Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരും എന്റെ സന്തോഷമോ മാനസികാരോഗ്യമോ കണക്കിലെടുത്തില്ല, അതിനെ കുറിച്ച് ആശങ്കപ്പെട്ടതുമില്ല; നീയൊരു പെണ്ണാണെന്ന് ഓര്‍മ്മപ്പെടുത്തി: അമല പോള്‍

27 FEBRUARY 2021 02:07 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതരമാണ് അമലാപോൾ. നടി എന്ന നിലയിൽ മാത്രമല്ല വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തി എന്ന നിലയിലും അമലാപോൾ ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു അമലയ്ക്ക് പ്രേക്ഷക സ്വീകാര്യത നേടാനുള്ള കാരണം. ഇപ്പോഴിതാ താരം തന്റെ വിവാഹമോചനത്തെ കുറിച്ചും ആ സമയത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ചും മനസ് തുറക്കുകയാണ്.

അമലയുടെ പുതിയ ചിത്രമായ പിറ്റ കതലു റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. തെലുങ്ക് ആന്തോളജി ചിത്രത്തില്‍ മീര എന്ന കഥാപാത്രമായാണ് അമല അഭിനയിക്കുന്നത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു അമല വിവാഹ മോചനത്തെക്കുറിച്ച് മനസ്സ് തുറന്നത്.

2016ൽ ആയിരുന്നു അമലയുടെ മുൻ ഭർത്താവും സംവിധായകനുമായ വിജയുമായുള്ള വിവാഹമോചനം. ഇതിനെ കുറിച്ചായിരുന്നു അമല സംസാരിച്ചത്. മലയാള സിനിമയായ നീലത്താമരയിലൂടെ അഭിനയ രംഗത്തിലേക്ക് താരം അരങ്ങേറിയത്. എന്നാൽ, കുറച്ചു വർഷമായി മലയാള സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് അമല.

''യഥാര്‍ത്ഥ ജീവിതത്തിന്റെ പ്രതിഫലനമാണ് മീര. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീയ്ക്ക് പിന്തുണ നല്‍കുന്നൊരു സംവിധാനം നിലവിലില്ല. താൻ വേര്‍പിരിയലിലൂടെ കടന്നു പോയപ്പോള്‍
തന്നെ പിന്തുണയ്ക്കാന്‍ ആരും വന്നതായി എനിക്കോര്‍മ്മയില്ല. എല്ലാവരും എന്നില്‍ ഭയം വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ ഒരു പെണ്‍കുട്ടി മാത്രമാണെന്ന് ഓര്‍മ്മപ്പെടുത്തി'' അമല പോൾ വ്യക്തമാക്കുകയുണ്ടായി.

''വിജയം കൈവരിച്ചൊരു അഭിനേതാവ് കൂടിയായിട്ടു കൂടി ഒരു പുരുഷന്‍ തനിക്കൊപ്പം ഇല്ലെങ്കില്‍ താന്‍ ഭയപ്പെടണമെന്ന് അവര്‍ പറഞ്ഞു. തന്റെ കരിയര്‍ താളം തെറ്റുമെന്നും സമൂഹം പുച്ഛത്തോടെ നോക്കുമെന്നും മുന്നറിയിപ്പു നല്‍കി. ആരും തന്റെ സന്തോഷമോ മാനസികാരോഗ്യമോ കണക്കിലെടുത്തില്ല, അതിനെ കുറിച്ച് ആശങ്കപ്പെട്ടതുമില്ല'' എന്നും അമല കൂട്ടി ചേർത്തു.

എന്നാല്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാന്‍ താന്‍ തയ്യാറായിരുന്നില്ലെന്ന് അമല പറഞ്ഞു. ജീവിതം എങ്ങനെ ആകണമെന്നും താനാണ് തീരുമാനിക്കുന്നത്, മോശമായ ഒരു ബന്ധത്തോട് അഡ്ജസ്റ്റ് ചെയ്യാന്‍ മറ്റൊരു സ്ത്രീയ്ക്ക് മുന്നിലുള്ള മാതൃകയായി തന്റെ പേര് വരരുതെന്നും താൻ ആഗ്രഹിച്ചതായി പറയുകയുണ്ടായി.

നെറ്റ്ഫ്‌ളിക്‌സിന്റെ ഹിന്ദി ആന്തോളജി ചിത്രമായ ലസ്റ്റ് സ്‌റ്റോറീസിന്റെ തെലുങ്ക് പതിപ്പാണ് താരത്തിന്റെ പുതിയ ചിത്രമായ പിറ്റ കാതലു. ഹിന്ദിയില്‍ കിയാര അദ്വാനി പ്രധാന വേഷത്തിലെത്തിയ കഥയുടെ തെലുങ്ക് പതിപ്പിലാണ് അമല അഭിനയിച്ചത്.

ആടൈ, കുട്ടി സ്റ്റോറി എന്നിവയാണ് അമലയുടെ ഒടുവിലിറങ്ങിയ ചിത്രങ്ങള്‍. നിരവധി സിനിമകള്‍ അണിയറിയില്‍ തയ്യാറെടുപ്പിലാണ്. അതോ അന്ത പറവൈ പോലെ, ആടുജീവിതം തുടങ്ങിയ സിനിമകള്‍ അമലയുടേതായി റിലീസ് ചെയ്യാനുണ്ട്.

മലയാള സിനിമയിൽ 2009ൽ എത്തിയ അമല വർഷങ്ങൾ കഴിഞ്ഞപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്തെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. അച്ചായൻസിലായിരുന്നു അമല അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends