Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

കെട്ടിയ ഭാര്യയെ സഹോദരിയെ പോലെ കാണുന്ന ശിവമാഹാത്മ്യം; ഉത്തമ ഭർത്താക്കന്മാർക്ക് മാതൃകയായി സാന്ത്വനത്തിലെ ശിവൻ ; അടിപൊളി ട്രോളുകളോടെ സാന്ത്വനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ആരാധകരുടെ ഹൃദയം കീഴടക്കി ശിവാഞ്ജലി പ്രണയം !

07 JANUARY 2022 04:38 PM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേഷകരുടെ മനം കവർന്ന പരമ്പര സാന്ത്വനത്തിൽ ഇപ്പോൾ ശിവാഞ്ജലി പ്രണയത്തോട് ഒപ്പം സാവിത്രി അമ്മായിയുടെ അസുഖവും ചർച്ചയാവുകയാണ് . സുഖമില്ലാതിരുന്ന സാവിത്രി അമ്മായിയെ ശിവനും അഞ്ജുവും ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതും തുടര്ന്ന് അമ്മായിക്ക് ഹാർട്ടിന്റെ ഒരു വാൽവിന് തകരാറുണ്ട് എന്ന് ശിവൻ അറിയുന്നു എന്നാൽ ഇതൊന്നും അഞ്ജുവിനെയും ശങ്കരൻ മാമ്മനെയും അറിയിക്കുന്നില്ല. എപ്പോൾ ശിവൻ അഞ്ജുവിനോടും ശങ്കരനോടും എല്ലാം വെളുപ്പെടുത്തുകയാണ്. അമ്മായിക്ക് ബി പി മാത്രം അല്ല ഹാർട്ടിനും പ്രശ്‌നം ഉണ്ട് എന്നാണ് പറയുന്നത്. ഇത് കേട്ട് അകെ തകരുകയാണ് അഞ്ജുവും അച്ഛനും . എന്നാൽ ഇത് ഒന്ന് സാവിത്രിയെ അറിയിക്കുന്നില്ല.


ഇതിനിടയിൽ ജയന്തി അഞ്ജുവിനെയും ശിവനെയും തെറ്റിക്കാൻ ശ്രമിക്കുന്നതുമാണ് പരമ്പരയിൽ പറയുന്നത്. സാവിത്രി അമ്മായി കൂടെ ഇപ്പോൾ ശിവനെ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയപ്പോൾ ജയന്തി ക്ക് സഹിക്കാൻ കഴിയുന്നില്ല. മറ്റുള്ളവരുടെ ജീവിതത്തിൽ തലയിട്ട് അവർക്കിടയിൽ പ്രശ്‌നം ഉണ്ടാക്കിയില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല ജയന്തിക്ക് . കഴിഞ്ഞ എപ്പിസോഡിൽ ശിവനും അഞ്ജലിയും ഒരുമിച്ചല്ല കിടക്കുന്നത് അത് വലിയ പ്രശ്‌നം ആക്കാൻ ജയന്തി നോക്കുന്നുണ്ട് . സാവിത്രിയുടെ മുൻപിൽ നിന്ന് അത് പറയുന്നുണ്ട് . അതിനു അഞ്ജലി നല്ല മറുപടി കൊടുക്കുന്നുണ്ട് . മേലാൽ ഞങ്ങളുടെ പ്രൈവസിയിൽ കേറി ഇടപെടരുത് . ഇത് ഒന്നും ജയന്തിയോട് പറഞ്ഞിട്ട് കാര്യമില്ല . എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവൂല്ലാ എന്ന രീതിയാണ് ജയന്തിക്ക് .

 

സാവിത്രി ഇന്നലത്തെ എപ്പിസോഡിൽ പറയുന്നുണ്ട് ഹോസ്പിറ്റലിലിൽ പോകുമ്പോ മുഴുവൻ എന്റെ മനസ്സിൽ എന്റെ മകളെ കുറിച്ച ഓർത്താണ് . അവൾ എങ്ങനെ ശിവന്റെ കൂടെ ജീവിക്കും . പക്ഷെ ഇപ്പൊ എനിക്ക് ആ പേടിയില്ല ഞാൻ ഇല്ലാതായാലും എന്റെ മകളെ ശിവൻ പൊന്നു പോലെ നോക്കും എന്ന് പറയുന്നുണ്ട് . കഷ്ടം തന്നെ ... അമ്മയുടെ മകളെ കുറിച്ചുള്ള ആധി മനാസ്സിലാകും. പക്ഷെ എന്ത് കൊണ്ട് ഈ 'അമ്മ മകൾ സ്വന്തം കാലിൽ നിൽക്കണം എന്ന ആഗ്രഹിക്കുന്നില്ല. നല്ല ഒരുത്തന്റെ കൈയിൽ മകളെ പിടിച്ചു കൊടുത്താൽ പിന്നെ എല്ലാം പൂർത്തിയായി സമാധാനമായി കണ്ണടക്കാം എന്ന ക്ലിഷേ സാധനം ഇനിയെങ്കിലും ഒന്ന് മാറ്റിപിടിച്ചുടെ റൈറ്റർ മാമ്മ . പെൺ മക്കൾക്ക് നിങ്ങൾ നേടി കൊടുക്കണ്ടത് നല്ല ഒരു ഭര്ത്താവിനെ അല്ല ... അവൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക , സ്വന്തം കാലിലിൽ നിൽക്കാൻ അവളെ പഠിപ്പിക്കുകയാണ്. വിവാഹം എന്നത് ജീവിതത്തിന്റെ അവസാന വാക്കല്ല .

 

ഇവിടെ അഞ്ജുവു ജോലി വേണം എന്നോ സ്വന്തം കാലിൽ നിക്കണമെന്നോ ആഗ്രഹിക്കുന്നില്ല . സോറി ഞാൻ മറന്നു പോയി സ്വന്തമായി ബാങ്ക് അക്കൗണ്ട് ഒക്കെയുള്ള ആളുടെ വൈഫ് ആണല്ലോ അഞ്ജലി അത് കൊണ്ട് ജോലിക്ക് ഒന്ന് പോകണ്ട കാര്യമില്ല .. പക്ഷെ അഞ്ജുവിന്റെ കയ്യിൽ ഒരു നാരങ്ങ മുട്ടായി വാങ്ങാനുള്ള കാശ് പോലും കാണില്ല അതിന് പുള്ളികാരനോട്‌ ചോദിക്കണം.. ശിവൻ ഇനി ഭാര്യ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കൂടി എടുത്ത് തലയിൽ വെയ്ക്കണം അതൊക്കെ കണ്ടാൽ പോലും ഇവള് പണിക്ക് പോവും എന്ന് തോന്നുന്നില്ല ഇങ്ങനെ ശിവമാഹാത്മ്യം ചൊല്ലി നടക്കും... എങ്ങനെ സാധിക്കുന്നു ഇതൊക്കെ റൈറ്റർ മാമ്മ ...

 

 

 

ശിവാഞ്ജലി ഫാൻസ്‌ കാണാൻ ഏറെ കാത്തിരുന്ന സീനായിരുന്നു അഞ്ജുവും ശിവനും ഒരുമിച്ച് കിടക്കുന്ന ആ സീൻ . ആ സീൻ വന്നതിനു ശേഷം പല വിമർശനങ്ങളും പല ട്രോളുകളും കണ്ടു. കെട്ടിയ ഭാര്യയെ സഹോദരിയെ പോലെ കാണുന്ന ശിവൻ മസ്സാണ് . വെട്ടിയിട്ട വാഴത്തണ്ട് മാതിരിയുള്ള അവന്റെ കിടപ്പ് കണ്ടോ . പായയിൽ അവർക്കിടയിലെ ആ ഗ്യാപ്പ് വെച്ചിട്ട് സംവിധായകൻ ഒരു 50 എപ്പിസോഡ് ഇനിയും എടുക്കാൻ ചാൻസ് ഉണ്ട് എന്നൊക്കെ പല കമെന്റുകളും കണ്ടു .. ഇതിനെ കുറിച്ച് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല ...ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് നിങ്ങൾ എന്തായാലും കമ്മന്റായിട്ടു അറിയിക്കും, അത് ഞാൻ അടുത്ത എപ്പിസോഡിൽ വായിക്കാം ..

 

ഇപ്പോൾ അമരാവതയിൽ നിന്ന് അപ്പു സാന്ത്വനത്തിലേക്ക് തിരികയെത്തുന്നുണ്ട് അതാണ് ഇന്ന് കാണാൻ പോകുന്നത് .സാന്ത്വനത്തിന്റെ സ്നേഹം കരുതലും മനസ്സിലാക്കിയാണ് അപ്പു തിരിച്ചെത്തുന്നത് . അങ്ങനെ അപ്പു വീണ്ടും കുലസ്ത്രീ ആയിരിക്കുകയാണ് . ഭാരതവും ഭാരതാവിന്റെ വീടുമേ ശരണം .അപ്പു തിരിച്ചെത്തുന്നതോടെ സാന്ത്വനം വീട്ടിൽ എല്ലാവരും ഹാപ്പിയാണ് . പക്ഷെ അഞ്ജുവിന്റെ വീട്ടിൽ സങ്കടമാണ് . അഞ്ജുവും അച്ഛനും ഒക്കെ വേദനയിലാണ് സാവിത്രി അമ്മായിയുടെ അസുഖത്തെ ഓർത്ത് . പക്ഷെ ഇത് ഒന്നും അറിയാതെ ജയന്തി ഏഷണി പറഞ്ഞ പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാ  (24 minutes ago)

ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു  (33 minutes ago)

മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (49 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്  (59 minutes ago)

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (1 hour ago)

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (1 hour ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (1 hour ago)

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....  (1 hour ago)

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..  (2 hours ago)

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (2 hours ago)

ധന വകുപ്പ് മുഖ്യമന്ത്രിക്ക് !ബാലഗോപാൽ വഴിയാധാരമാകും...സഹമന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു....  (2 hours ago)

കണ്ണീരോടെ നിലവിളിച്ച്.... പിതാവിനും സഹോദരനുമൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു...  (2 hours ago)

ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...  (2 hours ago)

Malayali Vartha Recommends