സിബിഐ യുടെ അഞ്ചാം ഭാഗം ഉടൻ, ആരാധകരെ ത്രില്ലടിപ്പിക്കാൻ മമ്മൂട്ടിയും കൂട്ടരും, ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു, പുതുവര്‍ഷം കേക്ക് മുറിച്ച് ആഘോഷിച്ച് സേതുരാമയ്യര്‍ സിബിഐ
കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി വീണ്ടും'സിബിഐ'യാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.മമ്മൂട്ടി 'സിബിഐ' ആകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'സിബിഐ'യുടെ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്ന മമ്മൂട്ടിയുടെയും സംവിധായകന്റെയും അടക്കമുള്ളവരുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
കെ മധു തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് എസ് എൻ സ്വാമിയെ അടക്കമുള്ളവരെ കാണാം. എസ് എൻ സ്വാമി തന്നെയാണ് ഇതുവരെയുള്ള തിരക്കഥകള്‍ എഴുതിയതും. ജഗതിയും സിബിഐയുടെ അഞ്ചാം ഭാഗത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മുകേഷ്, സായ്കുമാര് തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ടാകും. സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. 'സിബിഐ' സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്
'സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്. എസ് എൻ സ്വാമിയുടെ തന്നെ തിരക്കഥയില്‍ കെ മധു 'സിബിഐ അഞ്ചാം ഭാഗം' സംവിധാനം ചെയ്യുമ്പോള്‍ അത് ഒരു ചരിത്രമാകുകയാണ്.
https://www.facebook.com/Malayalivartha