Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

ആ ഒരു അടിയോടെ അവർ ഒന്നായി സൂർത്തുക്കളെ...; ഒരടിയ്ക്ക് ശേഷം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന വിപർണ്ണ ജോഡികൾ; നിലപാടിലുറച്ച അപർണ്ണയും നിലപാടിലുറച്ച വിനീതിനും ശേഷം നിലപാട് ഉറപ്പിച്ച് മഹാദേവൻ; "അമ്മയറിയാതെ"യിൽ അപർണ്ണയും വിനീതും ഒന്നിക്കുന്നു!

07 JANUARY 2022 02:31 PM IST
മലയാളി വാര്‍ത്ത

ഓരോ ജീവനും ഒരു ശരീരത്തിനുള്ളിൽ എന്നതുപോലെ ഓരോ ജീവിതവും അതിന്റെ സവിശേഷ പരിസ്ഥിതിയ്ക്കുള്ളിലും തളച്ചിടപ്പെട്ടിരിക്കുന്നു . മനുഷ്യന് ഒരു ആമുഖം എന്ന സുഭാഷ് ചന്ദ്രന്റെ പ്രശസ്തമായ നോവലിലെ വരികളാണിത്. ശരീരം എന്ന കൂട്ടിൽ കിടന്നുന്ന ജീവൻ, അതുപോലെയാണ് നമ്മുടെ ജീവിതം ഈ സാമൂഹിക പരിസ്ഥിതിയ്ക്കുള്ളിൽ തളച്ചിടുന്നതും. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ടാകട്ടെ....

 

അപ്പോൾ ആ ഇരുണ്ടുകുടുങ്ങിയ കാർമേഘങ്ങൾ വഴിമാറി പ്രണയ മഴ പൊഴിഞ്ഞിരിക്കുകയാണ്.... കുറച്ചു ദിവസങ്ങളായി നിലപാടിലുറച്ചു അപർണ്ണ നിലപാടിലുറച്ച് വിനീത് എന്നാണ് ഏഷ്യാനെറ്റ് പ്രൊമോ ടൈറ്റിൽ എന്നാൽ ഇനി അപർണ്ണയെ ചേർത്തുപിടിച്ചു വിനീത് ... നിലപാടിലുറച്ച് മഹാദേവൻ എന്നായിട്ടുണ്ട് സൂറത്തുക്കളെ...

 

സന്തോഷമായി രാമൻകുട്ടി സന്തോഷമായി.... എന്റെ ഹൃദയം പൊട്ടിപോകുന്ന വിങ്ങലായിരുന്നു അവർ ഒരടിയ്ക്ക് ശേഷം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നത് കണ്ടപ്പോൾ... . അപർണ്ണ വീണ്ടും ആത്മഹത്യ ചെയ്യും എന്ന് പറയുമ്പോൾ വിനീതിന്റെ സ്നേഹം അണപൊട്ടിയൊഴുകി അതൊരു കരണത്തടിയായി മാറിയപ്പോൾ അപർണ്ണ ; ആഹ് എന്തൊരു കരുതലാണ് ഈ വിനീതേട്ടന്...

 

ഇനി അമ്മയറിയാതെയിലെ വിപർണ്ണ പുരാണം എന്നതാണെന്ന് ചോയിച്ചാൽ, വിനീതിന് അപർണ്ണയെ ഇഷ്ടമായിരുന്നു. അപർണ്ണയ്ക്ക് വിനീതിനെ ഇഷ്ടമല്ലായിരുന്നു. പിന്നെ പ്രത്യേക സാഹചര്യത്തിൽ അപർണ്ണ വിനീതിനെ സ്നേഹിച്ചു തുടങ്ങി. വിനീത് അപ്പോൾ അപർണ്ണയെ വെറുത്തുതുടങ്ങി. അതിനു ശേഷം ഒരു ആത്മഹത്യാ നാടകത്തോടെ അപർണ്ണ വിനീതിനോടുള്ള പ്രണയത്തിന്റെ ആഴം വെളിപ്പെടുത്തി. ഒരടിയോടെ അപർണ്ണയോടുള്ള പ്രണയം വിനീതും പുറത്തെടുത്തു.

 

 

 

പക്ഷെ പരസ്പരം പ്രണയിക്കുന്ന ഇവരെ ഇപ്പോൾ അപർണ്ണയുടെ അച്ഛൻ തന്നെ വേർപെടുത്താൻ ശ്രമിക്കുന്നു. ഇനിയിപ്പോൾ വിനീതും അപർണ്ണയും ഒന്നിച്ചൊരു ആത്മഹത്യയ്ക്ക് ശ്രമിക്കേണ്ടി വരുമോ എന്ന് കണ്ടറിയാം... ഇനി കഴിഞ്ഞ എപ്പിസോഡിൽ നീരജ അമ്മയുടെ സംഭാഷണം അത്യുത്തമ അമ്മായിയമ്മയാണ് നീരജ.

" നമ്മുടെ മോളുടെ ഒരു വിവാഹം മുഹൂർത്ത സമയത്തുതന്നെ മുടങ്ങി . രണ്ടാമത് ഒന്നുകൂടി മുടങ്ങിപ്പോകും എന്ന ഭയം കൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതിരുന്നത്... അതൊരു എടുത്തുചാട്ടമായിപ്പോയോ മാഹിയെട്ടാ.... " ഹേയ് ഇല്ല നീരജ 'അമ്മ... അവർക്ക് പരസ്പരം സ്നേഹിക്കാൻ സാധിക്കും.. അവർ അവരുടെ സ്നേഹം അറിഞ്ഞുവരുന്നതേയുള്ളു. അല്പം സമയം കൊടുത്താൽ ശരിയാവുന്ന പ്രശ്നമേ ഉള്ളു...

ഇനി അടുത്ത ഡയലോഡ്.... " വിനീതിന്റെ ഭാഗത്ത് തെറ്റൊന്നും കാണില്ല... ഇനി ഉണ്ടങ്കിൽ തന്നെ വിനീതിനെ കുറ്റപ്പെടുത്തരുത്... എല്ലാ തെറ്റുകളും നമ്മുടെ മോളുടെ ഭാഗത്താണെന്ന രീതിയിലാവണം സംസാരിക്കാൻ.. " അയ്യോ നീരജ അമ്മെ അതെന്താ അങ്ങനെ പറയുന്നത്. ഇതിനെ ഇപ്പോൾ എങ്ങനെ ന്യായീകരിക്കും...

 അപ്പോഴാണ് നീരജ ബാക്കി ഡയലോഗ് പറയുന്നത് ....

"അല്ല അതിനെ സാധ്യതയുള്ളൂ... അവൾ ഏതെങ്കിലും ഒക്കെ രീതിയിൽ വിനീതിനെ ചൊടിപ്പിച്ചിട്ടുണ്ടാകും..." അതെയതെ ശരിയാണ് ശരിയാണ്... അപർണ്ണ വിനീതിനെ ചൊടിപ്പിച്ചു... ഇത്രയധികം സ്നേഹവും കെയറും ഉള്ളിൽ കൊണ്ടുനടന്ന വിനീതിനെ അപർണ്ണ അറിയാതെ പോയി....

ഏതായാലും ഇന്ന് നമുക്ക് ആഘോഷിക്കാം ഒരൊറ്റ അടിയിൽ അപർണ്ണയും വിനീതും ഒന്നായിരിക്കുകയാണ് സൂർത്തുക്കളെ....

വിനീത് മോന് എന്തെങ്കിലും കുടിക്കാനെടുക്കട്ടെ... എന്ന് നീരജ 'അമ്മ ഇന്നും ചോദിക്കുന്നുണ്ട്... വേണ്ടമ്മെ... ഇപ്പോൾ ചായ കുടിച്ചതേയുള്ളു... എന്ന് നമ്മുടെ വിനീതും...

പിന്നെ സ്വന്തം മകൾ മരിച്ചാലും ഈ ബന്ധത്തെ പ്രോത്സാഹിപ്പിക്കരുത് എന്ന ഉറച്ച നിലപാടിലാണ് മഹാദേവൻ . അടുത്ത ആഴ്ച ഇനി മഹാദേവന്റെ നിലപാട് മാറാൻ കാത്തിരിക്കണം അല്ലെ... ഏതായാലും അമ്പാടി വരുന്നുണ്ടല്ലോ ... അമ്പാടി നാട്ടിൽ എത്തിയാൽ രക്ഷപെട്ട് പിന്നെ അമ്പാടിയും അലീനയും തമ്മുലുള്ള സംസാരങ്ങളും കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (2 minutes ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (3 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (3 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (3 hours ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (4 hours ago)

ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിലേക്ക് എത്താൻ ഇത്തവണ വൈകില്ല; 18ആം തീയതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും  (4 hours ago)

മൂന്ന് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിച്ചു  (4 hours ago)

നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ല; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട  (4 hours ago)

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്കയെ കടത്തി വെട്ടി ചൈന  (4 hours ago)

ശ്രീനാഥ്‌ ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച്:- ക്ലൈമാക്സ് ചെയ്തത് ഉറുമ്പുകടികൊണ്ട്...  (6 hours ago)

ഹമാസ് തലവനെക്കുറിച്ച് വിവരം തരാം:  (6 hours ago)

ഭീഷണിയുമായി ഇറാൻ;  (6 hours ago)

20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കും;  (6 hours ago)

Malayali Vartha Recommends