Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇതാരാ മമ്മുട്ടി ഫീമെയിൽ വേർഷനോ?? കുടുംബവിളക്കിലെ ശരണ്യ ചില്ലറക്കാരിയല്ല കേട്ടോ... ഒരു കിടിലൻ കഥ തന്നെയുണ്ട് പുള്ളികാരിയ്ക്ക്

05 JANUARY 2022 10:38 PM IST
മലയാളി വാര്‍ത്ത

ചിലര്‍ക്ക് എത്രവയസ്സായാലും ആ വയസ്സൊന്നും പുറമേ തോന്നിക്കാറില്ല. ഇങ്ങനെയൊരു കാര്യം കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരിക നമ്മുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വയസ്സിനെ പറ്റിയാകും. എഴുപതിന്റെ നിറവിലും ചെറുപ്പമായി നില്‍ക്കുന്ന നമ്മുടെ സ്വന്തം മമ്മൂക്ക. വാര്‍ത്താവതാരിക അളകനന്ദ, ഗായകന്‍ ജി വേണുഗോപാല്‍, നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍ തുടങ്ങിയവരേയും നമുക്ക് ഇക്കൂട്ടത്തില്‍ പെടുത്താം.

ചെറുപ്പകാലത്ത് നമ്മള്‍ കണ്ട രൂപത്തില്‍ നിന്ന് ഇവര്‍ക്കൊന്നും ഇപ്പോഴും വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ നമ്മളൊക്കെ എത്രയോ മാറിപ്പോയി. ഇതേ ഗ്യാങ്ങില്‍ പെടുത്താവുന്ന സിനിമ സീരിയല്‍ രംഗത്തെ നടിയാണ് മഞ്ജു സതീഷ്. മമ്മൂട്ടിയുടെ ഒരു ഫീമെയില്‍ വേര്‍ഷന്‍ എന്നൊക്കെ പറയാം.

ഇപ്പോഴത്തെ, നമ്മുടെ കുടുംബവിളക്കിലെ ഏഷണിക്കാരിയായ ശ്രീകുമാറിന്റെ ഭാര്യ ശരണ്യ തന്നെയാണ് ഈ ആൾ. മഞ്ജുവാര്യര്‍ക്കൊപ്പം തുടക്ക കാലത്ത് നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച മറ്റൊരു മഞ്ജു ഇപ്പോഴും അതേ സൗന്ദര്യം നിലനിര്‍ത്തുന്നു.

നീളമുള്ള മുടിയഴകായിരുന്നു മഞ്ജു സതീഷ് എന്ന നടിയിലെ പ്രധാന ആകര്‍ഷണീയത. തുടക്കകാലത്ത് തന്നെ നടി അതുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആലപ്പുഴകാരിയായ മഞ്ജു സതീഷ് ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ തുടങ്ങുന്നത്. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മോഹന്‍ലാല്‍ നായകനായി എത്തിയ വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ കോളനി നിവാസികളിലൊരാളായിട്ടാണ് മഞ്ജു സതീഷ് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്.

വളരെ ചെറിയ ഒരു കഥാപാത്രമായിരുന്നു അത്. താളമേളം പാട്ടും കൂത്തും നാടിനാഘോഷം മനസ്സുകളേകതാളം തട്ടിപ്പാടും നമ്മളൊന്നാണേ എന്ന സിനിമയിലെ ഗാനരംഗത്ത് നടിയെ കാണാന്‍ കഴിയും. നായികയായി അഭിനയിച്ച കനകയ്‌ക്കൊപ്പം പാട്ടില്‍ നൃത്തം ചെയ്യുന്നുമുണ്ട്. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റെ കാബൂളിവാല എന്ന സിനിമയിലും ചെറിയൊരു കഥാപാത്രമായി പിന്നീട് മഞ്ജു സതീഷ് അഭിനയിച്ചു. സര്‍ക്കസ് കൂടാരത്തിലെ നര്‍ത്തകിമാരില്‍ ഒരാളായിട്ടാണ് നടി അഭിനയിച്ചത്.

ബാബു ആന്റണി നായകനായി എത്തിയ കമ്പോളം സിനിമയിലെ ഗൗരി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപം സിനിമയിലെ ലത എന്ന കഥാപാത്രമാണ് നടിയുടെ കരിയറില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കിയത്. അസൂയയും കുശുമ്പും നിറഞ്ഞ ആ കഥാപാത്രത്തെ മഞ്ജു സതീഷ് മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു.

മഞ്ജുവാര്യര്‍, ദിലീപ്, കലാഭവന്‍ മണി തുടങ്ങിയ അഭിനേതാക്കളുടേയും വഴിത്തിരിവായ സിനിമയാണ് സല്ലാപം. തൂവല്‍ക്കൊട്ടാരം സിനിമയിലെ കഥാപാത്രവും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്നാണ്. ജയറാം, മഞ്ജുവാര്യര്‍, സുകന്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയില്‍ മാളു എന്ന കഥാപാത്രമായിട്ടാണ് മഞ്ജു സതീഷ് എത്തിയത്. സര്‍ഗ്ഗ വസന്തം, ദി കിംഗ്, സ്ട്രീറ്റ്, മിമിക്‌സ് ആക്ഷന്‍ ഫൈവ് ഹണ്ട്രഡ്, കെഎല്‍ സെവന്‍ എറണാകുളം നോര്‍ത്ത് തുടങ്ങിയ സിനിമകളിലും നടി പിന്നീട് അഭിനയിച്ചു.

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നിരവധി സീരിയലുകളിലും മഞ്ജു സതീഷ് പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം സീരിയലിലെ രത്‌നമ്മ ടീച്ചര്‍ എന്ന കഥാപാത്രം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ നടിക്ക് വലിയ സ്വീകാര്യത ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഓംശാന്തി ഓശാന സിനിമയില്‍ നസ്രീയ നസീം അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റേയും വിക്രമാതിദ്യന്‍ സിനിമയില്‍ നമിത പ്രമോദ് അവതരിപ്പിച്ച കഥാപാത്രത്തിന്റേയും അമ്മ വേഷങ്ങളില്‍ നടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അനാര്‍ക്കലി സിനിമയിലെ ശാന്തി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സാള്‍ട്ട് മാംഗോ ട്രീ, ഇവന്‍ മര്യാദരാമന്‍, അലമാര, രാമലീല തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍കോട്ടയാണ് ഭര്‍ത്താവ്. ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് താരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (30 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (32 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (42 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (46 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends