Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ശിവേട്ടന്റെ കഷ്ടപ്പാടുകൾ കണ്ടത് അവൾ മാത്രം!! എന്റെ എല്ലാ വിജയത്തിനും കാരണം അവളാണ്: കൈപിടിച്ചുയർത്തിയ ആ സുന്ദരി ആരാണെന്നറിയുമോ....

14 JANUARY 2022 07:35 PM IST
മലയാളി വാര്‍ത്ത

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരജോഡിയാണ് സ്വാന്തനത്തിലെ ശിവാഞ്ജലിമാര്‍. ശിവനും അഞ്ജലിയും തമ്മിലുള്ള കോംബോ സീന്‍ കാണാന്‍ വേണ്ടി മാത്രം സീരിയല്‍ കാണുന്നവരും ഉണ്ട്. ഓരോ എപ്പിസോഡുകള്‍ കഴിയുംതോറും ആ ഇഷ്ടം കൂടി വരികയാണ്. ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ ആണ് സീരിയല്‍ പലപ്പോഴും ഉണ്ടാവാറുള്ളത്. ഇതെല്ലാം ശിവാഞ്ജലിമാരുടെ പ്രണയത്തിലൂടെയാണ് ലഭിക്കുന്നത്.

വെള്ളിത്തിരയിലൂടെ അഭിനയ രംഗത്തേക്ക് വന്ന സജിനും ഗോപിക അനിലുമാണ് ഈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ലഭിക്കാത്ത പിന്തുണയും സ്‌നേഹവുമാണ് സീരിയലിലൂടെ താരങ്ങള്‍ക്ക് ലഭിച്ചത്.

ഇപ്പോഴിതാ, ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ചും താൻ നടനായതിന് പിന്നിലെ സംഭവങ്ങളും തുറന്നു പറയുകയാണ് താരം. നടന്‍ എന്നതിലുപരി നടി ഷഫനയുടെ ഭര്‍ത്താവ് കൂടിയാണ് സജിന്‍. താരദമ്പതിമാര്‍ ഒരുമിച്ചുള്ള വിശേഷങ്ങളാണ് മുന്‍പ് പലപ്പോഴും വന്നിട്ടുള്ളത്.

ഷഫ്‌നയിലൂടെയാണ് സജിന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കാന്‍ സാധിച്ചതോടെ മിനിസ്‌ക്രീനിലെ ഏറ്റവും മികച്ച താരമായി മാറി. എന്നാല്‍ താനൊരു സ്റ്റാര്‍ ഒന്നുമല്ലെന്നാണ് പുതിയ അഭിമുഖത്തില്‍ സജിന്‍ പറയുന്നു. എല്ലാം സാന്ത്വനം ഹിറ്റ് ആയത് കൊണ്ടാണെന്നാണ് സജിന്‍ പറയുന്നത്,


നാളുകള്‍ക്ക് ശേഷമാണ് ഒരു മലയാള സീരിയലിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്. അതിന് കാരണം സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ചേരുന്നത് കൊണ്ടാണ്. ഓരോരുത്തരെയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. അക്കൂട്ടത്തിലാണ് താന്‍ അവതരിപ്പിക്കുന്ന ശിവനും. എനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിലെ സംതൃപ്തിയും സന്തോഷവുമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് സജിന്‍ സൂചിപ്പിക്കുന്നത്. അതേ സമയം സാന്ത്വനത്തില്‍ അഭിനയിച്ച് തുടങ്ങിയതോടെ തന്റെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചു എന്ന് കൂടി താരം വ്യക്തമാക്കുന്നു.

സജിന്‍ എന്ന ഒറിജിനല്‍ പേരിനെക്കാളും ആളുകള്‍ വിളിക്കുന്നത് ശിവന്‍ എന്നാണ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ആളുകള്‍ തിരിച്ചറിയുകയും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. അതിന്റെ എല്ലാ ക്രഡിറ്റും സാന്ത്വനത്തിന് തന്നെയാണ്. എനിക്കും ഇപ്പോള്‍ എല്ലാമെല്ലാം സാന്ത്വനമാണെന്നാണ് സജിന്‍ സൂചിപ്പിക്കുന്നത്.

എല്ലാത്തിനും പിന്നില്‍ സംവിധായകന്‍ ആദിത്യ സാറാണ്. ഞങ്ങളുടെ സ്‌ക്രീന്‍ കെമിസ്ട്രിയുടെ വിജയത്തിന്റെ എല്ലാ ക്രഡിറ്റും അദ്ദേഹത്തിനുള്ളതാണ്. ഒണ്‍സ്‌ക്രീനിലെ ഭാര്യ അഞ്ജലിയായി എത്തുന്ന നടി ഗോപിക അനിലുമായി ഓഫ് സ്‌ക്രീനിലും നല്ല സൗഹൃദമുണ്ട്. അത് സീരിയലില്‍ വളരെ അധികം സഹായമാണെന്നും താരം സൂചിപ്പിച്ചു.

 

 

അതേ സമയം തന്റെ എല്ലാമെല്ലാം ഭാര്യയായ ഷഫ്‌നയാണെന്നാണ് നടന്‍ പറയുന്നത്. തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അവളുണ്ട്. സ്വാന്തനത്തിലേക്കുള്ള അവസരം കിട്ടാനുള്ള കാരണവും ഭാര്യയാണ്. എന്റെ കഷ്ടപ്പാടുകളൊക്കെ കണ്ടിട്ടും അവളാണ് കൂടെ നിന്നത്.

നല്ലൊരു നടന്‍ ആവണം എന്ന ആഗ്രഹം പരാജയപ്പെടുമ്പോള്‍ അത് നിര്‍ത്തി മറ്റ് വല്ല ജോലിയും നോക്കാന്‍ അവള്‍ പറഞ്ഞിട്ടില്ല. അതിന് വേണ്ടി പരിശ്രമിക്കാനേ പറഞ്ഞിട്ടുള്ളു എന്നാണ് ഭാര്യയെ കുറിച്ച് സജിന്‍ പറയുന്നത്.

പ്ലസ് ടു എന്ന സിനിമയിലൂടെയാണ് സജിന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അന്നാണ് സ്‌കൂള്‍ കുട്ടിയായി അഭിനയിച്ച സജിനും നായികയായി അഭിനയിച്ച ഷഫ്‌നയും കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി മാറി.

രണ്ടാളും വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നും വന്നവരായത് കൊണ്ട് വിവാഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതേ കുറിച്ച് പല അഭിമുഖങ്ങളിലൂടെയും താരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (7 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends