങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി, ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നൽകി.

അതാണ് എനിക്ക് ഒരു നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പോഴും അഴകുള്ള വ്യക്തിയായി തന്നെ നിലനിൽക്കാൻ ആവട്ടെ,” വിഘ്നേഷ് കുറിച്ചു. #lifesaver എന്ന ഹാഷ് ടാഗോടെയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച ഒരു തിരുവല്ലക്കാരി തെന്നിന്ത്യയുടെ ലേഡീ സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു ..മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടിയ ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടി ആഗ്രഹിച്ചത് ചാർട്ടേർഡ് അക്കൗണ്ടന്റ് ആവാനായിരുന്നു.

എന്നാൽ സിനിമ ആ പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് പുതിയ​ ആകാശം സമ്മാനിച്ചു..ഡയാന മറിയം കുര്യൻ എന്ന പേരിനോട് എന്നേക്കുമായി ഗുഡ് ബൈ പറഞ്ഞ നയൻതാര, 2011 ഓഗസ്റ്റ് 7 ന് ഹിന്ദുമതം സ്വീകരിച്ചു. ചെന്നൈ ആര്യസമാജത്തിൽ നിന്നുമാണ് നയൻതാര ഹിന്ദുമതം സ്വീകരിച്ചത്

.പതിനാറു വര്‍ഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നയൻതാരയുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവരികയായിരുന്നു . സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിച്ചു ..

മനസിനക്കരെയാണ് നയന്‍താര ആദ്യ ചിത്രമെന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കും. പക്ഷെ അതിന് മുമ്പ് നയന്‍താര സ്‌ക്രീനില്‍ വന്നത് കൈരളി ചാനലിലെ ചമയം എന്ന പരിപാടിയുടെ അവതാരികയായിട്ടായിരുന്നു.

ശരീരസൗന്ദര്യവും ഫിറ്റ്നസപമെല്ലാം കാത്തുസൂക്ഷിക്കുന്നതിൽ തെന്നിന്ത്യൻ നായികമാർക്കെല്ലാം മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ മമ്മൂട്ടിക്ക് പോലും ബഹുമാനമുള്ളൊരു നായിക കൂടിയാണ് നയൻസ്. തന്റെ ശരീരഭാരം 53ൽ കൂടാതെയിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്ന വ്യക്തി കൂടിയാണ് നയൻതാര

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം 'നിഴല്‍' എന്ന മലയാള സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് നയന്‍താര ഇപ്പോൾ ..പിറന്നാള്‍ ദിനത്തില്‍, നയന്‍താരയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍ ..മോഹന്‍ലാലും മമ്മൂട്ടിയുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഒപ്പം സഹപ്രവര്‍ത്തകയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട് ഇരുവരും...

സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴല്‍'. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ്‍ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍ ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍.

മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തിലെത്തിയ 'അഞ്ചാം പാതിരാ'യ്ക്കു ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ആണിത്. നയന്‍താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends