Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

അവർ പരസ്പരം തമ്മിൽ കാണാതെ പ്രണയത്തിലാകും...പരസ്പരം സ്പർഷിക്കാതെ... ആ സമയം മറ്റെല്ലാ വികാരങ്ങളും ഉണരും... ബാഹ്യരൂപത്തിന് അവിടെ പ്രസക്തിയില്ല.... അവൻ അവളെ ഓർക്കുന്നത് ശരീരത്തിലൂടെയല്ല ; പ്രണയം തേടി നോവൽ, ഇരുപത്തിയെട്ടാം അധ്യായം!

07 DECEMBER 2021 02:17 PM IST
മലയാളി വാര്‍ത്ത

സനയുടെ പ്രണയം തേടിയുള്ള യാത്ര ഇരുപത്തിയെട്ടാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനൽ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്.

സനയുടെ കള്ളത്തരം മുഴുവൻ ദത്തന് മുന്നിൽ പ്രകടമായിരുന്നു. "അല്ല ഞാൻ ഇവിടെ വരരുത് എന്ന് എന്തെങ്കിലും ഉണ്ടോ? താൻ എന്തിനാ പേടിക്കുന്നത്? " ദത്തൻ വീണ്ടും ചോദിച്ചു ... സന ഒന്നും മിണ്ടിയില്ല...

"ബി പി കൂട്ടേണ്ട, ഞാൻ തന്റെ ഉപ്പാനെ കാണാൻ വന്നയാണ്." അതും പറഞ്ഞ് ചെറു ചിരിയോടെ ദത്തൻ അകത്തേക്ക് നടന്നു. സന ആ വേപ്പ് മരത്തോട് ചേർന്ന് നിന്നു...

" ഞാൻ ആണോ കളിപ്പിക്കുന്നത് എന്നെയാണോ കളിപ്പിക്കുന്നത്... സാറിന്റെ കണ്ണുകൾ എന്നിലൂടെ കടന്നുപോകും പോലെ... ആ നോട്ടം എനിക്ക് എന്താ ഇത്ര പ്രത്യേകമായി തോന്നുന്നത്. "

ആ ആലോചനകൾക്കിടയിൽ അവൾക്ക് മുന്നിലൂടെ ദത്തൻ നടന്നു പോവുകയും ചെയ്തു. അപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി കാണാം , പക്ഷെ സനയെ കണ്ണെടുക്കാതെ അയാൾ നോക്കി...

സന വേഗം അകത്തേക്ക് ചെന്നു. അവിടെ റസിയമ്മയും ഉപ്പയും കുറെ പേപ്പറുകൾ എടുത്തു വെക്കുന്നു...

"പഞ്ചായത്തിൽ നിന്ന് കിട്ടിയാൽ ലലാഭമാണ്... പക്ഷെ ഇതൊക്കെ നമ്മൾ അറിയുമ്പോഴേക്കും എല്ലാം കഴിയും.... ഇതിപ്പോൾ മാധവേട്ടൻ അറിയിച്ചതുകൊണ്ടാണ്... ഏതായാലും എഴുതിക്കൊടുക്ക്... അഞ്ചു കോഴി മതി... വേണമെങ്കിൽ മൂന്ന് ആടും..." റസിയമ്മ പേപ്പറുകൾ നോക്കി വെക്കുന്നതിനിടെ പറഞ്ഞു.

ഹാ ഏതായാലും ഇത്തവണ നമുക്ക് നോക്കാം... ഉപ്പ അധികം ഗൗരവത്തിലല്ല...

സന അവിടെ നിന്നില്ല.. ഇത് കേട്ടുകൊണ്ട് തന്നെ മുറിയിലേക്ക് നടന്നു. അതിനിടയിൽ കൈയിൽ ഫോൺ ഒളിപ്പിക്കാനും സന മറന്നില്ല.

അവൾ അങ്ങനെ മുറിയിലെത്തി കതക് താഴിട്ടു.

"അവൾ കൈ മെല്ലെ നെഞ്ചോട് ചേർത്തുവച്ചു. എന്തോ ആശ്വാസപ്പെടാൻ സാധിക്കുന്നില്ല. ഉള്ളിൽ ഇങ്ങനെ ഒരു കള്ളത്തരം ഉള്ളതുകൊണ്ടാകുമോ?"

ഭയം തെല്ലൊതുക്കി അവൾ ദത്തനെ വിളിച്ചു.

"ദത്തൻ ഉടൻ തന്നെ ഫോൺ എടുക്കുകയും ചെയ്തു... "

പക്ഷെ സന ഒന്നും മിണ്ടിയില്ല. അവളുടെ ഭയം ഇരട്ടിച്ചു... ദത്തനും ഒന്നും മിണ്ടിയില്ല... " ഒരു മിനിറ്റെങ്കിലും ആ നിശബ്ദതയിൽ അവർ സംസാരിച്ചിരുന്നിരിക്കണം. സന ഫോൺ കട്ടാക്കി...

" സന എന്താ നീ ഇങ്ങനെ,,, ദത്തൻ സാർ നിന്നെ കണ്ടുപിടിച്ചിട്ടൊന്നുമില്ല ... ഇപ്പോഴും നീ വീണയാണ്... വീണയായിട്ട് സംസാരിക്ക്.... അവൾ അവളെ പറഞ്ഞ് സമാധാനിപ്പിച്ചു ശേഷം വീണ്ടും ദത്തനെ വിളിച്ചു..."

" ദത്തൻ ഉടൻ തന്നെ ഫോൺ എടുക്കുകയും ചെയ്തു....

സന ഹാലോ പറഞ്ഞപ്പോൾ, ദത്തൻ ഹാലോ കേൾക്കുന്നുണ്ട്....

" അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...?" സന പറഞ്ഞു...

"എന്താ? ദത്തന് ആ പറഞ്ഞത് പെട്ടന്ന് മനസിലായില്ല...

" അല്ല അതിനു ഞാൻ ഒന്നും പറഞ്ഞില്ലായിരുന്നല്ലോ?? പിന്നെ എന്താണ് മാഷ് കേട്ടത്? " സന വീണയായി
മാറിക്കഴിഞ്ഞു.

"ആ സമയം ദത്തൻ ചിരിച്ചതേയുള്ളു... ചിരിയുടെ ദൈർഘ്യം കൂടിയപ്പോൾ സന , " ഇതെന്താ ഇപ്പോൾ ഇത്ര ചിരിക്കാൻ"

നമ്മുടെ സംസാരം കുറഞ്ഞുപോയോ ? ദത്തൻ പെട്ടന്ന് ചോദിച്ചു...

" അതെന്താ... സനയും ഒന്നും മനസിലാകാതെ ചോദിച്ചപ്പോൾ....

ദത്തൻ, എന്തോ ഇപ്പോൾ നീ എന്നെ അറിഞ്ഞു സംസാരിക്കും പോലെ.... ഞാൻ കേൾക്കുന്നുണ്ട് എന്ന് പറഞ്ഞത്, നിന്റെ ഹൃദയമിടിപ്പാണ്... നീ എന്നെ കേൾപ്പിക്കാതെ ഒളിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അതെനിക്ക് കേൾക്കാം.... ആ ഹൃദയം എൻറെ കൈയിൽ ഇരുന്നു മിടിക്കും പോലെ കേൾക്കാം.."ദത്തൻ പറഞ്ഞ വാക്കുകൾ ഒരു മുള്ളുപോലെ സനയിൽ തറച്ചു... അവൾക്ക് നൊന്തു...

 

 

 

" അയ്യോ ഇതെന്താ ഇങ്ങനെ.... സന ആകെ വിയർത്തു...

"പേടിക്കേണ്ട സന... ഞാൻ ഇത് സൂക്ഷിച്ചുകൊള്ളാം..... ദത്തൻ വളരെ മൃദുവായി പറഞ്ഞു...

" സന... അത് ആരാ? സനയ്ക്ക് വാക്കുകളുടെ ക്ഷാമം അനുഭവപ്പെട്ടു ...."

"ഹേയ് താൻ ഇനിയും.... ദത്തൻ ചിരിയിൽ അതവസാനിപ്പിച്ചു.... "

സന ചുണ്ടുകൾ കടിച്ചു പിടിച്ചു...

പിന്നെയങ്ങോട്ട് , വാക്കുകൾ മൗനങ്ങളായിരുന്നു...

അല്പനേരത്തെ മൗനത്തിനു ശേഷം ദത്തൻ, " സനാ.... താൻ പേടിക്കേണ്ട.. ഞാൻ ശരിക്കും ഇന്നലെയാണ് അറിഞ്ഞത് ... ഇത് സന തന്നെയാണെന്ന്....അതുവരെ ആഗ്രഹിച്ചതുകൊണ്ടാകുമോ എന്നറിയില്ല... സന തന്നെയാണെന്ന് തോന്നിയിരുന്നു. പക്ഷെ ഒരുതരി പോലും സംശയം തോന്നിയിട്ടില്ല...."

" തോറ്റുപോയവളെ പോലെ സന കേട്ടുനിന്നു... ഉള്ളിൽ അലയടിക്കുന്ന ഭയം... തിരകൾ പോലെ അത് ശക്തമായി അവളുടെ ഹൃദയ കവാടത്തെ തട്ടിവിളിക്കുന്നുണ്ടായിരുന്നു... അവൾക്ക് സ്വയം നിയന്ദ്രിക്കാൻ സാധിച്ചില്ല... ഉള്ളിൽ അലയടിച്ച തിര അവളുടെ കണ്ണിൽ കണ്ണീരായി തിളങ്ങി...

ശ്വാസം പോലും കേൾക്കാതിരിക്കാൻ സന അടക്കിപ്പിടിക്കുകയായിരുന്നു...

"സനാ... ദത്തൻ അവളെ സാവകാശം വിളിച്ചു...|"

 

എഡോ ഞാൻ പറഞ്ഞല്ലോ.. താൻ എന്തിനാണ് പേടിക്കുന്നത്.. ഞാൻ ഇതിനെ തമാശയായി തന്നെ കണ്ടോളാം.,... അതോ തന്റെ കള്ളത്തരം പൊക്കിയതിന്റെ ചമ്മലാണോ...?"

സന ഒന്നും പറഞ്ഞില്ല.....

" സനയ്ക്ക് ഒരു കാര്യം അറിയുമോ? ഈ ലോകത്ത് ഏറ്റവും നല്ല പ്രണയം പ്രണയിക്കുന്നവർ പരസ്പരം കാണാതെ ഉള്ളതാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തിയോട് തോന്നുന്ന പ്രണയം... അവർ പരസ്പരം തമ്മിൽ കാണാതെ പ്രണയത്തിലാകും... പരസ്പരം സ്പർഷിക്കാതെ... ആ സമയം മറ്റെല്ലാ വികാരങ്ങളും ഉണരും... ബാഹ്യരൂപത്തിന് അവിടെ പ്രസക്തിയില്ല.... അവൻ അവളെ ഓർക്കുന്നത് ശരീരത്തിലൂടെയല്ല... അവളിലേക്ക് കടക്കുന്നത് അവളെ അറിയുന്നത് മറ്റു വികാരങ്ങളിലൂടെയാണ്... "

 

 

 

സനയുടെ ഉള്ളിൽ അലതല്ലിയ തിരമാലകൾ ശാന്തമായി... അവൾ ദത്തന്റെ വാക്കുകളിൽ ആസ്വദിച്ചിരുന്നു...

ദത്തൻ പറഞ്ഞു നിർത്തിയാപ്പോൾ, സന ..." സോറി സാർ"...

" ഹേയ് സോറിയോ... ഒരു തമാശയായി തന്നെ ഞാൻ കണ്ടല്ലോ... പിന്നെ തമാശയായി തള്ളിക്കളയുന്നില്ല.. ആവശ്യം വരും..."

" സാർ പറയുന്നതൊന്നും എനിക്ക് മനസിലായില്ല.. എങ്കിലും നല്ല രസമുണ്ട് സാറിനെ ഇങ്ങനെ കേൾക്കാൻ.... സാറിനോട് സംസാരിക്കാൻ എനിക്ക് ഒരുപാടിഷ്ടമായി.... സന വളരെ ഉത്സാഹത്തോടെ പറഞ്ഞു.

" ഓ എന്നിട്ടാണോ ഇവിടെ വന്നപ്പോഴൊക്കെ മിണ്ടാതെ ഒതുങ്ങി നിന്നത്... ആശാ സംസാരിക്കുന്ന അത്ര പോലും താൻ എന്നോട് സംസാരിച്ചിട്ടില്ല.."ദത്തൻ പരിഭവം നടിച്ചു പറഞ്ഞു.

" അതല്ല.. വീണ ആയി മിണ്ടാൻ.. അപ്പോൾ നല്ല ധൈര്യമാണ്.,.. " സന പറഞ്ഞു.

" അതെ വീണയായി മിണ്ടുമ്പോൾ സന തന്നെയാണ്.. പക്ഷെ സനയായി എനിക്ക് മുന്നിൽ വരുമ്പോൾ ആണ് സന സനയല്ലാതാകുന്നത്..." ദത്തൻ കളിയാക്കി..

" പക്ഷെ സനയ്ക്ക് അതും മനസിലായില്ല... എന്താ ഈ പറയുന്നത്? സന ചോദിച്ചു....

 

" അതൊക്കെ പറയാം എന്റെ കാന്താരി... ശരിക്കും എന്തായിരുന്നു നിന്റെ ഉദ്ദേശം... എന്തിനാ ഇങ്ങനെ ഒരു കളിപ്പിക്കൽ" ദത്തൻ ചോദിച്ചു.

" അയ്യോ ഞാൻ അല്ല ഇതിനു പിന്നിൽ.... ആശയാ... അവൾ ആണ് എല്ലാം ഒപ്പിച്ചത്..." സന അത് പറഞ്ഞതും ദത്തൻ ഒന്ന് നിശബ്ദമായി...

" അതൊക്കെ പോട്ടെ എന്നെ ഇന്നലെ എങ്ങനെ കണ്ടുപിടിച്ചെന്നാ പറഞ്ഞെ... എങ്ങനെ ഉറപ്പായി ഞാൻ തന്നെയാണെന്ന്" സന ചോദിച്ചു...

" അതിനു ദത്തൻ പൊട്ടിച്ചിരിച്ചു.... അയാളുടെ ചിരി അവളെ നാണിക്കുന്നുണ്ടായിരുന്നു.(തുടരും)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (1 hour ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (1 hour ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (2 hours ago)

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി  (3 hours ago)

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേ  (4 hours ago)

ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുക  (4 hours ago)

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ..?  (4 hours ago)

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (5 hours ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (7 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (7 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (7 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (7 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (7 hours ago)

Malayali Vartha Recommends