Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'ഇപ്പോള്‍ ചര്‍ച്ചയാകുന്ന ദിലീപ് വിഷയങ്ങള്‍ പലതവണ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞയാളാണ് ഞാന്‍. അതിനു പിന്നാലെ മൂന്നുതവണ വധശ്രമവും ഉണ്ടായി. അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടതാണ്. ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഞാന്‍ മുന്‍പേ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി കൊടുത്തിട്ടുണ്ട്...' വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

03 JANUARY 2022 02:00 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയാകുന്ന സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതും അതില്‍ ദിലീപിനുള്ള പങ്കും. വർഷങ്ങളോളമായി തുടരുന്ന വാദങ്ങളും പല വെളിപ്പെടുത്തലുകളും ആരാധകരെ അടക്കം അമ്പരപ്പിലാഴ്ത്തിയിരുന്നു. അങ്ങനെ ഓരോ ദിവസം കഴിയും തോറും ഓരോ വെളിപ്പെടുത്തലുകളാണ് ദിലീപിന് നേരെ എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരത്തിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തെളിവുകളുമായി രംഗത്തെത്തിയതോടെയാണ് സംഭവം മാറിമറിഞ്ഞത്. ഇപ്പോള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന ഈ വിഷയത്തില്‍ ദിലീപിനെതിരെ തെളിവുകളുമായി ചിലര്‍ എത്തിയതോടെ ദിലീപ് കുറ്റക്കാരനല്ല എന്ന് വാദിച്ചും ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷ്യപ്പെടുകയുണ്ടായി.

എന്നാല്‍ തുടക്കം മുതല്‍ തന്നെ ദിലീപിന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ തുടങ്ങി നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വരെ ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുള്ള പല്ലിശേരിയെ ആരും മറക്കാനിടയില്ല. പല്ലിശേരിക്ക് തലയ്ക്ക് സ്ഥിരത ഇല്ലെന്നു വരെ അന്ന് ദിലീപ് പറഞ്ഞിരുന്നു. അയാള്‍ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നുവെന്നാണ് താരം അന്ന് ഇതിനെതിരെ പ്രതികരിച്ചത്. എന്നാല്‍ പല്ലിശേരിയുടെ പല പ്രവചനങ്ങളും വെളിപ്പെടുത്തലും സത്യമാണ് എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് എന്നും പലരും വ്യക്തമാക്കുന്നത്.

അതുകൊണ്ടുതന്നെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ എത്തി ദിലീപ് വിഷയം വീണ്ടും ചൂടുള്ള ചര്‍ച്ചാ വിഷയമായപ്പോള്‍ പലരും അന്വേഷിച്ചത് പല്ലിശേരിയെയാണ്. ദിലീപിനെതിരെയും മറ്റും ഇടയ്ക്കിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്ന പല്ലിശേരി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യമാണ് എല്ലാ വഴിയ്ക്ക് നിന്നും ഉയര്‍ന്ന് വന്നത്. ഇപ്പോഴിതാ എല്ലാവര്‍ക്കുമുള്ള ഉത്തരവുമായി പല്ലിശ്ശേരി എത്തിയിരിക്കുന്നും എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദിലീപിനെതിരെ ഇപ്പോള്‍ ശബ്ദിക്കാതെ വന്നപ്പോള്‍ നിങ്ങളെയും ദിലീപ് വിലയ്ക്ക് വാങ്ങിയോ എന്നാണ് ചോദ്യം ഉണ്ടായതെന്നാണ് പല്ലിശേരി പറയുന്നത്.

ഇപ്പോള്‍ ചര്‍ച്ചയാകുന്ന ദിലീപ് വിഷയങ്ങള്‍ പലതവണ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞയാളാണ് ഞാന്‍. അതിനു പിന്നാലെ മൂന്നുതവണ വധശ്രമവും ഉണ്ടായി. അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടതാണെന്നും പല്ലിശേരി പറയുന്നു. ദിലീപിനെക്കുറിച്ച് നല്ലതു പറഞ്ഞാല്‍ പോലും ഫാന്‍സ് തന്നെ തെറി വിളിക്കാറുണ്ട്. എന്തൊക്കെ സംഭവിച്ചാലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നാണ് പല്ലിശേരി ആവര്‍ത്തിക്കുന്നത്. ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഞാന്‍ മുന്‍പേ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപ് അടക്കമുള്ളവര്‍ കണ്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഈ വെളിപ്പെടുത്തല്‍ കേസിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നതിങ്ങനെ, കേസിനെ ഗുണം ചെയ്യണമെന്നില്ല, എന്നാല്‍ സാധ്യതയുമുണ്ട്. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരമെന്നാണ് പല്ലിശേരി പറയുന്നത്. ആലുവ സ്റ്റേഷനിലും നടി പരാതി നല്‍കുമത്രേ. ഈ ദൃശ്യങ്ങള്‍ ആരൊക്കെ കണ്ടിട്ടുണ്ടോ അവരൊക്കെ കേസില്‍ ഉള്‍പ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇതാണ് ആദ്യ നിയമവശം. സുപ്രീംകോടതി 2022 ല്‍ കേസില്‍ അന്തിമ വിധി ഉണ്ടാക്കണമെന്നാണ് പറഞ്ഞിരുന്നത്.

കേസന്വേഷണം പൂര്‍ത്തിയാക്കി സാക്ഷികളെയെല്ലാം വിസ്തരിച്ച് അന്തിമ നടപടിയിലേക്ക് പോകുമ്പോഴാണ് ബാലചന്ദ്രകുമാറിന്റെ വലിയ ബോംബ് എത്തുന്നത്. വനിതാ ജഡ്ജിയെ എന്തുകൊണ്ട് മാറ്റിയില്ല എന്നു പറഞ്ഞതിലെ കുഴപ്പം ഇതാണ്. ഈ കാലയളവില്‍ ആക്രമിക്കപ്പെട്ട നടി ഈ ജഡ്ജി തനിക്ക് നീതി നിഷേധിക്കുന്നുവെന്നോ തന്നെ പലരുടെയും മുന്നില്‍ വെച്ച് കരയിപ്പിച്ചെന്നോ ഉള്ള ഒരു പരാതിയുമായി പോയാല്‍ മാത്രമേ ആ ജഡ്ജിയെ മാറ്റാനുള്ള നിയമവശമുള്ളൂ. അത് ഇതുവരെ ചെയ്തിട്ടില്ല എന്നുള്ളതാണ് വസ്തുത.

ഈ കേസില്‍ പോലീസ് പിന്നെന്ത് അന്വേഷണമാണ് നടത്തിയിട്ടുള്ളതെന്നും എന്ത് തെളിവാണ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതെന്നും പലര്‍ക്കുമുള്ള സംശയമാണ്. പോലീസ് കൃത്യമായി കാര്യങ്ങള്‍ ചെയ്തുവെന്നാണ് വിശ്വസിക്കുന്നതെന്നാണ് പല്ലിശേരി പറയുന്നത്. എല്ലാവരുടെയും വെളിപ്പെടുത്തലും മറ്റും കൃത്യമായി അവര്‍ പേപ്പറില്‍ എഴുതിയെടുക്കാറുണ്ട്. എന്നാല്‍ ഇത് കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ബാലചന്ദ്രകുമാര്‍ മാത്രം വെളിപ്പെടുത്തിയാല്‍ പോരാ, മറ്റ് പലരും ദിലീപിനെതിരെ വരും ദിവസങ്ങളില്‍ വരുമെന്നാണ് പല്ലിശേരി പറയുന്നത്. ആക്രമിക്കപ്പെട്ട നടി ആലുവ സ്റ്റേഷനില്‍ പരാതി നല്‍കുന്നതോടെ കേസിന്റെ ഗതി തന്നെ മാറും. ആരും ഈ കേസില്‍ നിന്ന് രക്ഷപ്പെടില്ലെന്നു തന്നെയാണ് പല്ലിശേരി തുറന്നടിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (59 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (4 hours ago)

Malayali Vartha Recommends