Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നെന്മാറയിൽ പത്തുവർഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവവും ഇതുപോലെയുള്ള പ്രണയമായിരുന്നല്ലേ...; സ്റ്റോക്ക് ഹോം സിൻഡ്രോം കെ ആർ മീരയുടെ വാക്കുകളിൽ ; "ആരാച്ചാർ" നോവലിലെ വാചകം സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുന്നു; ജോസഫ് അന്നംകുട്ടി ജോസിന്റെ തിരിച്ചുകിട്ടാത്ത പ്രണയവും!

05 JANUARY 2022 04:04 PM IST
മലയാളി വാര്‍ത്ത

നെന്മാറയില്‍ 10 വര്‍ഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവം കുറച്ചുനാൾ വരെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. സജിത എന്ന പെൺകുട്ടിയുടെ വാർത്ത സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയപ്പോൾ അതിനെ പ്രണയം എന്ന് പറയാൻ സാധിക്കില്ല എന്നായിരുന്നു കൂടുതലും ഉയർന്നുവന്ന വാദങ്ങൾ. ഈ സംഭവത്തെ പ്രണയം എന്നുപറഞ്ഞ് ആഘോഷിക്കാൻ പാടില്ല, ഇതൊരു മാനസിക വൈകല്യമാണ്, സ്റ്റോക്ക് ഹോം സിൻഡ്രോം എന്ന സയന്റിഫിക് വാക്കുകൾ വരെ വാർത്തയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു.

 

വാർത്തകൾ പഴകുമ്പോൾ വീര്യം കുറയാറുണ്ട്, അതുപോലെതന്നെ ഒരുസമയത്ത് കത്തിനിന്ന വാർത്തയ്ക്കും ഇന്ന് പ്രാധാന്യം കുറഞ്ഞു. എന്നാൽ നെന്മാറയിലെ പ്രസ്തുത സംഭവത്തെ ഓർമ്മപ്പെടുത്തുംവിധം ഇന്ന് സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. സ്ത്രീ പക്ഷ എഴുത്തുകാരി എന്ന ടാഗിൽ അറിയപ്പെടുന്ന കെ ആർ മീരയുടെ വാചകമാണ് പുതിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

ആരാച്ചാർ എന്ന നോവലിൽ ഒരു കഥാപാത്രം പറയുന്ന ഡയലോഗ് ആണെന്നും അറിയുന്നു. ആ വാചകം ഇപ്രകാരമാണ്, " പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും ഒരുപോലെയല്ല, തന്നെ ആഹ്ളാദിപ്പിക്കുന്നവളെ മാത്രമേ പുരുഷന് സ്നേഹിക്കാൻ കഴിയു. സ്ത്രീയ്ക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ കഴിയും"

വർഷങ്ങളായി പലരും വായിച്ചുകൊണ്ടിരിക്കുന്ന ഈ വാചകത്തിൽ ടോക്സിക് സൈഡ് ആണ് ഇപ്പോൾ സംസാരമായിരിക്കുന്നത്. എഴുത്തുകാരിയുടെ പേരിൽ സർക്കുലേറ്റ് ചെയ്യുന്ന ഈ ആശയത്തെ പലരും വിമർശിക്കുന്നതിനൊപ്പം എഴുത്തുകാരിയെ അല്ലാ വിമർശിക്കുന്നത് എന്നും പറയുന്നുണ്ട്.

 

 

 

ഈ സ്റ്റേറ്റ്മെന്റ് വിമർശിച്ചു കൊണ്ടുള്ള വൈറലായ ഒരു പോസ്റ്റ് വായിക്കാം,

"കെ ആർ മീരയുടെ പേരിൽ ഈ സ്റ്റേറ്റ്മെന്റ് പലയിടത്തും കറങ്ങി നടക്കുന്നത് കണ്ടിരുന്നു. ഇത് ശെരിയാണെങ്കിൽ സ്നേഹമെന്ന് വിളിക്കപ്പെടുന്ന ഇത്തരം കാല്പനിക കോൺടെന്റുകളൊക്കെ വ്യക്തിപരമായി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. വയലൻസിനെയൊക്കെ സ്നേഹമെന്ന് റൊമാന്റിസൈസ്, glorify ചെയ്യുന്നത് എന്തൊരു മണ്ടത്തരമാണ്..

സ്ത്രീ എല്ലാം സഹിച്ചു പുരുഷനെ അനുസരിച്ചു അവനെ സ്നേഹിച്ചു ജീവിക്കണമെന്ന പൊതുബോധം തന്നെയല്ലേ ഈ വിളിച്ചോതുന്നത്.. ഒരാളിൽ നിന്നും വയലൻസ് നേരിട്ടിട്ടും അയാളെ സ്നേഹിക്കുന്നത് ഒന്നുകിൽ ആ വ്യക്തിക്ക് സ്റ്റോക്ക് ഹോം സിൻഡ്രവോ അതല്ലെങ്കിൽ നിവർത്തിക്കേടുകൊണ്ടോ ആയിരിക്കും. ഫിനാൻഷ്യൽ ഇൻഡിപെൻഡന്റ് അല്ലാത്തത് കൊണ്ടോ മക്കളെയൊക്കെ ഓർത്തോ കൂടെ ജീവിച്ചു പോവുന്നതുമാവാം..

 

ഒരു സ്ത്രീ എന്ന നിലയിൽ സോഷ്യൽ വിസിബിലിറ്റി കിട്ടുന്ന ഇദ്ദേഹത്തെ പോലെയുള്ള എഴുത്തുകാരൊക്കെ ഇതിനെയൊക്കെ നോർമലൈസ് ചെയ്‌ത്‌ സംസാരിക്കുന്നത് സാമൂഹികപരമായി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ പിന്നോട് വലിപ്പിക്കുകയേ ചെയ്യുകയുള്ളൂ..

സ്നേഹം ഒരിക്കലും വയലൻസ് അല്ല, വയലൻസിനെയോക്ക ടോക്സിറ്റിയുടെ പരിധിയിൽ മാത്രമേ പെടുത്താൻ കഴിയുകയുള്ളു. കൗൺസിലിങ്ങും സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് എടുത്താൽ വയലൻസ് കാണിക്കുന്നു എന്ന് സ്വയം ബോധ്യമുള്ളവരെ മാറ്റിയെടുക്കാം.. സ്ത്രീകൾക്കെതിരിയെയുള്ള വയലൻസിനെയും പൊതുബോധ gender സ്റ്റീരിയോടൈപ്പുകളെയും കണ്ടിഷനുകളെയും പൊളിച്ചെഴുതാൻ ശ്രമിക്കുന്ന ഒരു സ്ത്രീയായിരിക്കേണ്ടിയിരിക്കുന്നു ഓരോ സ്ത്രീപക്ഷ എഴുത്തുകാരികളും..

 

കെ ആർ മീരയുടെ എഴുത്തുക്കളൊന്നും ഇതുവരെ വായിച്ചിട്ടില്ല. പക്ഷേ എനിക്ക് തോന്നുന്നു ഭൂരിപക്ഷ പൊതുബോധ സ്ത്രീ സങ്കൽപ്പങ്ങളെയൊക്കെ അതേപോലെ പകർത്തി സ്ത്രീ അമ്മയാണ് പെങ്ങളാണ് ദേവിയാണ് എല്ലാം സഹിക്കേണ്ടവളാണ് എന്നുള്ള കണ്ടിഷനുകളെയൊക്ക glorify ചെയ്തത് കൊണ്ടാവാം ഒരു പക്ഷേ ഇത്രയും followers ഉണ്ടായത്."

ഈ ആശയത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇത്തരത്തിൽ വൈറലായ പല ഉദ്ധരണികളും ഇന്ന് പരിശോധിക്കപ്പെടുകയാണ്. അതിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ആയ ജോസഫ് അന്നം കുട്ടി ജോസ് കുറിച്ച വാചകവും ഉൾപ്പെടുന്നു .


"തിരിച്ചു കിട്ടില്ലന്നറിഞ്ഞിട്ടും നീണ്ടുനിൽക്കില്ല എന്നറിഞ്ഞിട്ടും പറ്റിക്കപ്പെടുമെന്നറിഞ്ഞിട്ടും പിന്നെയും സ്നേഹിക്കാൻ കഴിയുന്നതാണ് സ്നേഹം എന്ന വാക്കിനെ അത്ഭുതപ്പെടുത്തുന്നത്." ഒരുപക്ഷെ തിരിച്ചുകിട്ടാത്ത സ്നേഹം അത്ഭുതമാകാം, എന്തായാലും സ്നേഹം അനാരോഗ്യപരമാകാതെയിരിക്കട്ടെ!!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (31 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (33 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (43 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (47 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends