Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

ജഗന്നാഥനും റാണിയമ്മയും വിജയിച്ചു ; ഇനി ഋഷ്യ വിരഹ ദിനങ്ങൾ; ഋഷിയ്ക്ക് മുന്നിൽ കരഞ്ഞുതളർന്ന് കൈകൂപ്പി യാചിച്ച് സൂര്യ; ചങ്ക് പിടയുന്ന ഋഷിയുടെ മുഖം; ജനപ്രിയ മലയാള പരമ്പര കൂടെവിടെ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഋഷ്യ പ്രണയം വേദനയിൽ!

04 JANUARY 2022 02:45 PM IST
മലയാളി വാര്‍ത്ത

സ്നേഹം ഒരു വല്ലാത്ത മുള്ളു തന്നെ . വിഷമുള്ള് ....തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന. തൊടുന്നിടത്തൊക്കെ വേരുകൾ. ആസ്തിയിലേക്ക് നൂഴ്ന്നിറങ്ങുന്ന വേരുകൾ. കെ ആർ മീരയുടെ " ആ മരത്തെയും മറന്നു മറന്നു ഞാൻ എന്ന പുസ്തകത്തിലെ വരികളാണിത്. പ്രണയം ഒരു അനുഭൂതിയാണെന്ന് ഞാൻ പലപ്പോഴും നിങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്. പ്രണയം പോലെ വിരഹവും മനോഹരമാണ്.

 

പക്ഷെ ആ ഉന്മാദാവസ്ഥയിലേക്ക് നിങ്ങലെത്തണം. പലരും വേദനയേറുമ്പോൾ മടുക്കും,... അവസാനിപ്പിക്കും... പക്ഷെ നൊന്ത് നൊന്ത് പിന്നെയുണ്ടാകുന്ന ആ നോവിന്റെ സുഖം അത് അധികം ആർക്കും കിട്ടാറില്ല.. കിട്ടുന്നവർ പിന്നെ സ്വതന്ത്രരാണ്... അത്രയും സ്വാതന്ത്ര്യത്തിലേക്ക് പോകില്ലെങ്കിലും നമ്മുടെ ഋഷിയും സൂര്യയും പ്രണയത്തിന്റെ വേദനയിലേക്ക് കടക്കുകയാണ്...

അപ്പോൾ ....മലയാളി കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ.. ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പര, കൂടെവിടെ ഇന്ന് ആഘോഷങ്ങളുടെ നിറവിലാണ്. ക്യാംപസ് ലവ് സ്റ്റോറിയായിട്ടെത്തി യൂത്തിനെയും കീഴടിക്കിയ പരമ്പര ത്രസിപ്പിക്കുന്ന പ്രണയ നൊമ്പര മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. പരമ്പരയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ഹൈലൈറ്റ് . പ്രണയം എത്രയൊക്കെ തരത്തിൽ വർണ്ണിക്കപ്പെട്ടെന്നാലും ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയ രംഗങ്ങൾക്ക് ഒരു പുതുമയാണ്. കൂടെവിടെയുടെ വിജയം എന്തെന്ന് ചോദിച്ചാൽ ഉറപ്പായും പലർക്കും പല അഭിപ്രായങ്ങളും പറയാനുണ്ടാകും. അധികം ക്ലിഷേ അടിപ്പിക്കാത്ത സ്റ്റോറി ആണ് , അതോടൊപ്പം ഋഷികേശിനും സൂര്യ കൈമളിനും മിനിസ്‌ക്രീനിൽ ജീവൻ കൊടുക്കുന്നത് ബിപിൻ ജോസും അൻഷിദയുമാണ്. അവരാണ് കൂടെവിടെയുടെ നെടുന്തൂൺ എന്നുപറഞ്ഞാലും തെറ്റില്ല.

അപ്പോൾ പിന്നെ കൂടെവിടെയുടെ ഐശ്വര്യമായ അഥിതി ടീച്ചറോ ? എന്നും ചോദിക്കും . കാരണം അതിഥി ടീച്ചർ ഇല്ലാതിരുന്ന കുറച്ച് എപ്പിസോഡുകൾ ഉണ്ടായിരുന്നു. അന്ന് ടീച്ചറെ കാണിക്കണം എന്നും പറഞ്ഞും ആരാധകർ എത്തി. അതുപോലെ ആദി സാർ, കൂടെവിടെ കഥ പൂർണമാകണമെങ്കിൽ ആദി സാറും അതിഥി ടീച്ചറും ഒരുമിക്കണം. അപ്പോൾ ആദി സാറിന്റെ അഭാവം ഇന്നും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്.

ഇനി കൂടെവിടെ വില്ലന്മാരെ കുറിച്ച് പറഞ്ഞാൽ റാണിയമ്മയിൽ തുടങ്ങി ജഗന്നാഥനിൽ വരെ എത്തിനിൽക്കുന്ന കൂടെവിടെ വില്ലന്മാർ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചമാണ്. മിത്ര കൂട്ടത്തിൽ പാവം ഒരു വില്ലത്തി ആണ് എന്ന് പറയേണ്ടി വരും. ഇവരെല്ലാവരും ചേർന്നാലും നല്ലൊരു കഥയില്ലെങ്കിൽ കൂടെവിടെ പൂർണ്ണമാകില്ല. അതും നമ്മൾ കുറെ കേട്ടതാണ്. കഥയുടെ പോരായ്മകൾ എത്ര കട്ട ഫാൻസ്‌ ആണെന്ന് പറഞ്ഞാലും തുറന്നുപറയുകയൂം കൂടെവിടെയെ സപ്പോർട്ട് ചെയ്യുകയും എല്ലാം ചെയ്യുന്ന കൂടെവിടെ പ്രേക്ഷകർ കൂടിയാകുമ്പോഴാണ് ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ വളരെ മികച്ച വിജയത്തിലേക്ക് എത്തുന്നത്.

 

 

 

അങ്ങനെ 2021 ജനുവരി 4 ന് ആരംഭിച്ച സീരിയൽ ഇന്ന് ഒരു വർഷം ഗംഭീരമായി തന്നെ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡ് ഈ ആഴ്ചയിലെ ഏറ്റവും വേദനിപ്പിക്കുന്ന എപ്പിസോഡ് ആക്കിയാണ് നമുക്ക് കൂടെവിടെ വിരുന്നുതന്നിരിക്കുന്നത്.

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? പ്രണയത്തിന്റെ മധുരം അറിഞ്ഞ ശേഷം പിന്നെ ഉണ്ടാകുന്ന കയ്പ്പ് അതനുഭവിച്ചിട്ടുണ്ടോ? എന്നാൽ അതാണ് ഇനി കാണാനിരിക്കുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ഇന്നത്തെ ദിവസം കണ്ണ് നനയാതെ നിങ്ങൾ പരമ്പര കണ്ടിരിക്കില്ല.

 

അത്രയും വേദനിപ്പിക്കുന്ന രംഗങ്ങൾ ഉണ്ട്. അപ്പോൾ അതിലെ പോരായ്മകൾ നാളെ പറയാം . ഇന്ന് രാത്രി സീരിയൽ കണ്ടിട്ട് നാളെയെ അതിന്റെ കഥ പറയാൻ സാധിക്കൂ...

കഴിഞ്ഞ എപ്പിസോഡിൽ ഋഷി സൂര്യയെ ദുരഭിമാനി എന്ന് വിളിച്ചത്തിനോടുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് . എനിക്കതങ്ങ് ഇഷ്ട്ടപ്പെട്ടു. സൂര്യയുടെ ഫാമിലിയുടെ അവസ്ഥ അത്രയും പരിതാപകരമായതുകൊണ്ടാകാം സൂര്യയ്ക്ക് ഒരു നാണക്കേട്. പിന്നെ ദേവമ്മയെ നമുക്കും നല്ല പോലെ അറിയാമല്ലോ. ഋഷിയ്ക്ക് അക്സപ്റ്റ് ചെയ്യാൻ സാധിക്കുമോ എന്നൊക്കെ ഉള്ള സംശയങ്ങൾ തോന്നാം... പക്ഷെ സൂര്യയുടെ വീട്ടുകാരുടെ ഇപ്പോഴുള്ള അവസ്ഥയെല്ലാം സൂര്യയേക്കാൾ മുന്നേ അറിഞ്ഞു അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ഒരാൾ കൂടിയാണ് ഋഷി. ഇതൊന്നും സൂര്യ അറിയാറില്ല. അന്ന് റോഷനെ സഹായിച്ചപോലെ...

 

ഇനി ആ സൂര്യയുടെ വീടുകൾ ഋഷിയോട് ചെയ്യുന്നത് ഇന്ന് കാണുമ്പോൾ ഉറപ്പായും നിങ്ങൾക്ക് ദേഷ്യവും വിഷമവും ഉണ്ടാകും. ജഗൻ വന്നു അത്രയും കോലാഹലം ഉണ്ടാക്കിയപ്പോൾ ജഗൻ വരുമെന്നും ഇതൊക്കെ നടക്കുമെന്നും സൂര്യയുടെ വീട്ടുകാർ മുൻകൂട്ടി അറിഞ്ഞ പോലെയാണ് നിന്നത്. എന്തോ അവിടെ ഒരു പ്രശ്നം തോന്നി.

അത് ഈ സംഘഗാനത്തിന് വേണ്ടി ഫ്രെമിൽ നിൽക്കുന്നപോലെ ഓർഡറിൽ നിർത്തിയതുകൊണ്ടാണോ എന്നറിയില്ല. അതായത് കൈമൾ ഋഷിയെ വിളിക്കുന്നു. അപ്പോൾ കൈമൾ നടുക്ക്.. ഒരു വശത്ത് ജഗൻ മറുവശത്ത് സൂര്യ ... തൊട്ട് പിന്നിലത്തെ ലയറിൽ ദേവമ്മയെ തോക്കിന്റെ മുൾമുനയിൽ നിർത്തി ഒരു ഗുണ്ടാ. അടുത്ത ഗുണ്ടാ അടുത്ത വശത്ത്.. ഏതായാലും ആ നിൽപ്പും ആക്ഷനും വല്ലാത്തൊരു ആർട്ടിഫിഷ്യൽ ഫീൽ ഉണ്ടാക്കി.. പക്ഷെ കൈമൾ ഋഷിയോട് ഫോണിൽ വിളിച്ചുപറഞ്ഞത്, അത് ആ വീട്ടുകാരിൽ നിന്നും അതെ നമുക്ക് പ്രതീക്ഷിക്കാൻ സാധിക്കുകയുള്ളു.

 

കാരണം, ആദ്യം മുതൽ സൂര്യയുടെ വീട്ടുകാർ.... ഒരു മിഡിൽ ക്ലാസ് ഫാമിലി... അതും പറഞ്ഞാൽ പറ്റില്ല... ഒരു കുഗ്രാമത്തിൽ നിന്നും വരുന്നതായിട്ടാണ് കാണിക്കുന്നത് . അവരുടെ ഇടയിലേക്ക് ബസുവണ്ണ വന്നതും , രക്ഷകനായി ശേഖരൻ വന്നതും... പിന്നെ സദാചാര ബോധത്തിന്റെ പേരിൽ മോഹനനെ ഒപ്പം കൂട്ടിയതും എന്നാൽ മോഹനൻ വൃത്തികെട്ടവനെന്ന് തിരിച്ചറിഞ്ഞ് അയാളെ അടിച്ചിറക്കിയതും... അവസാനം സദാചാര ബോധം മറന്നു മകൾക്ക് നല്ല ജീവിതം കിട്ടാൻ വേണ്ടി ആര്യ ശേഖരൻ ബന്ധത്തെ അനുകൂലിച്ചതും, എല്ലാം നമ്മൾ കണ്ടതാണ്.. ആ ഫാമിലിയിൽ നിന്നും ഋഷിയോടും ഈ പെരുമാറ്റം പ്രതീക്ഷിച്ചാൽ മതി. പിന്നെ തോക്കിന്റെ മുന്നിൽ നിൽകുമ്പോൾ അവർ പറയുന്നത് അനുസരിച്ചു പോകുമല്ലോ...

പക്ഷെ ഇനി ഋഷി ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യും എന്നുള്ളതും അതുപോലെ തന്നെ സൂര്യ ഋഷിയെ മനഃപൂർവം ഒഴുവാകുമോ എന്നുള്ളതും കണ്ടറിയാം... ഇനി ജനഹൃദയങ്ങളിലേക്ക് കൂടെവിടെ കൂടുകൂട്ടിയിട്ട് ഒരു വർഷം ആയിരിക്കുകയാണ്. അടിപൊളി കഥയുമായി കൂടെവിടെ ജൈത്രയാത്ര തുടരട്ടെ....ആശംസകൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (46 seconds ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (2 minutes ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (19 minutes ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (24 minutes ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (24 minutes ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (35 minutes ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (1 hour ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (1 hour ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (1 hour ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (2 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (2 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (2 hours ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends