Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

റാണിയമ്മയുടെ കുബുദ്ധി ഫലിക്കാൻ പോകുന്നു; പെറ്റമ്മയെ സ്നേഹിച്ചു തുടങ്ങിയ ഋഷിയ്ക്ക് അമ്മയെ പിരിയേണ്ടി വരുമോ? ; ഇതല്ല ഞങ്ങടെ സൂര്യ , ഇങ്ങനെ കണ്ണീർ കഥയിലെ നായികയാക്കി സൂര്യയെ മാറ്റരുത്; പൊങ്കാല ഇടാനൊരുങ്ങി കൂടെവിടെ പ്രേക്ഷകർ !

07 JANUARY 2022 01:06 PM IST
മലയാളി വാര്‍ത്ത

വിവേചിച്ചറിയാന്‍ കഴിയില്ല സ്‌നേഹത്തിന്റെ പ്രഹേളികകള്‍. ഏതു ദിശയില്‍ നിന്നാണ് സ്‌നേഹമെത്തുന്നതെന്ന് പ്രവചിക്കാനാവില്ല. അതിന്റെ കാരണങ്ങളും ഊഹങ്ങള്‍ക്കപ്പുറത്താണ്. നാം വേഴാമ്പലിനെപ്പോലെ കാത്തിരിക്കും. രാപ്പാടിയെപ്പോലെ കേണുകൊണ്ടിരിക്കും. പക്ഷേ, സ്‌നേഹത്തിന്റെ ആകാശമേഘങ്ങള്‍ വന്ധ്യവും വിളറിയതുമായി കടന്നുപോകും. എല്ലാ പ്രതീക്ഷയും അസ്തമിച്ച് തളര്‍ന്ന് വിധിയുടെ ക്രൂരമുഖത്തെ പരിചയിച്ചുകഴിയുമ്പോള്‍ പൊടുന്നനവേ ഒരു വേനല്‍മഴപോലെ സ്‌നേഹം നമ്മിലേക്ക് പ്രതീക്ഷിക്കാത്തവരില്‍നിന്ന് പെയ്തിറങ്ങുന്നു… എല്ലാ മനുഷ്യാവസ്ഥകളും ഇഴപാകുന്നുണ്ടെങ്കിലും ഇതിലെ ജീവിതങ്ങള്‍ മുറിവേറ്റുവീഴുന്നതും തളിര്‍ക്കുന്നതും സുഗന്ധം പരത്തുന്നതും പ്രണയംകൊണ്ടു മാത്രമാണ്…പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ എഴുതിയ വാക്കുകളണിത്.


പ്രണയം ഒരു മനുഷ്യനെ ഏതറ്റതുവരെ വേണമെങ്കിലും എത്തിക്കും, അങ്ങനെയല്ലേ? മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെയിലും പ്രണയവും വിരഹവുമാണ് ഇപ്പോൾ ട്രാക്ക്. അപ്പോൾ മാന്യമഹാജനങ്ങളെ മലയാളി കുടുംബപ്രേക്ഷകരെ രണ്ട് മൂന്ന് ആഴ്ചകൾക്ക് ശേഷം ഏഷ്യാനെറ്റിന്റെ കൂടെവിടെ മുറ്റത്തേക്ക് പൊങ്കാലകൾ വന്നു തുടങ്ങിയ വിവരം വേദനാപൂർവം അറിയിച്ചു കൊള്ളുന്നു..,ഈ രണ്ടാഴ്ച കോളേജിൽ പ്രണയിച്ചു നടന്നു നമ്മൾക്കും നല്ല കുറെ ദിവസങ്ങൾ സമ്മാനിച്ചതിന് സൂര്യയ്ക്ക് ഇപ്പോൾ റൈറ്റർ സാർ തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. കഥയുടെ ചുവടുമാറ്റം എല്ലാ പ്രേക്ഷകരും ശ്രദ്ധിക്കുന്നുണ്ട്. അതുതന്നെയാണ് പ്രൊമോയ്ക്ക് താഴെയുള്ള കമെന്റ്സ് . പക്ഷെ ഋഷിയെയും അതിഥി ടീച്ചറെയും വേർപെടുത്താൻ പോകുന്ന ഒരു പ്ലാൻ ഇവിടെ നടന്നിട്ടുണ്ട്.

 

അതെന്താണെന്ന് പറയും മുന്നേ ഇന്നലത്തെ എപ്പിസോഡിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ എന്താണെന്ന് ഞാൻ പറയട്ടെ , 'ഭാവി അമ്മായിയമ്മ മരുമകൾ എന്ന് പറയുന്നതിലും താല്പര്യം അതിഥി ടീച്ചർ സൂര്യ കുട്ടി എന്ന് പറയുന്നതാണ്. അവർ തമ്മിലുള്ള കോംബോ എനിക്ക് ആദ്യം മുതൽ ഇഷ്ടമാണ്. നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരുപാട് അധ്യാപകർ കടന്നുവന്നിട്ടുണ്ടാകും. നല്ല അനുഭവം തന്നവരും മോശം അനുഭവം തന്നവരും ഉണ്ടാകും... പക്ഷെ നല്ലതിനെ നമുക്ക് കൂടെക്കൂട്ടാം... അപ്പോൾ അതിഥി ടീച്ചറെ പോലെ ഒരു നല്ല അദ്ധ്യാപിക നിങ്ങൾക്കും ഉണ്ടായിരിക്കും... ഉണ്ടാകുന്നതൊരു സന്തോഷം...

 

പിന്നെ ഇന്നലെ സൂര്യയുടെ അച്ഛൻ പറഞ്ഞ വാക്കുകൾ, അത് സാധാരണക്കാരന് ആയ ഒരു അച്ഛൻ പറയുന്ന , ഒരു അച്ഛന് ഉണ്ടാകുന്ന മനോഭാവം ആണ്. ദേവമ്മയുടെ സ്വഭാവം പിന്നെ ആദ്യം മുതൽ അറിയാമല്ലോ. അവർ വളരെയധികം സ്വാർത്ഥയായ ഒരു കഥാപാത്രമാണ്. അതായത് അവരുടെ മക്കൾ നല്ലപോലെ ജീവിക്കണം. മക്കളുടെ സന്തോഷം അല്ല, പകരം ദേവമ്മയ്ക്ക് അവരുടെ സന്തോഷമാണ് അതിൽ നിന്നും കണ്ടത്തേണ്ടത്. ഒരമ്മ എങ്ങനെ ആകരുത് എന്നാകാം ഈ സീരിയലിലൂടെ ദേവമ്മയെ കാണിച്ചു നമുക്ക് മുന്നിൽ എത്തിക്കുന്ന മെസ്സേജ്.

 

 


പിന്നെ റാണിയമ്മയും ജഗനും തമ്മിലുള്ള പ്ലാനിങ്. അവരുടെ രണ്ടാളുടെയും ശത്രുക്കൾ രണ്ടാണ്. റാണിയമ്മയ്ക്ക് അതിഥി ടീച്ചർ ആണ് ശത്രു. സൂര്യ അതിഥിയുടെ പ്രിയശിഷ്യ ആയതുകൊണ്ട് മാത്രമാണ് സൂര്യയോട് റാണിയമ്മയ്ക്ക് ശത്രുത. ഇനി ജഗന് അതിഥി അല്ല ശത്രു. അയാൾക്ക് സ്വത്താണ് വേണ്ടത്. അവിടെ ഋഷിയാണ് ജഗന് തടസം. അപ്പോൾ റാണിയും ജഗനും ഒന്നിച്ചു നിൽക്കുന്നതിൽ ഒരർത്ഥവും ഇല്ല.

പിന്നെ ഇന്നലെ ഡോക്കുമെന്റ്സ് കഥ റാണിയമ്മ ജഗന് മുന്നിൽ പറയുന്നുണ്ട്. ശോ.. ആ ഡോക്കുമെന്റ് ലോകം അറിഞ്ഞാൽ നാണക്കേടല്ലെ... അത് കേട്ടപ്പോൾ എന്തോ പാവം ഋഷി . ലോകം മുഴുവൻ ഋഷിയെ പരിഹസിക്കുമെന്നോർത്ത് വിഷമം തോന്നിപോയി..

 

പിന്നെ കൈമൾ പറഞ്ഞ വാക്കുകൾ, " പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുറപ്പ് വന്നിട്ടേ ഇനി അവളെ കോളേജിലേക്ക് പോലും അയക്കുന്നുള്ളു. " അത് വളരെ മോശം ആയിപ്പോയി. പിന്നെ കൈമളും കുടുംബവും അതുതന്നയെ ചെയ്യൂ. ഇതിനു മുന്നും അവർ അത് തന്നെയാണ് ചെയ്തിട്ടുള്ളത്. സൂര്യയുടെ പഠനം മുടക്കി ബസുവണ്ണയ്ക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ വരെ കൈമൾ ഉത്സാഹിച്ചു നിന്നിരുന്നു.

ഇന്നിനി കൈമളിന്റെയും ദേവമ്മയുടെയും കുറേക്കൂടി ന്യായീകരണം കേൾക്കാം., അത് കേൾക്കുമ്പോൾ കൈമൾ പറയുന്നത് ഒക്കെ ശരിയാണെന്ന് നിങ്ങൾക്ക് തോന്നും. പക്ഷെ അതെല്ലാം വെറും ന്യായീകരണമാണ്. നിസ്സഹായതയുടെ ന്യായീകരണം.

 

 

 

ഇനി സംഭവിക്കാൻ പോകുന്നതിലെ പേടിക്കേണ്ട ഒരു കാര്യം ഋഷി അതിഥി ടീച്ചർ ബന്ധം തകരുമോ എന്നതാണ്. അതായത് റാണിയമ്മയ്കും അതിഥി ടീച്ചർക്കും ഋഷിയുടെ അമ്മയുടെ സ്ഥാനമാണ് ഉള്ളത് . അത് മുതലെടുത്ത് റാണിയമ്മ ഒരു ആവശ്യം മുന്നോട്ട് വെക്കുന്നുണ്ട്. ഋഷിയുടെയും സൂര്യയുടെയും വിവാഹം റാണിയമ്മയ്ക്ക് തന്നെ നടത്തണമെന്നും അവിടെ അതിഥിയെക്കാൾ സ്ഥാനം റാണിയമ്മ ആവശ്യപെപ്പടുകയാണ്.

 

ഇതേസമയം ഇതൊന്നുമറിയാതെ അതിഥി ടീച്ചറും ഋഷിയുടെയും സൂര്യയുടെയും വിവാഹം നടത്താൻ മുൻകൈ എടുക്കുന്നുണ്ട്. അവിടെ ഋഷി കുടുങ്ങും . ഋഷിയ്ക്ക് അമ്മയോട് മാത്രമേ എല്ലാം തുറന്നു സംസാരിക്കാൻ സാധിക്കു. പക്ഷെ ഇവിടെ അതിഥി ടീച്ചറോട് ഈ വിഷയം പറഞ്ഞാലും അതിഥി ടീച്ചർ റാണിയുടെ സ്വഭാവം അറിയുന്നതുകൊണ്ട് അതിനെ എതിർക്കാൻ സാധ്യത ഉണ്ട്. ഋഷി റാണിയമ്മയെ വിശ്വസിക്കുകയാണെങ്കിൽ തുടർന്നുള്ള പ്രശ്‌നങ്ങൾ ഈ വഴിക്കാക്കാനാണ് സാധ്യത. എന്തുതന്നെയായാലും സൂര്യയെ ഇങ്ങനെ തളർത്തിയിടുന്നത് ശരിയല്ല.

 

ബസുവണ്ണയുടെ കൈയിൽ നിന്നൊക്കെ തനിച്ച് ആൺ വേഷം കെട്ടി രക്ഷപെട്ടു വന്ന സൂര്യ ഇവിടെ ഈ സ്ന്ഹങ്ങൾക്ക് മുന്നിൽ തോൽക്കുകയാണ്. വെറുതെ കരഞ്ഞു മെഴുകിയ നായികയാക്കാൻ മാത്രമായിട്ട് സൂര്യയെ കൊണ്ടുവരരുത്. അങ്ങനെ അല്ല ആ കഥാപാത്രത്തെ ഇതുവരെ കാണിച്ചത്. അതുകൊണ്ട് തന്നെ സൂര്യ കൈമൾ എന്ന പെൺകുട്ടിയെ ഇനിയും ബോൾഡ് ആയി കാണാൻ ആഗ്രഹികുനുന്നുണ്ട്. സൂര്യയ്ക്ക് സൂര്യയുടെ സ്റ്റാൻഡ് എടുക്കാൻ സാധിക്കണം. ജഗനോടും സൂര്യ സംസാരിച്ചു നിൽക്കണം. അല്ലാതെ സാധാരണ കണ്ണീർ പരമ്പരയിലെ നായികയാക്കാൻ സൂര്യയെ ചൂസ് ചെയ്യരുത് . ഏതായാലും അടുത്ത ആഴ്ച കഥ എങ്ങനെ പോകുമെന്ന് നോക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (12 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (20 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (38 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (42 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (51 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (51 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends