പതിനാറാം വയസിൽ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു; കുറെ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി: ഏഴ് നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി...
മലയാള സിനിമാലോകത്തെ ഞെട്ടിച്ച് ഏഴ് നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി രംഗത്ത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. ‘2014ൽ നടന്നുവെന്ന് പറയപ്പെടുന്ന ആരോപണം നടി തള്ളിക്കളഞ്ഞിട്ടുണ്ട്. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി ആവശ്യപ്പെട്ട പണം നൽകാത്തതാണ് ആരോപണത്തിന് കാരണമായതെന്നുമാണ് നടിയുടെ വിശദീകരണം.
പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. ‘‘2014ൽ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്ന് തോന്നി.
പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്.
അവർ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയിൽ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതിയെന്നാണ് പുള്ളിക്കാരി അതായത് ഈ (നടി) എന്നോട് പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞത് എന്നും’’ – യുവതി പറഞ്ഞു. പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുകയാണ്.
അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതിൽ വിരോധം തീർക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറയുന്നു.
നിരവധി പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ഡോ. ഷെയ്‌ക്ക് ദർവേഷ് സാഹിബിനും നൽകിയ പരാതിയിൽ പറയുന്നു. തമിഴ്നാട് കേരള ഡി ജി പി മാർക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി.യുവതിയുടെ പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം യുവതിയിൽ നിന്ന് മൊഴിയെടുക്കും.
https://www.facebook.com/Malayalivartha