Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിനോട് രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടണം... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ


അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര

18 SEPTEMBER 2024 04:22 PM IST
മലയാളി വാര്‍ത്ത

വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് കടന്നു വന്ന അപ്‌സര കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്. നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ അഭിനേത്രി കൂടിയാണ് അപ്‌സര ആല്‍ബി. കൂടാതെ ബിഗ്‌ബോസ് സീസൺ 6ലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു നടി. ഫൈനല്‍ ഫൈവില്‍ താരം എത്തുമെന്ന് പലരും ഉറപ്പിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി അവസാന ആഴ്ചകളില്‍ പുറത്തേക്ക് പോകുകയായിരുന്നു.

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അപ്സരയുടെ അച്ഛന്‍ പോലീസുകാരനായിരുന്നു. അപ്‌സര എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്. പഠിക്കുന്ന സമയം പട്ടാളത്തില്‍ ചേരുകയെന്നത് വലിയ ആഗ്രഹമായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു എന്‍സിസിയിലൊക്കെ ചേര്‍ന്നത്. പക്ഷെ പട്ടാളക്കാരിയാകാന്‍ സാധിച്ചില്ല. പിന്നീട് അപ്‌സര പോലീസിൽ ജോലിയ്ക്ക് കയറുന്നു എന്നൊക്കെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ നടി ഈ കാര്യത്തെ കുറിച്ചും, ഒരിക്കല്‍ കൂടെ തന്റെ ബിഗ് ബോസ് വിശേഷങ്ങളുമായും എത്തിയിരിക്കുകയാണ് താരം.

ബിഗ് ബോസിലെ സഹമത്സരാർത്ഥിയായിരുന്നു റസ്മിന്റെ യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാിരുന്നു താരം.ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം ആളുകളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നാണ് അപ്സര പറയുന്നത്. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കേയാണ് ബിഗ് ബോസിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് ആ ഒരു പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസിലൂടെ അത് മാറി. യാഥാർത്ഥ എന്നെ അവർ അറിഞ്ഞെന്നും അപ്സര വ്യക്തമാക്കുന്നു.

 

 

നിലവിലെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത്. ഒരു സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കണം എന്നുള്ളതാണ്. അതിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. ബിബിയില്‍ നിന്ന് ഇറങ്ങിയിട്ടും ആളുകളുടെ മനസ്സില്‍ എനിക്കൊരു സ്ഥാനം ഉണ്ട് എന്ന് അറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. എനിക്കും ഒരു യൂട്യുബ് ചാനല്‍ ഉണ്ടായിരുന്നു. കുറച്ചു പേർക്കൊക്കെ അതിനെക്കുറിച്ച് അറിയാം. ബിഗ് ബോസ് ഷോയിലേക്ക് പോയപ്പോള്‍ മുതല്‍ അതില്‍ വീഡിയോ ചെയ്യുന്നത് നിർത്തി വെച്ചിരിക്കുകയാണ്. വീണ്ടും തുടങ്ങണം. ബിഗ് ബോസിന് ശേഷം സിനിമയൊന്നും ആയിട്ടില്ല. പുതിയ ഒന്ന് രണ്ട് സീരിയലുകള്‍ വന്നിട്ടുണ്ടെങ്കിലും ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അപ്സര പറയുന്നു.

 

 

റെസ്മിനെ ആദ്യമായി കണ്ടപ്പോള്‍ വലിയ പക്വതയുള്ള ആളെപ്പോലെ തോന്നി. അവളുടെ ആറ്റിറ്റ്യൂഡ്, പെരുമാറ്റം എന്നിവ കൊണ്ടെല്ലാമാണ് പക്വത അനുഭവപ്പെട്ടത്. അതേസമയം തന്നെ ഒരു കുഞ്ഞുകുട്ടിയുമാണ്. ജാസ്മിന്‍ അടക്കം ബിഗ് ബോസിലെ എല്ലാവരുമായി ഞാന്‍ നല്ല ബന്ധമുണ്ട്. പൊലീസില്‍ ജോലിക്ക് കയറിയിട്ടില്ല. ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പൊലീസില്‍ ആയിരിക്കില്ല താന്‍ ജോലിക്കായി കയറുകയെന്നും അപ്സര വ്യക്തമാക്കുന്നു.

 

 

 

നേരത്തെ അപ്സര പൊലീസില്‍ ചേരും എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അപ്സരയുടെ പിതാവ് പൊലീസിലായിരുന്നു. സര്‍വീസില്‍ ഇരിക്കുന്ന സമയത്താണ് അദ്ദേഹം അന്തരിച്ചത്. അതിനാല്‍ തന്നെ കുടുംബം ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ പൊലീസില്‍ ആയിരിക്കില്ല മിക്കവാറും ഞാന്‍ എത്തുക എന്നാണ് കരുതുന്നും അപ്സര നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര. തുടക്കം മുതല്‍ക്കു തന്നെ നിറ സാന്നിധ്യമായി മാറാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റനുള്ള സമ്മാനവും അപ്‌സര നേടിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ അവസാനം വരെ തുടരാന്‍ അപ്‌സരയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ എം.എൽ.എയായി തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ  (1 minute ago)

ഇനി ഒരു POCSO കേസ് കൂടെ വരും..! ഒന്നു പോടോ പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ..! രാഹുൽ പുഷ്പം പോലെ ഊരും  (24 minutes ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! എല്ലാം ഞാൻ കണ്ടു...!രാഹുലിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടി..സെക്യൂരി  (30 minutes ago)

. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ  (34 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം  (43 minutes ago)

റെയിൽവേ ട്രാക്കുകളിലേക്കും പരിസരത്തേക്കുമുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടിക്കൊരുങ്ങി റെയിൽവേ സുരക്ഷാ സേന  (51 minutes ago)

കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

12 മണിക്കൂർ മുൻപ് രാഹുലിന്റെ അവസാന പോസ്റ്റ്,ആ ചിരി കണ്ട് സഹിച്ചില്ല പിന്നാലെ,അറസ്റ്റ് വാർത്തകേട്ട് തളർന്ന് വീണ് 'അമ്മ  (1 hour ago)

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്  (1 hour ago)

പീഡനം അല്ല..! അവൾക്ക് എന്നെയും ഇഷ്ടമായിരുന്നു സാറെ..!എല്ലാം തുറന്ന് പറഞ്ഞ് രാഹുൽ..!കോടതിയിൽ ട്വിസ്റ്റ്..! ചതിച്ചതാ..തെളിവ് തരാം, രാഹുൽ  (1 hour ago)

വയോധികയുടെ സ്വർണാഭരണം തട്ടിയെടുത്തയാൾ  (1 hour ago)

ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക്  (2 hours ago)

ബോംബിട്ട് അതിജീവിത..! കത്തിച്ച് എറിഞ്ഞ് പോസ്റ്റ്..! മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ..! രാഹുൽ നിന്ന് ഉരുകുന്നു..!POST ഇതാ  (2 hours ago)

ചികിത്സയിലിരുന്ന മലയാളി മരിച്ചു...  (2 hours ago)

വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു...  (2 hours ago)

Malayali Vartha Recommends