Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു... പൊലീസ് അന്വേഷണം ആരംഭിച്ചു.


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി


മലയോര, ഇടനാട് മേഖലയിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന...


നേപ്പാളിലെ ജീവിക്കുന്ന ദേവത ആര്യതാര ശാക്യയെ ലോകം ആരാധിക്കുമ്പോൾ, അവൾക്ക് കരയാനും ചിരിക്കാനും അവകാശമില്ല: ദൈവികതയുടെ പേരിൽ അടച്ചുപൂട്ടിയ ബാല്യം; അതികഠിന ദേവിതിരഞ്ഞെടുപ്പ്...


‘എന്റെ മകന്‍ വന്നിട്ടുണ്ട്’... രാഹുലിനെ ചേര്‍ത്തുപിടിച്ച് തലോടുന്ന വയോധികയുടെ വീഡിയോയിൽ വിറളിപിടിച്ച് അക്കൂട്ടർ: വിമർശിച്ച് സീമ ജി നായർ...

തങ്കച്ചനെ പറ്റിച്ച് പണവുമായി ഞാന്‍ പോയെന്ന് കരുതുന്ന ആളുകളുണ്ട്; വീട്ടില്‍ വന്ന് അടിയ്ക്കുമെന്ന് അമ്മമാർ:- പ്രതികരണവുമായി അനു മോൾ...

10 SEPTEMBER 2024 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

ഏറെ പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം; 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി

മാർക്കോക്കു ശേഷം കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തായ്‌ലാന്റിൽ ആരംഭിച്ചു .

ആശ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു...

സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് തങ്കച്ചനും അനു മോളും. ഇവരുടെ കോമ്പോയ്ക്കും ധാരാളം ആരാധകരുണ്ട്. അത്രയ്ക്കും രസകരമാണ് ഇവർ തമ്മിലുള്ള കോമ്പോ. ഈ കോമ്പോ കണ്ടിട്ടാണോ എന്നറിയില്ല ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ പല റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. തമാശ ഉണ്ടാക്കുന്നതിന് വേണ്ടിയും മറ്റും അനുവും തങ്കച്ചനും വിവാഹിതരാവാന്‍ പോവുകയാണെന്ന് പരിപാടിയിലൂടെ നിരന്തരം പറയുമായിരുന്നു. മാത്രമല്ല ഇരുവരും യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിക്കാത്തവര്‍ ആയത് കൊണ്ട് തന്നെ അത്തരം കഥകള്‍ വേഗം ആളുകളിലേക്ക് പ്രചരിച്ചു.

എന്നാല്‍ ഈ പരിപാടിയിലൂടെ കാണിച്ചതൊക്കെ സത്യമാണെന്ന് കരുതി പ്രതികരിക്കുന്ന ആളുകളുണ്ടെന്ന് പറയുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി കൂടിയായ അനുമോൾ. തങ്കച്ചനെ പറ്റിച്ച് അവന്റെ പണവുമായി ഞാന്‍ പോയെന്ന് കരുതുന്ന ആളുകളുണ്ടെന്നാണ് നടി പറയുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അമ്മമാരൊക്കെ ആവശ്യപ്പെടുന്നത് എന്നോട് മര്യാദയ്ക്ക് തങ്കച്ചനെ വിവാഹം കഴിക്കണമെന്നാണെന്നും അനു വ്യക്തമാക്കുന്നു.

'തങ്കച്ചന്‍ ചേട്ടനും ഞാനും സ്വന്തം ചേട്ടനെയും അനിയത്തിയെയും പോലെയാണ്. പക്ഷേ ഇപ്പോഴും ഒരുപാട് ആളുകള്‍ വിചാരിച്ച് കൊണ്ടിരിക്കുന്നത് ഞങ്ങളൊരുമിച്ച് കല്യാണം കഴിക്കാന്‍ പോവുകയാണെന്നാണ്. ഒരു ദിവസം ഒരമ്മ എന്നെ ഫോണില്‍ വിളിച്ചു. എന്നിട്ട് 'അവളുണ്ടല്ലോ, തങ്കച്ചന്റെ പൈസയും പറ്റിച്ചോണ്ട് പോയേക്കുവാ' എന്നൊക്കെ ചീത്ത പറഞ്ഞു. എന്റെ അക്കൗണ്ടില്‍ കിടക്കുന്ന പൈസ മൊത്തം തീര്‍ത്തു, ഞാന്‍ ഇവള്‍ക്ക് വേണ്ടി അവിടെ സ്ഥലം വാങ്ങി, കാറ് മേടിച്ച് കൊടുത്തു എന്നൊക്കെ സ്റ്റാര്‍ മാജിക്കില്‍ തമാശയ്ക്ക് വേണ്ടി തങ്കച്ചന്‍ ചേട്ടന്‍ പറഞ്ഞതാണ്. പക്ഷേ ഇത് കണ്ടോണ്ടിരിക്കുന്ന ചില പ്രേക്ഷകര്‍ വിചാരിച്ചിരിക്കുന്നത് ശരിക്കും ഞാന്‍ തങ്കച്ചന്‍ ചേട്ടന്റെ പൈസ അടിച്ച് മാറ്റി പോയെന്നാണ്.

തങ്കച്ചനെ മര്യാദയ്ക്ക് കെട്ടിക്കോണം. ഇല്ലെങ്കില്‍ നിന്നെ വീട്ടില്‍ വന്ന് അടിയ്ക്കുമെന്ന് ഒക്കെ ചില അമ്മമാര്‍ എന്നെ കാണുമ്പോള്‍ പറയാറുണ്ട്. ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധവുമില്ല എന്നൊക്കെ ഞാന്‍ അവരോട് പറയാന്‍ ശ്രമിച്ചാലും അതൊന്നും പറ്റില്ല. നീയെന്തായാലും അവനെ കല്യാണം കഴിക്കണമെന്നാണ് അവര്‍ പറയുക എന്നും അനുമോൾ പറയുന്നു. നേരത്തെ തന്നെ തങ്കച്ചനുമായിട്ട് ഉള്ള ബന്ധത്തെക്കുറിച്ച് അനു പ്രതികരിച്ചിട്ടുണ്ട്. തങ്കച്ചന് താൻ എപ്പോഴും ഒരു അനിയത്തിയാണെന്നും തനിക്ക് തങ്കച്ചൻ മൂത്ത ചേട്ടനാണെന്നുമാണ് അനു പറഞ്ഞത്. പ്രോഗ്രാമിന് വേണ്ടിയിട്ടാണ് തങ്ങൾ ഒരു പെയർ എന്ന രീതിയിൽ കൊണ്ടുപോവുന്നു എന്നാണ് അനു പറഞ്ഞത്.

ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളുലൂടെ ആണ് അനു ശ്രദ്ധേയയാകുന്നത്. അനുവിന്റെ സംസാര രീതിയാണ് പ്രേക്ഷകർക്ക് ഇഷ്ടം. തമാശ നന്നായി വഴങ്ങുന്ന ആളാണ് അനു. അനിയത്തി എന്ന സീരിയലിലൂടെയാണ് അനു കുടുംബ പ്രേക്ഷകർക്ക് അനു മോൾ പരിചിതയാവുന്നത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി എന്നീ പരമ്പരകളിലും അനു അഭിനയിച്ചിരുന്നു. ഫ്ലവേഴ്സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന് സീരിയലും അനു അഭിനയിച്ചിരുന്നു. സ്റ്റാർ മാജിക്ക് ആണ അനുവിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അനു.

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നുളള ഒരു ചാനൽ പരിപാടിക്കിടെയുള്ള ചോദ്യത്തിന് അതങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം. കല്യാണം കഴികാതെ നിന്ന്, നിന്ന് ഇവിടെ വരെയായി. എന്നാല്‍ ഇപ്പോള്‍ കല്യാണത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും തങ്കച്ചന്‍ പറയുന്നുണ്ട്. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കാനൊക്കെ ഇപ്പോള്‍ തോന്നുന്നുണ്ട്. പറ്റിയ ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ ഉടന്‍ വിവാഹം ഉണ്ടാവും എന്നും നടൻ വ്യക്തമാക്കിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈഫ് ഇന്ഷുറൻസ് പരിരക്ഷ.  (1 hour ago)

അട്ടക്കുളങ്ങര വനിതാ ജയിൽ സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി  (1 hour ago)

കടന്നൽ കുത്തേറ്റ് മരിച്ചു...  (1 hour ago)

ബോളിവുഡ് താരം ശില്‍പ ഷെട്ടിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി  (1 hour ago)

 പവന്റെ വില 91,000 കടന്നു..  (2 hours ago)

അബോധാവസ്ഥയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (2 hours ago)

ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭാസുരേന്ദ്രൻ ...  (2 hours ago)

മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു....  (2 hours ago)

സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര ...  (3 hours ago)

മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഭാര്യയും ഭർത്താവും ഒരേ ആശുപത്രിയിൽ ചികിത്സയിൽ; ആശുപത്രി കിടക്കയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; നെഞ്ച് പൊട്ടി കുടുംബം  (3 hours ago)

ക്വാർട്ടർ ഫൈനലിൽ അർജൻറീന  (3 hours ago)

ഷംസീറേ നീ അവിടെ ഇരി സഭയിൽ ചാടി ഇറങ്ങി പഴയ സ്പീക്കർ..!ഷംസീർ പ്ലിങ് ...! MLA-യെ സീറ്റിൽ കയറ്റി MB രാജേഷ്  (3 hours ago)

  സങ്കടക്കാഴ്ചയായി... കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ  (4 hours ago)

Malayali Vartha Recommends