Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

താൻ അന്വേഷിക്കുന്ന ലേഡി റോബിൻഹുഡ് മാളുവാണെന്ന് തിരിച്ചറിഞ്ഞ് ശ്രേയ ; ടോക്സിക് ട്രാക്ക് കാണിച്ച് റേറ്റിങ്ങിൽ മുന്നേറാൻ സാധിക്കുമായിരുന്നിട്ടും പ്രോഗ്രസീവ് ആയി തന്നെ കഥ കൊണ്ട് പോയി പ്രൈം ടൈമിൽ നിന്ന് അന്തസ് ആയി ഇറങ്ങിയ തൂവൽസ്പർശം !

01 JANUARY 2022 04:53 PM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ തൂവൽസ്പർശം കണ്ടോ എല്ലാവരും അടിപൊളിയായിരുന്നു.... നമ്മുടെ മാളു പൊളിച്ചടുക്കി .... പ്ലിങ് ആയി നിൽക്കുന്ന അവിനാഷിനെ കണ്ടപ്പോൾ കാലം കെട്ടുപോയി കോലം കെട്ടുപോയി ഭാഗ്യരേഖ തേഞ്ഞു മാഞ്ഞു പോയ് എന്ന പാട്ടാണ് ഓർമ വന്നത്.

തുമ്പി ഓഫീസിലേക്ക് എത്തുമ്പോൾ അവിനാഷ് എന്ന് എഴുതിയ ബോർഡ് കാണുന്നു ... സ്റ്റാഫിനോട് ഇതാരാ ഇവിടെ വെച്ചത് എന്ന് ചോദിക്കുന്നു. അവിനാഷ് സർ പറഞ്ഞിട്ട് വെച്ചതാണ് എന്ന് അയാൾ പറയുന്നു ... ചേട്ടന്റെ വീട്ടിൽ വിറക് അടുപ്പുണ്ടോ ? ഉണ്ടെങ്കിൽ അതിൽ കൊണ്ട് വെച്ച് കത്തിച്ചോ പെട്ടന്ന് വെള്ളം ചൂടായിക്കിട്ടും എന്ന് പറയുന്നു.

പിന്നെ അവിനാഷിനെ ക്യാമ്പിനിലേക്ക് വിളിച്ചു വരുത്തുന്നു. അവിടേക്ക് എത്തുന്ന അവിനാഷ് എന്താ മാളു വിളിച്ചത് എന്ന് ചോദിക്കുന്നു. അവിനാഷ് പുതിയ രണ്ടു അപ്പോയിന്മെന്റ് നടത്തിയെന്ന് അറിഞ്ഞു എന്ന് ചോദിക്കുന്നു
അത് പിന്നെ അങ്കിളിനു സുഖമില്ലാത്തതുകൊണ്ട് മാളുവിനെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഞാൻ ഒരു ത്യാഗം ചെയ്തതാ... ഞാൻ ചെയർമാനായത്.. ഓ ത്യാഗമായിരുന്നോ ? പറയണ്ടേ അറിഞ്ഞില്ലല്ലോ മോനെ അവിനാഷെ....

 

ഒരു അപ്പോയിന്മെന്റ് നിലനിർത്താൻ മാളു തീരുമാനിച്ചു അത് പവിത്രയുടെ ചെയർപേഴ്സൺ സ്ഥാനം നിലനിർത്തിക്കൊണ്ടു അവിനാഷിനെ പഴയതുപോലെ ജനറൽ മാനേജരായി തുടരാൻ പറഞ്ഞു തുമ്പി എനിക്ക് അത് പറ്റില്ല എന്നേക്കാൾ എക്സ്പീരിയൻസ് കുറഞ്ഞ രണ്ടു ലേഡീസിന് ഒപ്പം വർക്ക് ചെയ്യാൻ എനിക്ക് പറ്റില്ല എന്ന് അവിനാഷ് പറയുന്നുണ്ട് . എങ്കിൽ അവിനാഷ് റിസൈന്‍ ചെയ്തിട്ടു പോകോട്ടെ.

 

മാളുവിനെ എതിരെ പുതിയ അടവുകൾ ഒരുക്കി കാത്തിരിക്കുകയാണ് . യൂണിയൻ ലീഡറിനെ പറഞ്ഞു പ്രശ്‌നം ഉണ്ടാക്കാൻ അവിനാഷ് ഒരുങ്ങുന്നു. യൂണിയൻ ലീഡറിനെ എരികേറ്റി വിടുന്നുണ്ട് അവിനാഷ് . അവിനാഷിന്റെ അടവുകൾ വീണ്ടും പാളി . ലോഡുകൾ ഇറക്കുന്നതിൽ യൂണിയൻ ലീഡറുമായി ഒരു ധാരണ ഉണ്ടാക്കിയിരിക്കുകയാണ് മാളു . ഒരു ലോഡ് കമ്പനി തൊഴിലാളിയും മാറ്റ് ഒരു ലോഡ് യൂണിയൻ കാരും. അവിനാഷിന്റെ എല്ലാ പ്ലാനും മാളുവിനോട്‌ യൂണിയൻ ലീഡർ പറയുന്നുണ്ട്. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെയാണല്ലോ അവിനാഷെ ... എന്ത് വിധി ഇത് .... പ്ലിംഗ് ആവാൻ അവിനാശിന്റെ ജീവിതം ഇനിയും ബാക്കി.

 



മാളുവായി ഞാൻ അഭിനയിക്കുന്ന സമയത്ത് നമ്മൾ ഒരു തീരുമാനം എടുത്തിരുന്ന കൊച്ചു ഡോക്ടറുടെ പഠിത്തം കഴിഞ്ഞു നമ്മൾ ആരും അറിയാത്ത എവിടയെങ്കിലും പോകുമെന്ന് . പക്ഷെ ഇനി അതിന് സാധിക്കുമോ? ശ്രേയ ചേച്ചി നമ്മുടെ വിവാഹം നടത്തി തരുമോ. ലേഡി റോബിൻഹുഡുമായി ബന്ധമുള്ള ആളാണ് കൊച്ചു ഡോക്ടർ എന്ന് സമിഷയം ഉണ്ട് ശ്രേയ ചേച്ചിക്ക് ഇനി ചേച്ചി വിവാഹത്തിന് സമ്മതിച്ചാൽ തന്നെ നമ്മളെ വളർത്തിയ അച്ഛനെയും അമ്മയും ആ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കുമോ എന്നൊക്കെ തുമ്പി പറയുന്നുണ്ട് .


അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ അച്ഛനോട് എല്ലാം തുറന്നു പറഞ്ഞാൽ അച്ഛൻ മനസിലാകും .അച്ഛൻ പറഞ്ഞാൽ ചേച്ചി എന്നെ വളർത്തിയവരോട് ക്ഷിമിക്കില്ലേ എന്ന് ചോദിക്കുന്നു. നമ്മുക്ക് അങ്ങനെ പ്രതിക്ഷിക്കാം കൊച്ചു ഡോക്ടർ മാളുവിന്റെ കൈകൾ പിടിച്ചു കൊണ്ട് ഞാൻ ഉണ്ട് കൂടെ .... എനിക്ക് അറിയാം ആ ദൈര്യമാ ഇനീ നയിക്കുന്നെ . കൊച്ചു ഡോക്ടറുടെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് എനിക്ക് ഇവിടുന്നു പോകാൻ തോന്നില്ല എന്ന് പറയുന്നു.

 

മാളുവിനെ ചേർത്ത് പിടിച്ചു കൊണ്ട് എനിക്കും എന്ന് കൊച്ചു ഡോക്ടർ പറയുമ്പോ എന്റെ പൊന്നെ ചുറ്റിലുള്ളത് ഒന്നും കാണാൻ കഴിഞ്ഞില്ല .... പെട്ടന്ന് കൊച്ചുഡോക്ടർ പക്ഷെ പിരിഞ്ഞെ പറ്റൂ എന്ന് പറഞ്ഞപ്പോൾ മാളുവിനെ പോലെ ഞാനും ഒന്നും ഞെട്ടി.... നിനക്ക് ഓഫീസിലും എനിക്ക് ഹോസ്പിറ്റലിലും പോകണ്ടേ എന്ന് കൊച്ചു ഡോക്ടർ പറയുന്നുണ്ട് .... വെറുതെ പീഡിപ്പിച്ചു കളഞ്ഞല്ലോ കൊച്ചു ഡോക്ടറെ ... എന്തൊക്കെ ആയിരുന്നു തുമ്പി കൊച്ചു ഡോക്ടറിനെ തേക്കും എന്നൊക്കെ പറഞ്ഞ ചിലരും ഉണ്ടായിരുന്നു ,അവർക്കു ഒരിക്കലും പിരിഞ്ഞിരിക്കാൻ കഴിയില്ല.

 

ബോംബ് കേസ് എൻ ഐ എ അന്വേഷിക്കാൻ തീരുമാനിച്ചു ... ബോംബ് കേസിന്റെ പുറകെ ആയിരുന്നു ശ്രേയ തുമ്പുകൾ കണ്ടത്തിയിരുന്നു പക്ഷെ ശ്രേയയെ അതിൽ നിന്ന് മാറ്റി ലേഡി റോബിൻഹുഡ് കണ്ടെത്തണം എന്ന് പറയുന്നു .. ലേഡി റോബിൻഹുഡ് കാരണം ശ്രേയയുടെ സർവീസ് റെക്കോർഡിൽ ബ്ലാക്ക് മാർക്ക് വീഴാൻ കാരണം എന്ന് പറയുന്നു .

 

48 മണിക്കൂറിനുള്ളിൽ വി ഐ പി കളെ വിറപ്പിച്ച ലേഡി റോബിൻഹുഡിനെ പിടിച്ചിരിക്കും എന്ന് ശ്രേയ പറയുന്നുണ്ട്. പോലീസ് എൻകൗണ്ടറിലൂടെ ലേഡി റൂബിൻഹുഡിനെ വകവരുത്തി കൂട്ടുകാരെ പ്രീതിപ്പെടുത്താനാണ് ഈശ്വര സാറിന്റെ ഉദ്ദേശം എന്ന് മനസ്സിലാക്കുന്നുണ്ട് ശ്രേയ ... സാറിന്റെ തോക്കിനു മുന്നിൽലെക്ക് അവളെ വിട്ടുകൊടുക്കില്ല . ഇപ്പൊ ടെൻഷൻ ഇപ്പൊ ലേഡി റോബിൻഹുഡിന്റെ കാര്യത്തിൽ ആയി.ശ്രേയ കൊച്ചു ഡോക്ടറെ കാണുന്നുണ്ട് . മാത്രമല്ല പുതിയ പ്രൊമോയിൽ പറയുന്നത് ശ്രേയ മാളുവാണ് ലേഡി റോബിൻഹുഡ് എന്ന് തിരിച്ച അറിയുന്നുണ്ട്. മാളുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നുണ്ട് ... ഈശ്വർ സാർ പാഞ്ഞ എത്തുന്നുണ്ട് മാളുവിനെ ഇല്ലാതാക്കാൻ ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (21 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (54 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends