Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കുങ്കുമപ്പൂവിന്റെ ഷൂട്ടിനിടയിൽ ഞാൻ ഇടയ്ക്ക് ഒന്ന് തുടക്കമിട്ട് കൊടുത്താൽ മുഴുവൻ പാടി തന്നിട്ടേ അടുത്ത ഷോട്ട് ന് കേറുമാരുന്നുള്ളു... അമലമോൾക്കിനി ഈ പാട്ട് പാടി തരാൻ മുത്തശ്ശനില്ല‌; ജി.കെ പിള്ളയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകളുമായി നടി അശ്വതി

01 JANUARY 2022 05:08 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലും സീരിയലിലും തിളങ്ങിയ ജികെ പിള്ളയുടെ വിയോഗം മിനിസ്ക്രീൻ പ്രേക്ഷകരെ എല്ലാം ദുഖത്തിലാക്കിയിട്ടുണ്ട്. സിനിമയിലും സിരീയലിലും വില്ലൻ വേഷങ്ങളിലൂടെയും കാരണവർ വേഷങ്ങളിലൂടെയും തിളങ്ങിയ പ്രതിഭയായിരുന്നു നടൻ ജി.കെ പിള്ള. ‌325ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കലാകാരന്റെ വേർപാടിലാണ് കലാകേരളം.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1924ലാണ്​ ജി.കേശവപിള്ള എന്ന ജി.കെ പിള്ള ജനിച്ചത്​. പതിഞ്ചാമത്തെ വയസിൽ പട്ടാളത്തിൽ ചേർന്നു. പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. അതിനിടെ പ്രേംനസീറുമായി പരിചയപ്പെട്ടതോടെയാണ്​ ജി.കെ പിള്ളയെ സിനിമയിലെത്തിയത്.

2005 മുതലാണ് ടെലിവിഷൻ പരമ്പരകളിൽ ജി.കെ പിള്ള അഭിനയിച്ച് തുടങ്ങിയത്. കടമറ്റത്ത് കത്തനാർ, കുങ്കുമപ്പൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുങ്കുമപ്പൂവിലെ ജി.കെ പിള്ളയുടെ കഥാപാത്രം സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളിക്ക് പ്രിയപ്പെട്ടതാണ്.

പ്രൊഫസർ ജയന്തിയുടെ അച്ഛൻ കേണൽ ജഗന്നാഥ വർമയായാണ് ജി.കെ.പിളള കുങ്കുമപ്പൂവിൽ അഭിനയിച്ചത്. ആശാ ശരത്തായിരുന്നു സീരിയലിൽ നായിക. അശ്വതി, ഷെല്ലി എന്നിവരാണ് സീരിയലിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജി.കെ പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സീരിയൽ നടി അശ്വതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'തുമ്പീ തുമ്പീ വാ... വാ.. ഈ തുമ്പ ചോട്ടിൽ വാ... വാ.. തുമ്പ ചോട്ടിൽ വാ വാ.. കുങ്കുമപ്പൂവിന്റെ ഷൂട്ടിനിടയിൽ ഞാൻ ഇടയ്ക്ക് ഒന്ന് തുടക്കമിട്ട് കൊടുത്താൽ മുഴുവൻ പാടി തന്നിട്ടേ അടുത്ത ഷോട്ട് ന് കേറുമാരുന്നുള്ളു... അമലമോൾക്കിനി ഈ പാട്ട് പാടി തരാൻ മുത്തശ്ശനില്ല‌....' എന്നാണ് അശ്വതി ജി.കെ പിള്ളയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ‌ കുറിച്ചത്.

അശ്വതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ അതുല്യ പ്രതിഭയുടെ നിര്യാണത്തിൽ അനുശോചനം നേർന്നു. അമല എന്ന കഥാപാത്രത്തെയാണ് അശ്വതി കുങ്കുമപ്പൂവ് എന്ന സീരിയലിൽ അവതരിപ്പിച്ചിരുന്നത്. ഇതുവരെ മലയാളത്തിൽ സംപ്രേഷണം ചെയ്തിട്ടുള്ള മെ​ഗാ സീരിയലുകളിൽ ഏറ്റവും വിജയം നേടിയ സീരിയലായിരുന്നു കുങ്കുമപ്പൂവ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (21 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (54 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends