Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇത് എന്റെ യഥാർത്ഥ നിറമാണ്; മിത്രയെ ഇനി ആ പേര് വിളിക്കരുത്; ടീച്ചറും കുട്ടിയും ഒന്നിച്ചപ്പോൾ വിഷമം തോന്നി ; പ്രേക്ഷകർ വിളിച്ച ഇരട്ടപ്പേര് വേദനിപ്പിച്ചു ; മനസുതുറന്ന് കൂടെവിടെ സീരിയൽ താരം മാൻവി സുരേന്ദ്രൻ !

01 JANUARY 2022 04:11 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബ പ്രേക്ഷകരുടെയും യൂത്തിന്റെയും ഇഷ്ട പരമ്പര കൂടെവിടെ രസകരമായ പ്രണയ മുഹൂര്തങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് . 2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണിത്. മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നിന്നും സീരിയലിന് ലഭിക്കുന്നത്.

 

സൂര്യ എന്ന പാവം പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നു. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന മിടുക്കിയാണ് സൂര്യ കൈമൾ . നടി അൻഷിതയാണ് സൂര്യ കൈമൾ എന്ന കഥപാത്രത്തെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി മാറ്റിയത് . ബിപിൻ ജോസ് ആണ് നായക കഥാപാത്രമായ ഋഷിയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

 

പരമ്പരയിൽ വില്ലൻ കഥാപാത്രങ്ങളായി ധാരാളം താരങ്ങൾ ഉണ്ട്. അതിൽ റാണിയമ്മ ആയിരുന്നു ആദ്യത്തെ വില്ലത്തി എങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ ട്രോളും കുറ്റപ്പെടുത്തലും കളിയാക്കലും എല്ലാം കേൾക്കുന്നത് മിത്ര ടീച്ചർക്കാണ്. ഒരു അദ്ധ്യാപിക എന്നുള്ള പക്വത മിത്രയ്ക്ക് ഇല്ല.. മിത്ര എന്നാൽ കൂടെവിടെയിലെ മിത്ര എന്ന കഥാപാത്രത്തിന് തന്നെയാണ്. പിന്നെ വില്ലൻ കഥാപാത്രത്തിനെ അങ്ങനെ അല്ലെ ചിത്രീകരിക്കാൻ സാധിക്കു.

ഇപ്പോൾ ജഗൻ കൂടി വന്നതോടെ വില്ലൻ ടീം കൂടുതൽ ശക്തമായിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും ഭയയപ്പെടുത്തുന്ന നമ്മളെ ഒക്കെ ഇനി വരുന്ന ആഴ്ചകളിൽ വേദനിപ്പിക്കാൻ പോകുന്ന വില്ലൻ ജഗൻ തന്നെയാകും.

 

അപ്പോൾ കൂടെവിടെ കഥയൊക്കെ അവിടെ നിൽക്കട്ടെ... കഥയ്ക്ക് പുറത്ത് നമ്മുടെ താരങ്ങൾ എങ്ങനെ എന്നുള്ളത് ഞാൻ പറയാതെ തന്നെ എല്ലാര്ക്കും അറിയാം... ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഇത്രയും ലഭ്യമാകുമ്പോൾ നമ്മളെയെല്ലാം വളരെയധികം സ്വാധീനിക്കാൻ കഴിഞ്ഞപ്പോൾ നമുക്ക് നല്ലതുപോലെ അറിയാം നമ്മൾ കാണുന്നത് സീരിയൽ ആണ് കഥയും കഥാപാത്രങ്ങളുമാണ്. അതൊക്കെ അറിഞ്ഞു തന്നെ കാണുമ്പോഴും എല്ലാം മറന്നു നമ്മൾ ഋഷി സൂര്യ പ്രണയത്തിൽ അഡിക്ടറ്റഡ് ആകുന്നുമുണ്ട്. പക്ഷെ വില്ലന്മാരോടുള്ള വെറുപ്പ് അതും പരുതി കടക്കുന്നുണ്ടോ ?

കൂടെവിടെ പ്രേക്ഷകരെ കുറിച്ച് എനിക്ക് അറിയാവുന്നത് കൊണ്ട് അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. എല്ലാവരും എല്ലാ കഥാപാത്രങ്ങൾക്കും നിക്ക് നെയിം ഇടാറുണ്ട്. റാണിയമ്മയെ പ്രാണിയമ്മ എന്ന് വിളിച്ചതും മിത്രയെ വെള്ളപ്പാറ്റ എന്ന് വിളിച്ചതും ഒക്കെ അതിൽ വരും... ഒപ്പം മിത്രയ്ക്ക് മറ്റൊരു പേരുകൂടി ഉണ്ട്.. പുട്ടിമോൾ...

 

 

 

പഴ്സണലി എന്റെ ഒരു കാഴ്ചപ്പാടിൽ വെള്ള പാറ്റ എന്ന പേരും നല്ലതല്ല . അത് ആ കഥാപാത്രത്തെ അല്ല , ആ പേര് കൂടെവിടെയിലും സന ഉപയോഗിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ അത്തരത്തിൽ ഒരു കീഴ്വഴക്കം ഉണ്ട്. വെളുത്തിരുന്നാൽ വെള്ളപ്പാറ്റ കറുത്തിരുന്നാൽ മറ്റെന്തെങ്കിലും അതുപോലെ ഉള്ള പേര്... നീളം കൂടിയാൽ കുഴപ്പം കുറഞ്ഞാൽ കുഴപ്പം മെലിഞ്ഞാൽ കുഴപ്പം തടിച്ചാൽ കുഴപ്പം.

ഇതിപ്പോൾ ഞാൻ ഇവിടെ പറയേണ്ട ടോപിക് അല്ല. ഏതായാലും കഴിഞ്ഞ ദിവസം കൂടെവിടെ പരമ്പരയുടെ പ്രണയനായിക സൂര്യ കൈമൾ ആയിട്ടെത്തുന്ന അൻഷിദ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോ ഒറ്റ ദിവസം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. അതിൽ അൻഷിദ യ്ക്കൊപ്പം മാൻവി സുരേന്ദ്രനും എത്തിയിരുന്നു.

 

അതായത് കൂടെവിടെയിലെ സൂര്യയും സൂര്യയോട് കുശുമ്പ് മൂത്ത് നടക്കുന്ന മിത്രാ മാമും. രണ്ടാളും റീൽ ലൈഫിൽ നിന്നും റിയൽ ലൈഫിലേക്ക് എത്തിയപ്പോൾ എല്ലാ പ്രേക്ഷകരെയും കയ്യിലെടുത്തിരിക്കുകയാണ്. ഈ വില്ലത്തി ഇത്ര പാവമാണോ എന്നാണ് പ്രേക്ഷകർക്ക് ചോദിക്കാനുള്ളത്. ആൾറെഡി മാൻവിയെ എല്ലാവർക്കും അറിയാം, ഒരുപാട് ഇഷ്ടവുമാണ്.

അൻഷിദയും മാൻവിയും തമ്മിലുള്ള സൗഹൃദവും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്, അതിൽ ഏറെ ഹൈലൈറ്റ് രണ്ടാളുടെയും കുട്ടിത്തം നിറഞ്ഞ സംഭാഷണങ്ങളും ചിരിയുമാണ്. കഴിഞ്ഞ ദിവസത്തെ വീഡിയോയും ചിരിയും കാളിയുമൊക്കെ നിറഞ്ഞതായിരുന്നു, എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ട ഒരുകാര്യം കൂടി അവർക്കിടയിൽ സംസാരമായി .

 

നാല്പത് മിനിറ്റോളം വരുന്ന വീഡിയോയുടെ അവസാനമാണ് ആ കാര്യം പറഞ്ഞത് . അതുകൊണ്ട് എത്ര പേർ അത് കേട്ടിട്ടുണ്ട് എന്നറിയില്ല. ഏതായാലും കാര്യം നിസാരം പക്ഷെ സംഭവം ഗുരുതരം...

മാൻവിയ്ക്ക് മിത്രയെ പുട്ടിമോൾ എന്ന് വിളിക്കുന്നത് വിഷമം ഉണ്ടാക്കുന്നുണ്ട് . ഒരുതരത്തിൽ അത് വിഷമം ഉണ്ടാക്കിയാലും ഇല്ലെങ്കിലും അതൊരു ബോഡി ഷായിമിങ് അല്ലെ.. അങ്ങനെ ഉള്ള വിളികൾ ഒഴുവാക്കുന്നതല്ലേ നല്ലത്. ആ പേരിൽ പോലും കമന്റ് കണ്ടിട്ടുണ്ടെകിലും ഞാൻ അതിൽ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.. അത് ഞാൻ സ്റ്റോറിയിൽ പറഞ്ഞിട്ടുമില്ല. കാരണം മാൻവിയുടെ നിറമാണ് അത്. മേക്ക് അപ്പ് ചെയ്തിട്ടുള്ള കളർ അല്ല..പിന്നെ കണ്ണിലെ ലെൻസ് കഥാപാത്രത്തിന് വേണ്ടി തന്നയുള്ളതാണ് . ആദ്യം കണ്ണട വച്ചുള്ള മിത്ര ആയിരുന്നു. അമേരിക്കയിൽ പോയ പത്രാസ് കാണിക്കാൻ ലെൻസ് ഒക്കെ വച്ച് വന്നിരിക്കുകയാണ്. അത് മിത്ര ആണ്... മൻവി അല്ല.

 

അപ്പോൾ അൻഷിദയും മാൻവിയും തമ്മിലുള്ള കോംബോയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇനി കാണേണ്ടത് അൻഷിതയും ബിബിൻ ജോസും തമ്മിലുള്ള സൗഹൃദമാണ് . പക്ഷെ ഇവർ മൂന്ന് പേരും കൂടി വന്നാൽ അതിലും സൂപ്പർ ആയിരിക്കും എന്നഭിപ്രായമുള്ളവർ ഇവിടെ കമ്മോൺ... അപ്പോൾ ഈ വട്ടപ്പേര് വിളിക്കലിലെ അഭിപ്രായങ്ങൾ പറയുക...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (21 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (54 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends