നടി റേബ മോണിക്ക ജോൺ വിവാഹിതയായി; വരൻ ദുബായ് സ്വദേശിയായ ജോയ്‌മോൻ

നടി റേബ മോണിക്ക ജോൺ വിവാഹിതയായി. വരൻ ദുബായ് സ്വദേശിയായ ജോയ്‌മോൻ ജോസഫ് ആണ്. ബംഗളൂരൂവിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത് എന്നാണ് വിവരം. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻപോളിയുടെ നായികയായിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് വിജയ് നായകനായ തമിഴ് ചിത്രം ബിഗിലിൽ റേബ അവതരിപ്പിച്ച അനിത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
അതോടൊപ്പം തന്നെ വിഷ്ണു വിശാൽ നായകനാകുന്ന എഫ് ഐ ആർ ആണ് റേബയുടെ പുതിയ ചിത്രം. കഴിഞ്ഞ വർഷം ഫെബ്രുവരി 4 ന് താരത്തിന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ചാണ് ജോയ്‌മോൻ റേബയെ പ്രൊപ്പോസ് ചെയ്യുന്നത്. അതിന്റെ വീഡിയോയും ചിത്രങ്ങളും ഇരുവരും പിന്നീട് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha






















