Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഋഷിയുടെ പെണ്ണിനെ ജഗന് തൊടാനാവില്ല; റാണിയമ്മയുടെ ചതിയിൽ നിന്നും ജഗന്റെ കെണിയിൽ നിന്നും സൂര്യയെ രക്ഷിക്കാൻ പാഞ്ഞെത്തി ഋഷി; സൂര്യയെ വീട്ടുതടങ്കലിൽ ആക്കുമ്പോൾ ഋഷി സൂര്യ പ്രണയം പ്രതിസന്ധിയിൽ; കൂടെവിടെ പുത്തൻ കഥയിലേക്ക്!

02 JANUARY 2022 11:31 AM IST
മലയാളി വാര്‍ത്ത

ജനഹൃദയങ്ങൾ കീഴടക്കിയ പ്രണയ പരമ്പര കൂടെവിടെ, പ്രണയ ജോഡികൾ ഋഷിയും സൂര്യയും ഇവരുടെ ഈ പ്രണയത്തിലേക്ക് ഇനി കടന്നുവരുന്ന വെല്ലുവിളികളാണ് കാണേണ്ടത്. പ്രണയം ഒന്നും മിസ് ആകാതെതന്നെ അവരുടെ മുന്നോട്ടുള്ള പ്രയാണം നമുക്ക് കാണാൻ സാധിക്കും എന്ന് പുത്തൻ പ്രൊമോയിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ എപ്പിസോഡിൽ തന്നെ ഒരു വേദനിപ്പിക്കുന്ന യാത്ര പറച്ചിൽ നമ്മൾ കണ്ടിരുന്നു. ആ സംഭാഷണത്തിലും നമ്മൾ കേട്ടതാണ് ഋഷിയ്ക്ക് സൂര്യയോടുള്ള പ്രണയത്തിന്റെ ആഴം.

 

റാണിയമ്മയും ജഗനും തമ്മിലുള്ള സംസാരത്തിലും അവർ പറയുന്നുണ്ട് എത്രമാത്രം ഋഷി സൂര്യയെ സ്നേഹിക്കുന്നുണ്ട് എന്ന്. അതെ, ആ പ്രണയം തന്നെയാണ് അവരുടെ ബന്ധത്തിന്റെ ശക്തി. അപ്പോൾ റാണിയമ്മയുടെ കാഞ്ഞ ബുദ്ധിയ്ക്ക് എം,മുന്നിലോ, ജഗന്റെ കരബലത്തിന് മുന്നിലോ ഒന്നും ഋഷി സൂര്യ പ്രണയത്തെ തൊടാൻ പോലും സാധിക്കില്ല.

പക്ഷെ സൂര്യയുടെ വീട്ടുകാരിലേക്ക് കഥയെ കൊണ്ടെത്തിച്ചിരിക്കുകയാണ്. സൂര്യയെ ബസ് സ്റ്റോപ്പിൽ ഇറക്കിവിടുന്നതായിരുന്നു നമ്മൾ കണ്ടത് . എന്നാൽ ജനറൽ പ്രൊമോ യിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. സൂര്യയും ഋഷിയും ഒന്നിച്ച് സൂര്യയുടെ വീട്ടിലേക്ക് എത്തുന്നുണ്ട്. അപ്പോൾ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടതിനു ശേഷവും സൂര്യയ്ക്കും ഋഷിയ്ക്കും യാത്ര പറയാൻ സാധിച്ചിരുന്നില്ല. പിന്നെ ഋഷിയുടെ സ്വഭാവം അറിയാമല്ലോ.... ഉള്ളിൽ ഒളിപ്പിച്ചു വച്ച പ്രണയം പോലെ അല്ല, അത് തുറന്നു പറഞ്ഞ ശേഷം ഋഷയ്ക്ക് തീരെ സൂര്യയിൽ നിന്നും അകന്നു നില്ക്കാൻ സാധിച്ചിട്ടില്ല. സൂര്യ പിന്നെയും പേടിയുള്ളവളായി കാണപ്പെട്ടു. പക്ഷെ ഋഷിയുടെ കുറുമ്പ് രസമുള്ള കാഴ്‌ച തന്നെയാണ്.

 

അപ്പോൾ എന്തോ ഒന്ന് സംഭവച്ചിട്ട് തന്നെയാണ് ഋഷി സൂര്യയെ വീട് വരെ കൊണ്ടാക്കുന്നത്. വളരെ സന്തോഷത്തോടെ തന്നെ സൂര്യയുടെ അമ്മയും അച്ഛനും അവരെ സ്വീകരിക്കുന്നുമുണ്ട്. സൂര്യയുടെ സാർ എന്നുള്ള നിലയിലും അതിഥി ടീച്ചറുടെ മകൻ എന്ന രീതിയിലുമാണ് ഇപ്പോഴും ദേവമ്മ ഋഷിയെ കാണുന്നത് ....

ഋഷിയ്ക്ക് പൊതുവെ മുതിർന്നവരോടൊന്നും ഇടപെടാൻ അറിയില്ല. പണ്ടത്തെ ഋഷിയെ ഓർക്കുന്നില്ലേ, കോളേജ് വാച്ച് മാനെ വരെ വിറപ്പിച്ചു നിർത്തുന്ന ഋഷി സൂര്യ വന്നതിനു ശേഷമാണ് മാറിത്തുടങ്ങിയത്. എന്നാൽ ആ ഋഷി സൂര്യയുടെ അമ്മയോടും അച്ഛനോടുമൊക്കെ നല്ല രീതിയിൽ പെരുമാറുന്നുണ്ട്. അതൊക്കെ കാണുമ്പോൾ സന്തോഷവും സ്നേഹവും ഒപ്പം തെല്ലതിശയവും സൂര്യയ്ക്ക് ഉണ്ട്. അങ്ങനെ സൂര്യ വീണ്ടും ഋഷിയെ വീട്ടിൽ നിന്നും യാത്രയാകുന്ന സീൻ ഉണ്ട്...

 

 

 

പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു അടുപ്പമാണ് ഋഷിയ്ക്കും സൂര്യയ്ക്കും ഇടയിലുള്ളത് . എന്തൊരു പ്രണയമാണല്ലേ.... വീണ്ടും യാത്ര പറഞ്ഞിറങ്ങുന്ന അവർ പിന്നെ ഫേസ് ചെയ്യുന്നതാണ് അടുത്ത ആഴ്ചയിലെ ഹൈലൈറ്റ്. ഋഷിയ്ക്കും സൂര്യയ്ക്കും പിന്നാലെ ജഗനും സൂര്യയുടെ വീട്ടിലേക്ക് വരുകയാണ്.

 

അപ്പോൾ അന്ന് രാത്രിതന്നെ സൂര്യയെ ഒന്ന് ഭയപ്പെടുത്തണം എന്നാണ് ജഗൻ തീരുമാനിച്ചത്. വെറുതെ ഉമ്മാക്കി കാണിച്ചാൽ പേടിക്കുന്നവളല്ല സൂര്യ കൈമൾ എന്ന് ജഗന് അറിയാം. അതുകൊണ്ടുതന്നെ ദേവമ്മയെയും അച്ഛനെയും നോവിക്കും വിധം അവരുടെ മുന്നിൽ വച്ചുതന്നയാണ് ജഗൻ സൂര്യയെ തോക്കിനു മുന്നിൽ നിർത്തി ഭയപ്പെടുത്തുന്നത്.

പിന്നെ ആ ഡയലോഗ്, ഈ മോളെ ഞാൻ ഇങ്ങ് എടുക്കുകയാണ്.... അല്ലേലും സീരിയസ് ആയിട്ട് സംസാരിച്ചോണ്ടിരിക്കുമ്പോൾ ഇടയ്ക്ക് നമ്മളെ ചിരിപ്പിക്കുക എന്നത് റൈറ്ററിന് നിർബന്ധം ഉള്ളതാണ്. അപ്പോൾ ജഗൻ വളരെ ക്രുവൽ ആയിത്തന്നെ സൂര്യയുടെ വീട്ടിലെ സമാധാനം തച്ചുടയ്ക്കുകയാണ്.

 

എന്നാൽ, അത് സൂര്യ ഋഷിയെ അറിയിക്കുമോ? ദേവമ്മയും അച്ഛനും പിന്നെങ്ങനെ സൂര്യ ഋഷി ബന്ധത്തെ സമീപിക്കും എന്നുള്ളതുമാണ് ഇവിടെ നിർണ്ണായകം. ഏതായാലും ഋഷി കാര്യം അറിയുന്നതോടെ സൂര്യയ്ക്ക് അരികിലേക്ക് പാഞ്ഞെത്തുകയാണ്. ഇതിനു പിന്നിൽ റാണിയമ്മയും ജഗനും ഒന്നിച്ചാണെന്ന് ഋഷിയ്ക്ക് ആരും പറയാതെ തന്നെ അറിയാം.

 

റാണിയമ്മ ആരെന്നും എന്തൊക്കെ ചെയ്തുകൂട്ടിയിട്ടുണ്ടെന്നും അറിഞ്ഞിട്ടാണ് ഋഷിയുടെ ഈ രണ്ടാം വരവ്. അതുകൊണ്ട് തന്നെ റാണിയുടെ ഒരു വാക്കും ഋഷി വിശ്വസിക്കാനും പോകുന്നില്ല. തനിക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും സൂര്യയെ നിന്നിൽ നിന്നും അകറ്റാൻ നോക്കിയിട്ടില്ലന്നും എല്ലാം റാണി ആണയിട്ട് പറയുന്നുണ്ട്. അപ്പോഴും കടിച്ചമർത്തി വേദനയും റാണിയമ്മയോടുള്ള ദേഷ്യവും ഋഷിയുടെ മുഖത്ത് വ്യക്തമാണ്. ഋഷിയ്ക്ക് അധികം ഡയലോഗിന്റെ ആവശ്യം ഇല്ല... എക്സ്പ്രെഷൻ കൊണ്ടുതന്നെ അവിടെ എന്താണെന്ന് കൺവെ ചെയ്യാൻ ഋഷിയ്ക്ക് സാധിക്കുന്നുണ്ട്...

റാണിയമ്മ പ്രതീക്ഷിക്കാത്ത തിരിച്ചടി റിഷിയിൽ നിന്നും കിട്ടുന്നതോടെ വീണ്ടും റാണിയമ്മ ജഗനെ സമീപിക്കുകയാണ്. അടുത്ത ബുദ്ധിയും ജഗൻ ഉപദേശിക്കുന്നുണ്ട്. കേൾക്കുമ്പോൾ ഋഷി പോലും ഞെട്ടുന്ന ഒരു ഓഫർ , അങ്ങനെ ഒരു ഓഫർ ആയിരിക്കണം റാണി റിഷിയ്ക്ക് മുന്നിൽ വെക്കേണ്ടത്... എന്ന് ജഗൻ റാണിയോട് പറയുന്നുണ്ട്.

 

 

 

സൂര്യയെ നഷ്ടപ്പെടുത്തുന്ന എന്ത് വലിയ ഓഫർ എന്ന് പറഞ്ഞാലും ഇത് ഋഷികേഷാണ്.... അതിലൊന്നും വീഴില്ല. ഋഷി അത് വ്യക്തമായി തന്നെ പെറ്റമ്മയ്ക്ക് മുന്നിൽ അതിഥി ടീച്ചർക്ക് മുന്നിൽ പറയുന്നുണ്ട്. റാണിയമ്മയെ തറപറ്റിക്കാൻ ഋഷിയ്ക്ക് സാധിക്കുകയും ചെയ്യും .

ഇനി ഈ സംഘർഷങ്ങളിൽ പെട്ട് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ഋഷ്യ പ്രണയ നിമിഷങ്ങൾ നഷ്ടമാകുമോ ? എന്നാൽ ആ പേടിവേണ്ട......

 

"കാറുമൂടിയ വാനിൽ തെളിയുന്ന പൊൻവെയിൽ നാളം പോലെ ഇവരുടെ കത്തുന്ന പ്രണയം , പുതിയ സമസ്യകളിൽ പകച്ചു പോകാതെ മുന്നേറുന്ന അനുരാഗത്തിന്റെ വഴികളിൽ കൂടെവിടെ " എന്ന് അതിമനോഹരമായ സാഹിത്യത്തിൽ ചാലിച്ചു നമ്മുടെ ഉപ്ലൂമാമൻ ആശ്വാസവാക്കുപോലെ അവസാനം പറയുന്നുണ്ട്.

 

ഋഷി തന്നെ കാണാൻ വന്നു എന്നറിഞ്ഞു ഓടിയിറങ്ങുന്ന സൂര്യയും, ദേവമ്മയുടെ കണ്ണുരുട്ടലും... ഏതായാലും ദേവമ്മയുടെ സ്വഭാവം വച്ച് അവർ ആദ്യം ഈ ബന്ധത്തെ എതിർക്കും. വെക്കേഷൻ കഴിയുന്നവരെ വീട്ടുതടങ്കൽ ആണോ എന്നുള്ളത് കണ്ടറിയാം...

 

ജനലഴികളിലൂടെ കരഞ്ഞുതളർന്ന സൂര്യയെ കാണുമ്പോൾ ആകാശത്തേക്ക് പറക്കാൻ കൊതിക്കുന്ന ചിറകുകൾ തളർന്ന ഒരു കുഞ്ഞു കുരുവിയെ പോലെ തോന്നും. എന്നിട്ടും പ്രതീക്ഷയോടെ ഋഷിയെ നോക്കുമ്പോൾ ഋഷിയുടെ ആ നോട്ടം.... എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ആകാശത്തിന്റെ അതിർ വരമ്പുകളിലേക്ക് കൂടുതേടി ഋഷിയും സൂര്യയും പറക്കുക തന്നെ ചെയ്യും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (59 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (4 hours ago)

Malayali Vartha Recommends