Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്ന് ആഴ്ചത്തേക്ക് ഇരിക്കാനോ നിൽക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല; അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് അറിയില്ല, സത്യം വെളിപ്പെടുത്തി മന്യ

26 FEBRUARY 2021 01:26 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് നിരവധി ഹിറ്റുകളിലൂടെ മലയാളികളുടെ പ്രിയതാരമായ നടിയാണ് മന്യ. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ മന്യ ഇപ്പോൾ വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു മന്യ സിനിമ ഉപേക്ഷിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്താരം. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ പോസ്റ്റുകള്‍ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

ഇപ്പോളിതാ താരം തന്റെ ജീവിതത്തിലെ ഒരനുഭവം പ്രേക്ഷകരോടായി പങ്കുവെച്ചിരിക്കുകയാണ്. തനിക്ക് പരുക്ക് പറ്റിയതിനെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാംആയിരുന്നു താരം തുറന്നു പറഞ്ഞത്. നടുവിന് പരുക്കേല്‍ക്കുകയും മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മന്യ തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയത്.

മാന്യയുടെ പോസ്റ്റിന്റെ പൂർണരൂപം:

ജീവിതത്തിലൊരു അപ്രതീക്ഷിത ട്വിസ്റ്റെന്ന് പറഞ്ഞു കൊണ്ടായിരുന്നു കുറിപ്പ് തുടങ്ങിയത്.
മൂന്ന് ആഴ്ച മുമ്പ്, തനിക്കൊരു പരുക്ക് പറ്റി. ഹെര്‍നിയേറ്റഡ് ഡിസ്‌ക് ആയി. അത് തന്റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുമായിരുന്നു. എമര്‍ജെന്‍സി റൂമിലേക്ക് പോകേണ്ടി വന്നു.

ഇന്ന് നട്ടെല്ലില്‍ സ്‌റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. കൊവിഡ് മൂലം മറ്റാരേയും ആശുപത്രിയിലേക്ക് അനുവദിച്ചിരുന്നില്ല, താൻ ഒറ്റയ്ക്കുമായിരുന്നു. കൂടെ പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ തന്നെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലുമാണെന്നും കൂട്ടിച്ചേർത്തു.

മൂന്ന് ആഴ്ചത്തേക്ക് തനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനുമായില്ല. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും താൻ പരമാവധി ചെയ്യുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടാണ് പറയുന്നത് ഈ മൊമന്റില്‍ ജീവിക്കണമെന്ന്.

നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ തനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് തന്റെ ജിവിതം. എന്നായിരുന്നു മന്യയുടെ കുറിപ്പ്.

തന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിനും ജീവിതത്തിനുമുള്ള നന്ദിയും കുറിപ്പിലൂടെ പറഞ്ഞിരുന്നു. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകരോടുള്ള സ്നേഹവും പ്രകടിപ്പിച്ചിരുന്നു. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ പൊരുതുക. തോറ്റു കൊടുക്കരുത് എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

മലയാള സിനിമയിൽ ബാലതാരമായാണ് മന്യ എത്തിയത്. തുടർന്ന് തെലുങ്ക് സിനിമയിലൂടെ നായികയായി മാറുകയും ചെയ്തു.പിന്നീട്, ജോക്കറിലൂടെയാണ് മലയാളത്തില്‍ നായികയായി അരങ്ങേറുന്നത്. അതിനുശേഷം വക്കാലത്ത് നാരായണന്‍കുട്ടി, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനന്‍, വണ്‍മാന്‍ ഷോ, അപരിചിതന്‍ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചു. താരത്തിന്റെ സമൂഹമാധ്യമങ്ങളിലൂടെ ഉള്ള തിരിച്ചുവരവ് ഏറ്റെടുത്തിയിരിക്കുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends