Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

ആ കണ്ണുകളിലെ പ്രണയം നിങ്ങൾ കണ്ടോ?? വിനുമോന്റെ സൈറ്റ് അടി എങ്ങനെ ഉണ്ട്... ലേറ്റ് ആയി വന്താലും ലാറ്റസ്റ്റായി വരാനൊരുങ്ങി അഥീന

14 JANUARY 2022 07:51 PM IST
മലയാളി വാര്‍ത്ത

ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നു ഇന്നലെ ഒരു അടിപൊളി എപ്പിസോഡ് കണ്ടത്. അലീനയും അമ്പാടിയും പ്രണയിച്ചു തകർക്കുകയായിരുന്നു. അമ്പാടിയുടെ പരിഭവം പറയലും കോളിന് ശേഷമുള്ള മാരനെ നോക്കിയുള്ള അമ്പാടിയുടെ ചമ്മിയുള്ള ചിരിയും അടിപൊളി ആയിരുന്നു. അതിനോടൊപ്പം തന്നെ മാരൻ അമ്പാടിയെ കെട്ടിപ്പിടിച്ചതും കുറച്ചുകൂടി പൊളിയായി. പിന്നെ, വിപർണ സീനുകൾ കുറച്ചായിരുന്നത് കൊണ്ട് ആസ്വദിച്ചിരുന്നു കാണാനും കഴിഞ്ഞു.

അങ്ങനെ, പ്രേക്ഷകർ ഒന്ന് സന്തോഷിച്ചിരിക്കുന്നത് ശെരിയല്ലലോ... എന്ന് മനസ്സിലാക്കിയ നമ്മുടെ ഡയറക്ടർ മാമൻ ഇന്നൊരു പരിപാടി ഒപ്പിച്ചിട്ടുണ്ട്, വേറൊന്നുമല്ല ഇന്നത്തെ എപ്പിസോഡിൽ അധീന സിനില്ല കേട്ടോ... പ്രേക്ഷകരുടെ ഒരുപാട് നാളത്തെ നിലവിളി കുറച്ചെങ്കിലും കുറയ്ക്കാൻ വേണ്ടി കണ്ടെത്തിയ പുതിയ പ്ലാനായിരുന്നില്ലേ.. ഇന്നലത്തെ എപ്പിസോഡ്.

ഇന്ന് മുഴുവനും വിപർണ പുരാണം തന്നെയാണ്. അലീനയും, നീരജയും മഹിയുമൊക്കെ ചേർന്ന് ഡിവോഴ്‌സിനുള്ള കാര്യങ്ങൾ എത്രയും പെട്ടെന്ന് ശെരിയാക്കാൻ പറയുമ്പോൾ, ആരുമറിയാതെ സ്നേഹിക്കുകയാണ് വിപർണ.

 

 

അച്ഛനും അമ്മയും ചേർന്ന് സഹിക്കാൻ കഴിയാത്ത വേദനയോടുകൂടി ഡിവോഴ്‌സിനുള്ള കാര്യങ്ങൾ എത്രയും പെട്ടെന്ന് ശെരിയാക്കാൻ തന്നോട് പറഞ്ഞെന്നാണ് അലീന, വിനീതിനോട് പറയുന്നത്..

ഇത് കേൾക്കുമ്പോൾ, വിനീതിന് സഹിക്കാൻ കഴിയാത്ത വിഷമമാണ്. കാരണം മറ്റൊന്നുമല്ല, ഇപ്പോൾ അപർണ യോട് അഗാധമായ പ്രണയമാണല്ലോ.. അലീനയും വിനീതുമായി സംസാരിക്കുന്ന സമയത്ത് കുറച്ചകലെ മാറി തന്നെ നിൽക്കുകയാണ് അപർണ. സംസാരമൊക്കെ കഴിഞ്ഞ് പിരിഞ്ഞ് പോകുമ്പോൾ അപർണയെ നോക്കി വിനീതിന്റെയൊരു സൈറ്റടിയുണ്ട്. സത്യം പറയാമല്ലോ.. അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.

വേറൊന്നും കൊണ്ടല്ല, സൈറ്റടിയൊക്കെ ആകുമ്പോൾ ആ കണ്ണുകളിൽ ഒരു പ്രണയമൊക്കെ വന്ന്, ചെറുപുഞ്ചിരിയോടുകൂടെ, അപർണയുടെ കണ്ണുകളിലേക്ക് നോക്കി... ചെറിയൊരു റൊമാൻസിൽ നൽകേണ്ടതല്ലേ.. ഇതെന്തോന്ന് സൈറ്റടി, ആ കണ്ണുകളിൽ ഒരു പ്രണയവും കണ്ടില്ല..

 

 

നേരെ മറിച്ച് ഇതൊക്കെ നമ്മുടെ അമ്പാടി ആയിരുന്നെങ്കിൽ കിടിലനായിട്ട് തന്നെ ചെയ്യുമായിരുന്നു. ആ കണ്ണുകളിൽ യഥാർത്ഥ പ്രണയവും നമുക്ക് കാണാൻ കഴിയുമായിരുന്നു. അലീനയും അമ്പാടിയും കൂടി പ്രണയിക്കുന്നത്. അപർണ്ണയും വിനീതുമോക്കെ അഥീനയെക്കണ്ട് കുറച്ചു റൊമാൻസ് പഠിക്കുന്നതാണ് നല്ലതെന്നാണ് തോന്നുന്നത്.

പിന്നെ, അമ്പാടി നാട്ടിലേക്ക് ഉടൻ തന്നെ എത്തും അതിനുള്ള എല്ലാ സൂചനയും ലൊക്കേഷൻ സ്റ്റിൽസിൽ നിന്നും മനസ്സിലായിട്ടുണ്ട്. പക്ഷെ, വിപർണ പുരാണം ഈ രീതിയിൽ കൊണ്ട് പോകുകയാണെങ്കിൽ എന്ന് കാണാൻ കഴിയും എന്ന കാര്യത്തിന് യാതൊരുവിധ ഉറപ്പും നല്കാൻ കഴിയില്ല. പക്ഷെ, ലേറ്റ് ആയി വന്താലും ലേറ്റസ്റ്റായി തന്നെ യമണ്ടൻ വരവായിരിക്കും അമ്പാടിയും അലീനയും എന്ന കാര്യം നൂറുശതമാനവും ഉറപ്പാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (13 minutes ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (26 minutes ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (49 minutes ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (58 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (1 hour ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (1 hour ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (1 hour ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (9 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (10 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (10 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (10 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (11 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (11 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends