Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...

അതിജീവിതയ്ക്ക് വേണ്ടിയുള്ള ഹാഷ്ടാഗ് പിന്തുണ കൊഴുത്തു ; നടിയ്ക്ക് പിന്തുണയുമായി ദിലീപ് വരെ എത്തി , അപ്പോഴാ നാട് ഓടുമ്പോൾ നടുവേ ഓടാൻ ഇക്കയും ഏട്ടനും ഒപ്പത്തിനൊപ്പം എത്തിയത്; പൂഞ്ഞാർ സിംഹം ദയവ് ചെയ്ത് ഗർജ്ജിക്കരുത്; സിനിമ അല്ല ജീവിതമെന്ന് തെളിയിച്ച ജോയ് മാത്യു!

12 JANUARY 2022 05:02 PM IST
മലയാളി വാര്‍ത്ത

ഇരയ്‌ക്കൊപ്പം, അവൾക്കൊപ്പം , പ്രമുഖ നടിയ്‌ക്കൊപ്പം, അതിജീവിതയ്‌ക്കൊപ്പം, എല്ലാർക്കും ഒപ്പം കൂടെയുണ്ട്, ഒപ്പമുണ്ട്, ആരൊണ്ട്... ഹാഷ്ടാഗ് ഉണ്ട്... അതിജീവിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വന്നപ്പോഴാണ് ഹാഷ് ടാഗ് ബഹളം തുടങ്ങിയത്. ആദ്യം അതിജീവിതയുടെ പോസ്റ്റ് കണ്ടപ്പോൾ ഒപ്പമുള്ളവർ തന്നെ പോസ്റ്റ് ചെയ്തു തുടങ്ങി... പിന്നെ നെറ്റ് കണക്ഷൻ പ്രശ്നം ആണോ എന്നറിയില്ല ...

 

അതോ നാട് എവിടെ വരെ ഓടും എന്ന് നോക്കി ഇരുന്നതാകും, നടുവേ ഓടാറാകുമ്പോൾ ഓടാൻ വേണ്ടിയിട്ട്... ഏതായാലും രാത്രയോടെ നാടെല്ലാം ഓടിയെത്തിയെത്തിയപ്പോൾ നടന വിസ്മയങ്ങളായ ഇക്ക വിത്ത് യു ഇട്ടും ബ്ലോഗ് ഏട്ടൻ റെസ്‌പെക്ട് പ്ലസ് ലവ് ഇട്ടും ഓടാൻ തുടങ്ങി...

ഇക്ക ഇടുന്നത് നോക്കി ഏട്ടനും..... ഏട്ടൻ ഇടുവോ എന്ന് നോക്കി ഇക്കയും ഇരുന്നതാകാം.. പക്ഷെ അഞ്ചു വർഷം വേണ്ടിവന്നു കുറ്റാരോപിതനെതിരെ ഒന്ന് പോസ്റ്റിടാൻ... അയ്യോ ആ പറഞ്ഞത് എങ്ങനെ ശരിയാവുക, കുറ്റാരോപിതനെതിരെ ഒന്നും ഹരികൃഷ്ണൻസ് മിണ്ടിയിട്ടില്ലല്ലോ... അവർ നാടിനൊപ്പം അതിജീവിതയ്ക്കല്ലേ ഹാഷ്ടാഗ് ഇട്ടത്..

 

ഇനി ഇക്കയും ഏട്ടനും രാത്രി തലവഴിയെ മുണ്ടും ഇട്ട് ഇൻസ്റ്റയിൽ ഒരു പോസ്റ്റിലിട്ടാൽ ഈ അത് പിന്തുണയാകുമോ? പ്രമുഖന്മാരെവിടെ എന്ന് ആരാധകർ ചോദിച്ചപ്പോഴാണ് ഈ ഹരികൃഷ്ണൻസ്
" ഞങ്ങ ഇവിടെ തന്നെ ഉണ്ട്... ഹരേ... കൃഷ്ണാ എന്ന് പരസ്പരം വിളിച്ചെത്തിയത് "

രണ്ടാളുടെയും നെറ്റ് കണക്ഷൻ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും...

 

 

 

 

ഇവിടെ ട്രോളന്മാർ നടിയ്ക്ക് പിന്തുണ അറിയിച്ച് ദിലീപ് എത്തിയതുവരെ ഇട്ടുകഴിഞ്ഞു... അപ്പോഴാണ് താരരാജാക്കന്മാർക്ക് സമയം കിട്ടിയത്...

ഇനി അവർ വന്നപൊപ്പോഴോ... "എവിടെയാർന്നു....."
ഇവിടെ നടന്നതൊന്നും അറിയഞ്ഞില്ലയോ എന്നും ചോദിച്ചു വീണ്ടും സോഷ്യൽ മീഡിയ,

 

അപ്പോൾ ചിന്തിച്ച ഒരു കാര്യം , " അല്ല ഇവരൊക്കെ ഈ ഹാഷ് ടാഗ് ഇട്ടാൽ നീതി ലഭിക്കുമോ.... " കാലാകാലങ്ങളായി പ്രമുഖ നടിയൊന്നും വേണ്ട.... എത്രയെത്ര പെൺകുട്ടികളുടെ പേരിനൊപ്പമാണ് ഹാഷ് ടാഗ് കാണുന്നത്,

പേരുകൾ മാത്രമേ മാറുന്നുള്ളു.,.. ഹാഷ് ടാഗ് അവിടെത്തന്നെ കിടപ്പൊണ്ട്...

മീ ടൂ ഹാഷ് ടാഗ് ക്യാമ്പയിൻ വന്നപ്പോഴാണ്, ഹാഷ് ടാഗുകൾക്ക് കുറേക്കൂടി പ്രാധാന്യം ഉണ്ടായത്...

 

" അതോടെ ഏതൊരു പീഡന കേസ് വന്നാലും ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, " എവിടെയാരുന്നു ഇത്രയും നാൾ... "

ഇനി അതൊരു സിനിമാ നടിയാണെങ്കിൽ , " ഹോ ഇപ്പോൾ കാര്യം സാധിച്ചപ്പോൾ വന്നേക്കുന്നു... അന്ന് കിടന്നു സുഖിച്ചയല്ലയോടി... ഇപ്പോൾ സുഖം തീർന്നോ"

ഇമ്മാതിരി വാക്കുകൾ ഒരു ചളിപ്പും ഇല്ലാതെ വാരിവിതറാൻ കുറെ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകൾ ഉണ്ട്... ഇവരോട് പറയാൻ ഒരു മറുപടിയെ ഉള്ളു...

 

" ഈ പീഡനം അത്ര സുഖമുള്ള ഏർപ്പാടല്ല ... പലർക്കും അതിനെ പെട്ടന്ന് അതിജീവിക്കാൻ സാധിക്കില്ല... ഉറ്റ സുഹൃത്തിനോട് പോലും തുറന്നുപറയാതെ പലരും വച്ചുകൊണ്ടിരിക്കും.. മറ്റു ചിലർ അതുണ്ടാക്കുന്ന ട്രോമയിൽ നിന്നും പുറത്തുവരാൻ കാലങ്ങൾ എടുക്കും.. ഇനി അതൊക്കെ അതിജീവിച്ചാലും ഇതെങ്ങനെ സമൂഹത്തിൽ അറിയിക്കും എന്ന പേടിയാകും...

ഇനി സിനിമാ ഫെയിസ് ആകുമ്പോൾ ഒരു പ്രധാന പ്രശ്നം പീഡന വീരൻ ഒരു പ്രിവിലേജ്ഡ് ആയിട്ടുള്ള നടനാകും, അഡ്വാന്റേജ്‌ എടുക്കാൻ സാധിക്കത്തക്ക വിധം ആ സ്ത്രീയുമായി ബന്ധം കാണും... അയാളുടെ പ്രശസ്തിയെ ഭയന്ന് തന്നെ കുറ്റക്കാരിയാക്കും എന്ന പേടിയിൽ മൗനം പാലിക്കാം... ഇനി അതുമല്ലെങ്കിൽ പീഡനത്തിന് ശേഷം പ്രശസ്ത പീഡകൻ ആവുന്നത്ര സ്വാധീനിക്കാം...

 

 

 

" പെണ്ണുങ്ങൾക്ക് പിന്നെ എല്ലാം എളുപ്പമാണല്ലോ? എന്ന് ദുൽഖർ ഉസ്താദ് ഹോട്ടെലിൽ പറയുന്നപോലെ " സ്ത്രീകൾക്ക് എന്തും പറഞ്ഞ് കരഞ്ഞാൽ മതിയല്ലോ നീതി കിട്ടാൻ...

ഇപ്പോഴുള്ള കേസ് വച്ച് ആ നീതി എന്താകുമെന്ന് ഒരു പിടിയുമില്ല...

നീതി എന്നെഴുതാൻ രണ്ടക്ഷരമേ അല്ലെങ്കിലും അതൊന്നു നടപ്പാക്കാൻ അഞ്ചു വർഷവും പോരാ....

ഏറ്റവും അവസാനമായി മീ ടൂ ആരോപണം ഉയർന്നിരിക്കുന്നത് പ്രമുഖ ട്രോളനും പുരോഗമന നന്മമരവുമായിരുന്ന ശ്രീകാന്ത് വെട്ടിയാർക്കെതിരെ ആയിരുന്നു. പക്ഷെ ആ കേസ് അധികം ചർച്ചയ്ക്ക് വന്നില്ല... അപ്പോഴും ഉയർന്നു കേട്ട കുറെ സംസാരങ്ങളാണ് ഞാൻ ഇവിടെ പറഞ്ഞത്....

ഇനി ദിലീപിന്റെ വിഷയത്തിൽ മാധ്യമങ്ങൾ ഒറ്റക്കെട്ടായി തെളിവുകൾ വാരിവിതറുകയാണ്... എന്നിട്ടും ഒന്നും അങ്ങട് ശരിയാകുന്നില്ലല്ലോ....

ഇതിനിടയിൽ ജോയ് മാത്യു എത്തിയിരുന്നത് നല്ല അടിപൊളി മറുപടിയുമായിട്ടാണ്...

" ഇരയ്‌ക്കൊപ്പം എന്ന് പറയാൻ എളുപ്പമാണ് , കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാൻ ആരുമില്ല..."

അതെ അവിടെയാണ് ഈ ഹാഷ് ടാഗ് കൊണ്ട് എല്ലാം ആയോ എന്ന ചോദ്യം വരുന്നത്. ഇന്നും എ എം എം എ എന്ന അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് സംഘടനയിൽ ദിലീപ് ഉണ്ട്...

ഇനി ജോയ് മാത്യൂ ഇത് പറഞ്ഞയുടൻ "താങ്ങൾ ഉപദേശിക്കും മുന്നേ അതൊന്നു ചെയ്തു കാണിക്കൂ എന്നാണ് സോഷ്യൽ മീഡിയ ഉന്നയിച്ചത്...

അതിനും പുള്ളിക്കാരൻ മറുപടി പറഞ്ഞിട്ടുണ്ട്...

ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല.'' എന്നായിരുന്നു ജോയ് മാത്യു പ്രതികരിച്ചത്...

ഈ വാക് സാമർഥ്യം ഒക്കെ സിനിമയിൽ മാത്രേ പറ്റു എന്നും പറഞ്ഞിരിക്കുന്ന ആക്ഷൻ ഹീറോകൾ ഇടയ്ക്ക് സിനിമയല്ല ജീവിതം എന്ന് എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്...

ഹാ പിന്നെ ചാനൽ ചർച്ചയൊക്കെ കൊഴുക്കട്ടെ... തെളിവുകളും പുറത്തുവരട്ടെ.,..പക്ഷെ റേറ്റിങ് കൂട്ടാനായിട്ട് പൂഞ്ഞാർ ആശാനേ ഒന്നും പിടിച്ചിരുത്തരുത്... അങ്ങേർക്ക് നാക്കെടുത്താൽ സ്ത്രീവിരുദ്ധത മാത്രമേ വരൂ... അപ്പോൾ നടിക്കൊപ്പം എല്ലാം മറന്നു നിന്നിട്ട് ഇങ്ങേരെക്കൊണ്ട് നടിയെ അധിക്ഷേപിക്കേണ്ട കാര്യമില്ല... അപ്പോൾ എങ്ങനാ എല്ലാം മനസിലായല്ലോ... അപ്പോൾ ഇതുപോലെ സോഷ്യൽ മീഡിയയിൽ കട്ടക്ക് തേഞ്ഞൊട്ടുന്ന മഹാനെയും വസ്തുതകളെയും അലക്കി തേച്ചു വിരിക്കാൻ എല്ലാവർക്കും വരാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ തൊട്ടാൽ നിന്നെ കൊന്ന് തള്ളും..! കേട്ടോ ടീ ....!റിനിയെ കൊല്ലാൻ കാലന്മാർ!AKG സെന്റർ ഇറക്കിയത്..  (5 minutes ago)

പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി...  (10 minutes ago)

പ്രോസിക്യൂട്ടർ തയ്യാറാണോ..? ഹൈക്കോടതിയിൽ എസ് രാജീവിന്റെ ഒറ്റ ചോദ്യം.! അറസ്റ്റ് തടഞ്ഞ 5 കാരണങ്ങൾ.  (17 minutes ago)

സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്.....  (23 minutes ago)

ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (38 minutes ago)

റൂട്ട് മാര്‍ച്ചുമായി പോലീസ്  (59 minutes ago)

അഞ്ചേ അഞ്ച് മിനിറ്റ്‌ ഹൈകോടതിയിൽ നടന്നത് പ്രോസിക്യൂട്ടറെ മിണ്ടിച്ചില്ല അഡ്വ.എസ് രാജീവ് പൊളിച്ചടുക്കി..  (1 hour ago)

പവന് 400 രൂപയുടെ കുറവ്  (1 hour ago)

രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗ  (1 hour ago)

അറസ്റ്റ് തടഞ്ഞ് കോടതി..... കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം...  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനും ....  (2 hours ago)

'FOOT ON RAHUL' SFI-യുടെ നെഞ്ചത്ത് ചവിട്ടി കയറി KSU പിള്ളാർ...!അഡ്വ.എസ് രാജീവ് ഹൈക്കോടതിയിൽ തന്നെ...ജാമ്യം ഇന്ന്  (2 hours ago)

ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും ഗതാഗത ക്രമീകരണം  (3 hours ago)

എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ  (3 hours ago)

Malayali Vartha Recommends